മലപ്പുറം: താനൂർ ദുരന്തചിത്രങ്ങളിൽ മനസ്സിനൊരാശ്വാസം
നല്കിയ മുഖമാണ്
റഷീദ് കുന്നുമ്മൽ എന്ന ചെറുപ്പക്കാരന്റേത്.
പരിക്കേറ്റ് ചോരയൊലിച്ച കൈകൾ കൊണ്ട് ഈ മനുഷ്യന് ഏഴ് പേരെയാണ് മരണത്തിന് വിട്ടുകൊടുക്കാതെ കോരിയെടുത്തത്.
അപകടത്തില്‍പ്പെട്ട ആളുകള്‍ കൂട്ടനിലവിളി ഉയർത്തിയപ്പോൾ പരപ്പനങ്ങാടിക്കാരനായ കുന്നുമ്മല്‍ റഷീദിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.നൊ ടിയിടകൊണ്ട് വെള്ളത്തിലെടുത്ത് ചാടി നീന്തി ബോട്ടിലെത്തി
രക്ഷാപ്രവര്‍ത്തനം നടത്തി .തുടക്കത്തിൽ തടസ്സമായി നിന്നത് അടച്ചിട്ട ചില്ലു ജനാലവാതിലുകൾ ആയിരുന്നു.മുഷ്ടികൊണ്ട് ഇടിച്ച് ചില്ല് തകര്‍ത്ത് ആദ്യത്തെയാളെ രക്ഷിച്ചു.അങ്ങനെ ഏഴ് പേരെ പുറത്തെത്തിച്ചത് മുറിഞ്ഞ് ചോരയൊലിച്ച കൈകൊണ്ടാണ്.രണ്ട് മണിക്കൂറോളം റഷീദ് രക്ഷാപ്രവര്‍ത്തനം നടത്തി.
അതിനിടയില്‍ സ്വന്തം കൈയ്യില്‍ നിന്ന് ചോര വാർന്നു പോകുന്നതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല.ഒടുവില്‍ ബോധം നഷ്ടപ്പെട്ട അയാളെ മറ്റാരോ ആണ് ആശുപത്രിയിൽ എത്തിച്ചത്.
കുപ്പിച്ചില്ല് തറച്ച് കൈക്കു മാത്രമല്ല,കാലിനും പരിക്കേറ്റിരുന്നു.
രാവിലെ ബോധം വന്നപ്പോഴാണ് മരിച്ചവരിൽ തന്റെ ബന്ധുക്കളും ഉണ്ടെന്ന വിവരം റഷീദറിയുന്നത് !!