CrimeNEWS

നഴ്‌സ് സംഘടനയിലെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ഷാ അടക്കം ആറ് പേര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി (യുഎന്‍എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി പിരിച്ചതില്‍ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. നഴ്‌സുമാരില്‍ നിന്നു മാസവരിയായും നിയമ പോരാട്ടത്തിനുമായാണ് പണം പിരിച്ചത്. ഈ പണം ഉപയോ?ഗിച്ച് സംഘടനാ ഭാരവാഹികള്‍ ഫ്‌ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും പണം വകമാറ്റി ചെലവഴിച്ചെന്നും കണ്ടെത്തി.

Signature-ad

മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ 1.80 കോടിയുടെ തട്ടിപ്പിന്റെ തെളിവാണ് ലഭിച്ചത്.

ജാസ്മിന്‍ ഷാ ഭാര്യയുടെ പേരിലാണ് ഫ്‌ലാറ്റും കാറും വാങ്ങിയത്. ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനാ ഭാരവാഹികള്‍ പണം തട്ടിയെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ക്രമക്കേട് കണ്ടെത്താതിരിക്കാന്‍ ഓഫീസ് രേഖകളില്‍ കൃത്രിമം നടത്തിയെന്നും കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.

പല ഘട്ടങ്ങളിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം പ്രതികള്‍ നടത്തി. ഇതേത്തുടര്‍ന്ന് കോടതി ഇടപെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും പല ഘട്ടത്തില്‍ മാറ്റി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതികള്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് നേപ്പാള്‍ വഴി തിരികെ നാട്ടിലെത്തി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 

 

Back to top button
error: