കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി കൊക്കോ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടത്തില്‍പ്പെട്ടു.നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതോടെ വൈദ്യുതി ലൈനുകള്‍ ബസ്സിനു മുകളിലേക്ക് വീണതിനെ തുടര്‍ന്ന് യാത്രക്കാര്‍ 15 മിനിറ്റോളം ബസിനുള്ളില്‍ കുടുങ്ങി.തുടര്‍ന്ന് നാട്ടുകാര്‍ സമീപത്തെ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.