Month: May 2023

  • Crime

    കോട്ടയം അയ്മനത്ത് ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

    ഗാന്ധിനഗർ: ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുന്നേൽ പറമ്പിൽ വീട്ടിൽ മധു മകൻ രമേഷ് (38) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യയുടെ വീട്ടിൽ കതക് ചവിട്ടി പൊളിച്ച് അതിക്രമിച്ചു കയറി ഭാര്യയെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ സുധി കെ.സത്യപാൽ, ജയൻ, സി. പി. ഓ സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധി നഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    “ബോട്ടുകളിൽ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രം”; താനൂർ ബോട്ട് ദുരന്തത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

    തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന ഉണ്ടാവുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബോട്ട് ദുരന്തത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാൻ്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. ദുരന്തത്തിന്…

    Read More »
  • Crime

    എലത്തൂർ തീവയ്പ് കേസ് പ്രതി ഷാരൂഖ് സേഫിയുടെ കസ്റ്റഡി കാലാവധി നീട്ടി

    കോഴിക്കോട്: എലത്തൂർ തീവയ്പ് കേസ് പ്രതി ഷാരൂഖ് സേഫിയുടെ കസ്റ്റഡി കാലാവധി നീട്ടി. അടുത്ത വെളളിയാഴ്ച വരെയാണ് എൻ ഐ എ കസ്റ്റഡി നീട്ടിയത്. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന അന്വേഷണ ഏജൻസിയുടെ അപേക്ഷയെ തുടർന്നാണ് നടപടി. ദേശീയ അന്വേഷണ ഏജൻസി സംഘം ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചിരുന്നു. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രിൽ 18 നായിരുന്നു. കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു പേരുടെ മരണത്തിനും 9 പേർക്ക് ഗുരുതരമായി…

    Read More »
  • India

    വാൽപ്പാറയിൽ കാട്ടാനക്കൂട്ടം ക്ഷേത്രം തകര്‍ത്തു

    വാൽപ്പാറ: കാട്ടാനക്കൂട്ടം ക്ഷേത്രം തകര്‍ത്തു.വാല്‍പാറ പന്നിമേട് രണ്ടാം ഡിവിഷന്‍ തേയില എസ്റ്റേറ്റിനടുത്ത മാരിയമ്മന്‍ ക്ഷേത്രമാണ് കാട്ടാനകളുടെ കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് എത്തിയ ആനകള്‍ ക്ഷേത്ര ചുറ്റുമതില്‍ തകര്‍ത്ത് അകത്തുകടന്ന് ഫര്‍ണിച്ചറുകളും ശ്രീകോവിലിനു മുന്നിലെ മണ്ഡപവും നശിപ്പിച്ചു.ഒരു മണിക്കൂറോളം ക്ഷേത്രത്തിനു സമീപത്ത് തമ്ബടിച്ച ആനക്കൂട്ടം തൊട്ടടുത്ത കുട്ടികളുടെ ക്രഷ് കെട്ടിടം തകര്‍ത്ത് പരിപ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ഭക്ഷിച്ചാണ് മടങ്ങിയത്.   അതേസമയം വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.വെള്ളമല ചോലപ്പടിയിൽ തമ്പടിച്ചിരുന്ന ആനകളെ വിരട്ടിയോടിക്കുവാൻ ചെന്ന വാൽപ്പാറ റേഞ്ചിന്റെ പട്രോളിങ് വാഹനത്തിന്റെ കണ്ണാടിച്ചില്ലുകളാണ് ആനകളുടെ ആക്രമണത്തിൽ തകർന്നത്.വനപാലകർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

    Read More »
  • Kerala

    കൂത്താട്ടുകുളത്ത് കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടത്തില്‍പ്പെട്ടു

    കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി കൊക്കോ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടത്തില്‍പ്പെട്ടു.നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതോടെ വൈദ്യുതി ലൈനുകള്‍ ബസ്സിനു മുകളിലേക്ക് വീണതിനെ തുടര്‍ന്ന് യാത്രക്കാര്‍ 15 മിനിറ്റോളം ബസിനുള്ളില്‍ കുടുങ്ങി.തുടര്‍ന്ന് നാട്ടുകാര്‍ സമീപത്തെ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    റേസിംഗിനിടയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച്‌ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

    കൊച്ചി:ബൈക്ക് റേസിംഗിനിടയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച്‌ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.ഇടുക്കി മുരിക്കാശേരി മൂങ്ങാപ്പാറ തുരുത്തില്‍ വീട്ടില്‍ അനന്തു സാബു(21), പാലക്കാട് കൈരടി മാങ്കുറുശി വീട്ടില്‍ ഉണ്ണിക്കുട്ടന്‍(20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കിനു സമീപത്തെ മെട്രോ തൂണിലാണ് ബൈക്ക് ഇടിച്ചത്.ഇരുവരും ബൈക്ക് റേസിംഗ് നടത്താനായി എറണാകുളത്ത് എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അനന്തുവാണ് ബൈക്ക് ഓടിച്ചത്. അപകടം ഉണ്ടായ ഉടന്‍ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എളമക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • India

    പാക്കിസ്ഥാന് വിവരങ്ങൾ കൈമാറിയ ശാസ്ത്രഞ്ജൻ ആർഎസ്എസ് പ്രവർത്തകൻ; നടപടി സ്വീകരിക്കണമെന്ന് എന്‍സിപി 

    പൂനെ: ‍ പാകിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന കേസില്‍ അറസ്റ്റിലായ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (DRDO) ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷ കക്ഷിയായ എന്‍സിപി പൂനെയിലെ ബാലഗന്ധര്‍വ ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആര്‍എസ്‌എസുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രദീപ് കുരുല്‍ക്കറെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു എന്‍സിപി പ്രതിഷേധം. ‘പാകിസ്ഥാന്റെ ഏജന്റ് ആരാണ്, ആര്‍എസ്‌എസ് സഹപ്രവര്‍ത്തകന്‍ ആരാണ്’, തുടങ്ങിയ മുദ്രാവാക്യങ്ങളും എന്‍സിപി പ്രതിഷേധത്തില്‍ ഉയര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരു നേതാവ് പ്രസ്താവന നടത്തിയാല്‍ ഉടന്‍ തന്നെ ഭരണകക്ഷിയായ ബിജെപി കേസെടുത്ത് നടപടിയെടുക്കാറുണ്ടെന്ന് എന്‍സിപി പൂനെ സിറ്റി പ്രസിഡന്റ് പ്രശാന്ത് ജഗ്താപ് പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി പ്രദീപ് കുരുല്‍ക്കര്‍ ഡിആര്‍ഡിഒയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.എന്നാല്‍ ഇതേ വ്യക്തി തന്നെയാണ് പാകിസ്ഥാന് വിവരങ്ങള്‍ നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രദീപ് കുരുല്‍ക്കര്‍ ആര്‍എസ്‌എസില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.രാജ്യദ്രോഹിയായ പ്രദീപ് കുരുല്‍ക്കറിനെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം…

    Read More »
  • Local

    കുട്ടി ഡ്രൈവര്‍മാര്‍ വീഥികളിൽ വിലസുന്നു, തളിപ്പറമ്പില്‍ 3 പേർ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കി പൊലീസ്

       തളിപ്പറമ്പ് നഗരത്തില്‍ ലൈസന്‍സോ നിയമാനുസൃത രേഖകളോ ഇല്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച കണ്ണൂരിലെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 15, 16, 17 വയസുള്ള കുട്ടികളെ പിടികൂടിയത്. 15 വയസുകാരന്റെ രക്ഷിതാവ് ഖഫീഖത്, 16 കാരന്റെ രക്ഷിതാവ് പവനന്‍, കെ.വി റംലത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി ഡ്രൈവര്‍മാരെയാണ് തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയത്. ഇരു ചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയെടുത്താണ് ഈ കുട്ടി ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, മയ്യില്‍, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

    Read More »
  • Health

    ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങൾ

    വണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. അതില്‍ തന്നെ കലോറി കുറഞ്ഞ പഴങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം: തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്‍. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പൈനാപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ്. കിവി ആണ് മൂന്നാമതായി ഈ…

    Read More »
  • Kerala

    ഗുരുവായൂരില്‍ വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിന് നിയന്ത്രണം

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം എടുക്കുന്ന മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങള്‍ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാല്‍പ്പായസം എന്നിവ തയ്യാറാക്കാന്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും. 2014 ല്‍ മണിക്കിണര്‍ ചെളി കോരി വൃത്തിയാക്കിയിരുന്നു. എന്നാല്‍, സമീപ ദിവസങ്ങളില്‍ വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം. ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറില്‍ കളിമണ്‍ റിങുകള്‍ സ്ഥാപിക്കും. ഇടയില്‍ പുഴ മണല്‍, ചെറിയ മെറ്റല്‍, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും. നാലമ്പലത്തിനകത്തെ മഴ വെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകള്‍ക്ക് പകരം പൈപ്പും സ്ഥാപിക്കും. 30 ലക്ഷത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വഴിപാടായി നടത്തുന്നത് ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ…

    Read More »
Back to top button
error: