KeralaNEWS

നേമം: ഒരുങ്ങുന്നത് തിരുവനന്തപുരത്തെ മൂന്നാമത്തെ റയിൽവെ ടെർമിനൽ

നേമം റെയില്‍വേ സ്റ്റേഷനെ ടെര്‍മിനലായി വികസിപ്പിക്കുമ്ബോള്‍ ഒരുങ്ങുന്നത് തലസ്ഥാന നഗരിയിലെ മൂന്നാമത്തെ വലിയ റയിൽവെ സ്റ്റേഷൻ
 

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്കു കുറയ്‌ക്കുന്നതിനൊപ്പം നഗരപ്രാന്ത മേഖലകള്‍ക്ക് പ്രയോജനപ്പെടുംവിധം പുതിയ റയിൽവെ ടെർമിനൽ ആകാൻ നേമം ഒരുങ്ങുന്നു. 117 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ലിഫ്റ്റും സബ്‌വേയും (അണ്ടര്‍പാസ്) അടക്കമുള്ള സൗകര്യങ്ങളോടെയാണ് നേമം റെയില്‍വേ സ്റ്റേഷനില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടം പൂര്‍ത്തിയാക്കുക.

അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിറുത്തിയിടാന്‍ ആവശ്യമായ 4 സ്റ്റേബിളിംഗ് ലൈനുകള്‍, ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ് ലെനുകള്‍, വലിയ തകരാറുകള്‍ പരിഹരിക്കാനാവശ്യമായ രണ്ട് സിക്ക് ലൈനുകളും ഷെഡും ടെര്‍മിനലിന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കും.
സ്റ്റേഷനില്‍ കാല്‍നട യാത്രക്കാര്‍ക്കായുള്ള ഓവര്‍ബ്രിഡ്ജ് നാലാമത്തെ പ്ലാറ്റ്ഫോം വരെ നീട്ടും. പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ സബ്‌വേയും നിര്‍മിക്കും. സബ് വേയില്‍ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റുമുണ്ടാകും. എല്ലാപ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യമുണ്ടാകും. അത്യാധുനിക രീതിയില്‍ ബഹുനില മന്ദിരമാണ് പണിയുന്നത്. പുതിയ ടെര്‍മിനല്‍ കെട്ടിടത്തോടു ചേര്‍ന്ന് വിശാലമായ പാര്‍ക്കിംഗ് ഏരിയയും നിര്‍മ്മിക്കും.

Signature-ad

 

തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ നേമത്തെയും നിര്‍മ്മാണം പൂർത്തിയാകും..

Back to top button
error: