മലപ്പുറം: താനൂരിൽ അപകടമുണ്ടായ
ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന് അറസ്റ്റിൽ.ഇതോടെ താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുഖ്യപ്രതിയായ ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന് താനൂര്‍ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകന് വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറിയ ദിനേശന് ഒളിവില്‍ പോകുകയായിരുന്നു.ഇയാൾക്കൊപ്പം ഒളിവിൽ പോയ മറ്റൊരു ജീവനക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.