Month: May 2023

  • India

    മഹാരാഷ്ട്രയിലും താരമായി ആനവണ്ടി

    മഹാരാഷ്ട്രയിലും താരമായി നമ്മുടെ ആനവണ്ടി.താനെയിലെ വന്ദന ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ലൈ ഓവറിന്റെ ചുവരുകളിലാണ് മഹാരാഷ്ട്ര ആർടിസിക്കൊപ്പം കെഎസ്ആർടിസിയുടെ ചിത്രവും വരച്ചു ചേർത്തിട്ടുള്ളത്. താനെ വെസ്റ്റിലാണ് വന്ദന ബസ് ടെർമിനൽ.

    Read More »
  • Crime

    മകന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് പണംതട്ടി; വ്യാജനിര്‍മാതാവ് അറസ്റ്റില്‍

    കൊല്ലം: മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. നിലമ്പൂര്‍ എടക്കര അറക്കാപ്പറമ്പില്‍ ജോസഫ് തോമസിനെ(52)യാണ് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇളമ്പള്ളൂര്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ടിക്കി ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സിനിമാനിര്‍മാതാവാണെന്നു പരിചയപ്പെടുത്തിയ ജോസഫ് തോമസ് അടുത്ത സിനിമയില്‍ വീട്ടമ്മയുടെ മകന് അവസരം നല്‍കാമെന്ന് വാക്കുനല്‍കി. ചലച്ചിത്രതാരങ്ങളുമൊത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് സിനിമാനിര്‍മാതാവാണെന്നു ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് സിനിമയുടെ ആവശ്യത്തിലേക്കെന്ന പേരില്‍ ആറുലക്ഷത്തോളം രൂപ ഗൂഗിള്‍ പേ മാര്‍ഗം കൈക്കലാക്കിയെന്നായിരുന്നു പരാതി. തട്ടിപ്പു മനസ്സിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചതായും പരാതിയുണ്ട്. സമാനമായ തട്ടിപ്പ് ജോസഫ് തോമസ് പലയിടത്തും നടത്തിയിട്ടുള്ളതായാണ് പോലീസിനു ലഭിച്ച വിവരം.

    Read More »
  • Kerala

    കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുമോ? നിര്‍ണായക തീരുമാനം ഇന്ന്

    തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന്. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും. ഇതില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കുന്ന കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 20നാണ് പുതിയ റോഡ് സുരക്ഷാപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ മാസം 19 വരെ പിഴയീടാക്കാതെ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ക്യാമറ സ്ഥാപിക്കലില്‍ അഴിമതി ആരോപണവും തുടര്‍ വിവാദവുമുണ്ടായത്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് 3 പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന് വ്യാപകമായാണ് ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു…

    Read More »
  • Crime

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് മരിച്ചു

    കൊല്ലം: വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു. മറ്റ് 2 പേര്‍ക്കു പരുക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (22) ആണ് മരിച്ചത്. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) പോലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐ: മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പോലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

    Read More »
  • Kerala

    പള്ളി പെരുന്നാളിന്റെ റാസയ്ക്ക് സ്വീകരണമൊരുക്കി ക്ഷേത്രസമിതിയും മസ്ജിദും

    പത്തനംതിട്ട:കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദിക്ഷണ റാലിക്ക് സ്വീകരണമൊരുക്കി മുരങ്ങമംഗലം ശ്രീമഹാദേവ ക്ഷേത്ര സമിതി. മുരങ്ങമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിന് മുന്‍പിലുടെ പ്രദിക്ഷണം കടന്നുപോയപ്പോള്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രഞ്ജിത്ത് അമ്ബാടി, സെക്രട്ടറി രഞ്ജിത്ത് വടക്കേടത്ത്, സന്തോഷ് ബ്ലാത്തേത് എന്നിവരുടെ നേത്യത്വത്തില്‍ കുരിശിന് പുഷ്പഹാരം അണിയിക്കുകയും ‍പ്രദിക്ഷണത്തിൽ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവും നല്‍കുകയും ചെയ്തു.   പ്രദിക്ഷണം കോന്നി ടൗണ്‍ ജുമാ മസ്ജിദിന്റെ കവാടത്തിന് മുന്‍പില്‍ എത്തിയപ്പോള്‍ ചീഫ് ഇമാം ശിഹാബുദ്ദീന്‍ മന്നാനിയുടെ നേത്യത്തിലാണ് സ്വീകരണം നല്‍കിയത്. പ്രദിക്ഷണത്തില്‍ പങ്കെടുത്ത വൈദികരെ പൊന്നടയണിച്ചാണ് സ്വീകരിച്ചത്. ജമാ അത്ത് പ്രസിഡന്റെ സലീം ആര്‍ പുലരി, സെക്രട്ടറി കാസിം കോന്നി എന്നിവരുള്‍പ്പടെ നിരവധി ആളുകളാണ് പ്രദിക്ഷണത്തിനായി കാത്തുനിന്നത്. ഇവിടെയും എല്ലാവര്‍ക്കുമായി ലഘുഭക്ഷണം ഒരുക്കി. കോന്നി പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ പ്രസിഡന്റ് സുലേഖ വി. നായരുടെ നേത്യത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ പ്രദിക്ഷണത്തെ സ്വീകരിച്ചു.

    Read More »
  • India

    വോട്ടര്‍മാര്‍ക്ക് പണം; ബി.ജെ.പി. പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടികൂടി കളക്ടര്‍ 

    ബെംഗളൂരു: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടികൂടി കളക്ടര്‍.കര്‍ണാടകത്തിലെ കലബുറഗി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കലബുറഗി സൗത്ത് മണ്ഡലത്തിലെ സംഗമേഷ് കോളനിയില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ യശ്വന്ത് ഗുരുകര്‍. കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍, ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കളക്ടര്‍ പിടികൂടുകയായിരുന്നു.   കാറില്‍നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എ.യുമായ ദത്താത്രേയ പാട്ടീല്‍ രേവൂരിന്റെ ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.കോളനിയില്‍ പണം വിതരണംചെയ്യുന്നു എന്ന് ‍ ഫോണിൽ പരാതിലഭിച്ചതോടെ പോലീസുകാരെ അറിയിക്കാതെ കളക്ടര്‍ നേരിട്ട് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറി.

    Read More »
  • Crime

    86 വയസുള്ള ഭര്‍തൃമാതാവിനെ യുവതി ഫ്രൈ പാന്‍ കൊണ്ട് അടിച്ചുകൊന്നു

    ന്യൂഡൽഹി:86 വയസുള്ള ഭര്‍തൃമാതാവിനെ യുവതി ഫ്രൈ പാന്‍ കൊണ്ട് അടിച്ചുകൊന്നു.ദക്ഷിണ ഡൽഹിയിലെ നെബുസാരായിലാണ് സംഭവം. സംഭവത്തിൽ 48കാരിയായ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു.സന്ധിവാതത്താല്‍ ബുദ്ധിമുട്ടുന്ന സ്ത്രീയാണ് ഭര്‍തൃമാതാവ്. ഇവരെ പരിചരിച്ച്‌ മടുത്ത യുവതി ഫ്രൈ പാനുകൊണ്ട് അടിച്ച്‌ കൊല്ലുകയായിരുന്നു. താഴെവീണു പരിക്കുപറ്റി മരിച്ചുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞിരുന്നത്.എന്നാൽ വയോധികയെ ഫ്രൈ പാന്‍ കൊണ്ട് അടിച്ചുകൊല്ലുന്നത് മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കൊലപാതകത്തിനു ശേഷം ഒരു തുണി കൊണ്ട് ഇവര്‍ ഫ്രൈ പാന്‍ വൃത്തിയാക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

    Read More »
  • Kerala

    വാഹനാപകടത്തില്‍ പിതാവിനും ഒരു വയസുള്ള മകനും ദാരുണാന്ത്യം; മരിച്ചത് കെ മുരളീധരൻ എംപിയുടെ ഡ്രൈവർ

    കോഴിക്കോട്: വാഹനാപകടത്തില്‍ പിതാവിനും ഒരു വയസുള്ള മകനും ദാരുണാന്ത്യം. കോഴിക്കോട് വെസ്റ്റ്‌ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന് ) എന്നിവരാണ് മരിച്ചത്.കെ മുരളീധരന്‍ എം പിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അതുല്‍. അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രി പന്ത്രണ്ടരയോടെ കോരപ്പുഴ പാലത്തിന് മുകളിലാണ് അപകടം നടന്നത്. അതുല്‍, ഭാര്യ, മകന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടം. കൊയിലാണ്ടിയില്‍ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍.ഇതിനിടെ വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ വകടര സ്വദേശികള്‍ സായന്ത്, സൗരവ് എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    കേന്ദ്ര സഹായങ്ങളില്‍ 3225 കോടിയുടെ കുറവെങ്കിലും നേട്ടം കൈവരിച്ച് കേരളം

    തിരുവനന്തപുരം:കേന്ദ്ര സഹായങ്ങളില്‍ 3225 കോടിയുടെ കുറവുണ്ടായെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം നേട്ടം കൈവരിച്ച് കേരളം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയര്‍ന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോർട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്.റവന്യു ചെലവ് ഗണ്യമായി കുറച്ചു. കടമെടുപ്പില്‍ വലിയ നിയന്ത്രണം കൊണ്ടുവരാനായി.ധനക്കമ്മിയും റവന്യുക്കമ്മിയും കുത്തനെ താഴ്ന്നു. തനത് വരുമാനം, തനത് നകുതി എന്നിവയിലെ വരുമാനവും ധനവകുപ്പിന് നേട്ടമായി. കേരളത്തിന്റെ ധനദൃഡീകരണ പ്രവര്‍ത്തനങ്ങള്‍ പുര്‍ണമായും ശരിയായ പതായിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് സിഎജി പുറത്തുവിട്ടത്. അര നൂറ്റാണ്ടിലെ തന്നെ മികച്ച നേട്ടമാണ് സംസ്ഥാന ധനവകുപ്പ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കൈവരിച്ചത്. കഴിഞ്ഞവര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച തനത് വരുമാനം സംസ്ഥാനത്തിന് ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതായി സിഎജിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,34,098 കോടി രൂപ തനത് വരുമാനമായി ലക്ഷ്യമിട്ടു. 1,32,537 കോടി സമാഹരിച്ചു. നേട്ടം 99 ശതമാനം. മുന്‍വര്‍ഷം ഇത് 89 ശതമാനമായിരുന്നു. തനത് നകുതി വരുമാനത്തിലും റെക്കോര്‍ഡ് നേട്ടമാണ്. ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ 98 ശതമാനം…

    Read More »
  • Kerala

    കൊല്ലത്ത് വനിതാ ഡോക്ടറെ കുത്തിക്കൊന്നു

    കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (22) ആണ് മരിച്ചത് പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്.പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്.വീട്ടില്‍ വെച്ച്‌ സന്ദീപ് ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്.തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.  പ്രകോപനമൊന്നുമില്ലാതെയാണ് യുവാവ് ആക്രമണം നടത്തിയത്.ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു.സംഭവത്തിൽ പരിക്കേറ്റ അഞ്ച് പോലീസുകാർ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
Back to top button
error: