ന്യൂഡൽഹി:രാജ്യത്തെ നാല് സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി.
ഡല്‍ഹി അസോസിയേഷന്‍ ഓഫ് ദി ഡെഫ്, എസ്.എസ്.എന്‍. ട്രസ്റ്റ്, സാര്‍ത്തി-നെഹ്‌റു കല കുഞ്ച്, സിനിദര്‍ബാര്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്നീ സന്നദ്ധസംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്‌ട് (എഫ്.സി.ആര്‍.എ.) ലൈസന്‍സാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്.
മേല്‍പ്പറഞ്ഞ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതായും ഇവര്‍ക്ക് ഇനിമുതല്‍ വിദേശ ഗ്രാന്റുകള്‍ സ്വീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യതലസ്ഥാനത്തെ ബധിരരും മൂകരുമായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന 50 വര്‍ഷം പഴക്കമുള്ള എന്‍.ജി.ഒ.യാണ് ഡല്‍ഹി അസോസിയേഷന്‍ ഓഫ് ദി ഡെഫ്. ബധിരര്‍ക്കുള്ള കലാ-കായിക മത്സരങ്ങള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇവര്‍ ഒരുക്കിയിരുന്നു. എസ്.എസ്.എന്‍. ട്രസ്റ്റ് വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സിനിദര്‍ബാര്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സിനിമാമേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.