ന്യൂഡൽഹി:എല്ലാ മൊബൈല്‍ ഫോണുകളിലും എഫ് എം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര ഐടി മന്ത്രാലയം രംഗത്ത്.പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ ആളില്ലാത്തതിനാലാണ് ഇത്തരമൊരു നീക്കം എന്നാണ് സൂചന.
നാലഞ്ചു വര്‍ഷമായി പുറത്തിറങ്ങുന്ന പല ഫോണുകളിലും എഫ് എം റേഡിയോ സൗകര്യം ഉള്‍ക്കൊള്ളിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം എന്നാണ് വിശദീകരണം.ഈ ആവശ്യം ഉന്നയിച്ച് മൊബൈൽ കമ്ബനികളുടെ സംഘടനകള്‍ക്കായി കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ റേഡിയോ പരിപാടി മന്‍കി ബാതിന് ശ്രോതാക്കള്‍ കുറയുന്നുവെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു.മീഡിയ ഇന്‍ ഇന്ത്യ എന്ന സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ അഞ്ച് ശതമാനം പേര്‍ മാത്രമാണ് സ്ഥിരമായുള്ള ശ്രോതാക്കള്‍.