IndiaNEWS

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

ഗുവാഹത്തി: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു.അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം.

ഉസ്മാൻ അലി എന്ന മന്ത്രവാദിയുടെ ജനനേന്ദ്രിയമാണ് യുവതി അറുത്തെടുത്തത്.തന്നെ കടന്നുപിടിച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഡാരംഗ് ജില്ലക്കാരനാണ് ഉസ്മാന്‍ അലി.

 

Signature-ad

യുവതിയുടെ പരാതിയില്‍ പൊലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രവാദിയായ ഇയാള്‍, പൂജകളിലൂടെയും മറ്റും രോഗശാന്തി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിക്കുന്നത്.വിവരം അറിഞ്ഞെത്തിയ പൊലീസാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്.

Back to top button
error: