KeralaNEWS

‘ബോട്ടിന്റെ വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞുമാറിയ റിയാസും താനൂർ ദുരന്തത്തി​ന്റെ കാരണക്കാർ’ ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: താനൂരിൽ 22 പേരുടെ മരണത്തിന് കാരമണായ അപകടത്തിൽ മന്ത്രിമാരായ വി അബ്ദു റഹ്മാനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണം. ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ വി അബ്ദു റഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം. വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞു മാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്. രണ്ടു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പിങ്ങനെ…

താനൂരിൽ 22 പേരുടെ മരണത്തിനു കാരണമായ അറ്റ്ലാന്റിക്ക് ബോട്ടിനു രജിസ്ട്രേഷൻ ഇല്ലായെന്നും , ബോട്ട് ഓടിക്കുന്നത് ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ V അബ്ദു റഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിരുന്നു. ഈ വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞു മാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്. രണ്ടു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.

Back to top button
error: