IndiaNEWS

മധ്യപ്രദേശിൽ വൈദികർക്ക് മർദ്ദനം, അറസ്റ്റ്

ഭോപ്പാൽ:കത്തോലിക്കാ സഭയുടെ അനാഥാലയത്തില്‍ നടന്ന റെയ്ഡിനിടെ വൈദികരെ അകാരണമായി മര്‍ദിച്ചശേഷം അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.

സാഗര്‍ രൂപതയ്ക്കു കീഴില്‍ 150 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ശംബുര സെന്റ് ഫ്രാന്‍സിസ് സേവാധാം അനാഥാലയത്തിലായിരുന്നു ചൊവ്വാഴ്ച ബാലാവകാശ കമീഷന്റെ ‘മിന്നല്‍ പരിശോധന’യ്ക്കിടെ അതിക്രമമുണ്ടായത്. ഇവിടെ പരിശോധന നടത്തുന്നത് ഹൈക്കോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയിട്ടും സംഘം ഗൗനിച്ചില്ലന്ന് വൈദികര്‍ പറഞ്ഞു. തുടര്‍ന്ന്, പള്ളി അള്‍ത്താരയിലേക്ക് അതിക്രമിച്ച്‌ കയറിയത് എതിര്‍ത്ത വൈദികരായ ഇ പി ജോഷി, നവീന്‍ എന്നിവരെ പൊലീസ് ക്രൂരമായി മർദ്ദിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: