പാലക്കാട്: പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവിൽ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒമ്പതാം ക്ലാസ് മുതൽ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി അധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി.
കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ ഇടപെടൽ മൂലം തടസപ്പെട്ടു. തുടർന്ന് യുവാവുമായി സംസാരിച്ചപ്പോൾ ഇതെല്ലാം തൻറെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് മുമ്പ് ഇത്തരത്തിൽ രണ്ട് പെൺകുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി. എന്നാൽ 23 കാരനായ പി ടി അധ്യാപകൻ ഒളിവിലാണ്. ചാലിശ്ശേരി സി ഐ സതീഷ് കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.