വാൽപ്പാറ: കാട്ടാനക്കൂട്ടം ക്ഷേത്രം തകര്‍ത്തു.വാല്പാറ പന്നിമേട് രണ്ടാം ഡിവിഷന് തേയില എസ്റ്റേറ്റിനടുത്ത മാരിയമ്മന്‍ ക്ഷേത്രമാണ് കാട്ടാനകളുടെ കൂട്ടം നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് എത്തിയ ആനകള്‍ ക്ഷേത്ര ചുറ്റുമതില്‍ തകര്‍ത്ത് അകത്തുകടന്ന് ഫര്‍ണിച്ചറുകളും ശ്രീകോവിലിനു മുന്നിലെ മണ്ഡപവും നശിപ്പിച്ചു.ഒരു മണിക്കൂറോളം ക്ഷേത്രത്തിനു സമീപത്ത് തമ്ബടിച്ച ആനക്കൂട്ടം തൊട്ടടുത്ത കുട്ടികളുടെ ക്രഷ് കെട്ടിടം തകര്‍ത്ത് പരിപ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ഭക്ഷിച്ചാണ് മടങ്ങിയത്.
അതേസമയം വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.വെള്ളമല ചോലപ്പടിയിൽ തമ്പടിച്ചിരുന്ന ആനകളെ വിരട്ടിയോടിക്കുവാൻ ചെന്ന വാൽപ്പാറ റേഞ്ചിന്റെ പട്രോളിങ് വാഹനത്തിന്റെ കണ്ണാടിച്ചില്ലുകളാണ് ആനകളുടെ ആക്രമണത്തിൽ തകർന്നത്.വനപാലകർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.