അബുദാബി:1500 ദിര്‍ഹത്തില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് കമ്ബനി താമസമൊരുക്കണമെന്ന് നിര്‍ദേശം.യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
അമ്ബതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്ബനികളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം.
500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.