CrimeNEWS

സ്വര്‍ണക്കടത്ത് കേസില്‍ നേപ്പാളില്‍ ജയില്‍ശിക്ഷ; നാട്ടിലെത്തി മൂന്നാം വാരം പോക്‌സോയില്‍ അകത്ത്

മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി മലപ്പുറം വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. തിരുവാലി ചോലയില്‍ ഹര്‍ഷദാണ് അറസ്റ്റിലായത്. അവധിക്കാലത്തു അമ്മവീട്ടില്‍ പോയ പെണ്‍കുട്ടി തിരിച്ചു വീട്ടില്‍ വരാന്‍ വിസമ്മതിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മാതാവിന്റെ സഹോദരിയോട് കുട്ടി വിവരങ്ങള്‍ പറഞ്ഞതോടെ പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹര്‍ഷദ്

വിശദമായ അന്വേഷണത്തില്‍ ഹര്‍ഷാദ് രണ്ടു തവണ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു വ്യക്തമായി. കുട്ടിയുടെ അമ്മയും പ്രതിക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. വണ്ടൂര്‍ ടൗണിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Signature-ad

മൂന്നു തവണ വിവാഹിതനായ പ്രതി സ്വര്‍ണ്ണക്കടത്ത് കേസില്‍ നേപ്പാളിലെ അഞ്ചര വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പോക്‌സോ വകുപ്പ് ചുമത്തിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: