IndiaNEWS

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ ചെന്നൈയിലും കല്ലേറ്

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ആരക്കോണത്തിന് സമീപംവെച്ചാണ് അജ്ഞാതരായ അക്രമികള്‍ കല്ലേറ് നടത്തിയത്.
മൈസൂരുവില്‍നിന്ന് ചെന്നൈ എം.ജി.ആര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും സി.എട്ട് കോച്ചിന്‍റെ ജനല്‍ തകര്‍ന്നു. ആരക്കോണം ആര്‍.പി.എഫ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മാര്‍ച്ചിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈസൂരുവിലേക്കുള്ള വഴിയില്‍ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാര്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: