Month: May 2023
-
Kerala
പുനലൂർ-എരുമേലി-പൊള്ളാച്ചി റെയിൽപ്പാത നിർമ്മിക്കണമെന്ന് ആവശ്യം
പത്തനംതിട്ട: പൊള്ളാച്ചിയിൽ നിന്നും മധ്യതിരുവിതാംകൂറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിൽ തീർത്ഥാടന റെയിൽപ്പാത നിർമ്മിക്കണമെന്ന് ആവശ്യം. പൊള്ളാച്ചിയിൽ നിന്നും മലയാറ്റൂർ, കാലടി, മൂവാറ്റുപുഴ, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിൽ എത്തുന്ന തരത്തിലാണ് പാത നിർമ്മിക്കേണ്ടത്.പിന്നീട് പാത തിരുവനന്തപുരവുമായി കൂട്ടിച്ചേർക്കാനും സാധിക്കും. അച്ചൻകോവിൽ, ശബരിമല, മലയാറ്റൂർ,പഴനി, വേളാങ്കണ്ണി,നാഗൂർ തീർത്ഥാടകർക്ക് പാത ഏറെ പ്രയോജനം ചെയ്യും.നിലവിൽ എറണാകുളം, പാലക്കാട് വഴി ചുറ്റിക്കറങ്ങിയാണ് പൊള്ളാച്ചിയിൽ എത്തുന്നത്.ശബരിമല തീർത്ഥാടകർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. ചെന്നൈ, തഞ്ചാവൂർ ഭാഗത്തു നിന്നും വരുന്ന ശബരിമല തീർത്ഥാടകർക്ക് പൊള്ളാച്ചിയിൽ നിന്നും മൂന്നു മണിക്കൂർ കൊണ്ട് എരുമേലിയിൽ എത്തിച്ചേരാൻ പാത ഉപകരിക്കും.മധ്യതിരുംവിതാംകൂറിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്കും നിലവിലുള്ളതിനേക്കാൾ വളരെ വേഗം വേളാങ്കണ്ണിയിൽ എത്താനും പാത ഉപകരിക്കും.
Read More » -
Kerala
വീണ്ടും പേപ്പര്‍ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി വാട്ടര്‍ അതോറിറ്റി
എസ്എംഎസ് ബില്ലുകളിലെ പൊരുത്തക്കേടിനെ തുടർന്നുണ്ടായ വ്യാപക ആക്ഷേപങ്ങൾക്കൊടുവിൽ വീണ്ടും പേപ്പര്‍ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമൊരുക്കി വാട്ടര്‍ അതോറിറ്റി. ദ്വൈമാസ വാട്ടര്‍ ചാര്‍ജ് അറിയിപ്പുകള്‍ക്കായി ഹരിത ബില്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ വീണ്ടും പേപ്പര്‍ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ക്വിക് പേ സൈറ്റില്‍ ഹരിത ബില്‍ ഓപ്ഷന്‍ ഒഴിവാക്കുന്നതിന് https://epay.kwa.kerala.gov.in/green-bill എന്ന ലിങ്ക് സന്ദര്‍ശിച്ച് 10 അക്ക കണ്‍സ്യൂമര്‍ ഐഡിയും കണ്‍സ്യൂമര്‍ നമ്ബരും കൊടുത്ത ശേഷം, പേപ്പര്‍ ബില്‍ തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എന്ന കണ്‍ഫര്‍മേഷന്‍ മെസേജിന് അതെ എന്ന ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതിയാകും.
Read More » -
Kerala
വർഷങ്ങൾക്കു ശേഷം കണ്ട സഹപാഠിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: വർഷങ്ങൾക്കു ശേഷം കണ്ട സഹപാഠിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ സൗഹൃദം പുതുക്കിയ യുവാവ് സഹപാഠിയായിരുന്ന യുവതിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഒരു കുട്ടിയുടെ മാതാവായ 22 കാരിയാണ് പരാതിക്കാരി.സംഭവത്തിൽ മമ്ബാട് താഴേപറമ്ബന്‍ വീട്ടില്‍ ബാദുഷ റഹ്മാനെയാണ് (23) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാദുഷയും യുവതിയും ഒരുമിച്ച് എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പ്ലസ്ടുവിനു പഠിച്ചത്.കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപനത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് ഇരുവരും വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നത്.സൗഹൃദം പുതുക്കി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
Read More » -
Movie
നടൻ ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത അടൂർ ഗോപാലകൃഷ്ണന്റെ ‘കൊടിയേറ്റം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഗോപിയെ കൊടിയേറ്റം ഗോപിയാക്കിയ അടൂരിന്റെ ‘കൊടിയേറ്റ’ത്തിന് 45 വർഷം പഴക്കം. 1978 മെയ് 12 നായിരുന്നു ഗോപിക്ക് ഭരത് അവാർഡ് സമ്മാനിച്ച ഈ ചിത്രത്തിന്റെ റിലീസ്. അടൂർ സ്‌ഥാപിച്ച ചിത്രലേഖ ഫിലിംസ് സൊസൈറ്റി നിർമ്മിച്ച രണ്ട് ചിത്രങ്ങളിലൊന്നാണ് ‘കൊടിയേറ്റം’ (മറ്റേത് സ്വയംവരം). തിരുവനന്തപുരത്ത് ഉള്ളൂരിലായിരുന്നു ഏറെയും ചിത്രീകരണം. പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളില്ലാത്ത, പ്രയോഗികബുദ്ധിയില്ലാത്ത ഒരു ജനതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് ശങ്കരൻകുട്ടി (ഗോപി). ദൂരസ്ഥലങ്ങളിൽ വരെ പോയി ഉത്സവം കാണുക എന്നതാണ് പ്രധാന പരിപാടി. പാത്രം നിറച്ച് ചോറുണ്ണുന്നതും ഇഷ്‌ടം. പക്ഷെ വച്ചുണ്ടാക്കില്ല. ‘പുര നിറഞ്ഞു നിൽക്കുന്ന പെങ്ങൾ’ (കുട്ട്യേടത്തി വിലാസിനി) വീട്ടുവേലയ്ക്ക് മറ്റൊരു വീട്ടിൽ കഴിയുന്നു. ഇതിനിടെ ശങ്കരൻകുട്ടിയുടെ കല്യാണം കഴിഞ്ഞു. പക്ഷെ ഒരു സ്ഥലത്തും ഉറച്ചു നിൽക്കാത്ത ശങ്കരൻകുട്ടിയുടെ ഉത്തരവാദിത്തമില്ലായ്‌മ ഭാര്യക്ക് (കെപിഎസി ലളിത) പിടിക്കുന്നില്ല. ഗർഭിണിയായ അവർ ഭർത്താവിനെ ഉപേക്ഷിച്ചു പോയി. ശങ്കരൻകുട്ടി പിന്നേം തെങ്ങിന്മേൽ. ലോറിയിൽ കിളിയായി പോകുന്ന…
Read More » -
Kerala
റോഡിൽ ‘കുത്തിത്തിരിപ്പ്’ കാട്ടിയ ഡ്രൈവർക്ക് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം
കൊച്ചി: അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും മറ്റ് രണ്ടു വാഹനങ്ങളിൽ ഉയരുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവർക്ക് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷ. കളമശ്ശേരി സ്വദേശി നിക്സന്‍ ആന്റണിക്കാണ് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷയായി ലഭിച്ചത്.ഇയാള്‍ അലക്ഷ്യമായും അമിതവേഗത്തിലും ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട എറണാകുളം ആര്‍.ടി. ഓഫീസിലെ എ.എം.വി.ഐയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണനാണ് ബസ് ഡ്രൈവർക്ക് ജനറല്‍ ആശുപത്രിയില്‍ സാമൂഹ്യസേവനത്തിനുള്ള ഉത്തരവിട്ടത്.
Read More » -
Health
പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുൾപ്പെടുത്താം പപ്പായ; അറിയാം കാരണങ്ങൾ
പ്രമേഹം അഥവാ ഷുഗര്‍ നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം നമുക്ക് എത്രമാത്രം വലിയ ആരോഗ്യഭീഷണിയാണ് മുഴക്കുന്നതെന്ന് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. പാരമ്പര്യമായി പ്രമേഹം പിടിപെടുന്നവരുണ്ട്. അതുപോലെ തന്നെ മോശം ജീവിതരീതികളുടെ ഭാഗമായും പ്രമേഹം കടന്നുപിടിക്കുന്നവരുണ്ട്. മിക്കവാറും ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് പ്രമേഹത്തിലേക്ക് കാലക്രമേണ വഴിയൊരുക്കുന്നത്. ഭക്ഷണം വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമെല്ലാം ഭക്ഷണത്തിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. പ്രമേഹനിയന്ത്രണത്തിന് ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ ചിലത് ഭാഗികമായി ഒഴിവാക്കുകയോ അതേസമയം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയോ ഒക്കെ ചെയ്യേണ്ടിവരാം. അത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. പ്രമേഹരോഗികള്‍ക്ക് പപ്പായ കഴിക്കാൻ പാടുണ്ടോ? ഇത് ഷുഗര്‍നില വീണ്ടും ഉയര്‍ത്തുമോ എന്ന സംശങ്ങള്‍ ധാരാളം പേര്‍ ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ പപ്പായ പ്രമേഹരോഗികള്‍ക്ക് വെല്ലുവിളി അല്ല എന്നുമാത്രമല്ല- നല്ലതുമാണ്. ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കാം… ഭക്ഷണപദാര്‍ത്ഥങ്ങളിലെ മധുരത്തെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഗ്ലൈസമിക് സൂചിക…
Read More » -
Health
മുന്തിരി വെറുമൊരു ചെറുപഴമല്ല! കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ‘വിറ്റാമിൻ കെയുടെയും നാരുകളുടെയും നല്ല ഉറവിടം കൂടിയാണ് മുന്തിരി…’ – റെഡ്‌റിവർ ഹെൽത്ത് ആൻഡ് വെൽനസിന്റെ സ്ഥാപകനായ ജോഷ് റെഡ് പറയുന്നു. മുന്തിരിയിൽ സോഡിയം വളരെ കുറവും പൊട്ടാസ്യവും കൂടുതലാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇത് രക്തക്കുഴലുകളിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു…- ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ലിസ യംഗ് പറയുന്നു. മുന്തിരി ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവയിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ വിശപ്പ്…
Read More » -
Kerala
സർക്കാർ ഡോക്ടർമാർ സമരം പിൻവലിച്ചതിന് പിന്നാലെ ഐഎംഎയും സമരം പിൻവലിച്ചു; പിജി വിദ്യാർത്ഥികളും ഹൌസ് സർജന്മാരും സമരം തുടരും
തിരുവനന്തപുരം : ഡോക്ടർ വന്ദനയുടെ കൊലപാതകത്തോടെ ആരംഭിച്ച ഡോക്ടർമാരുടെ സമരം പിൻവലിച്ചു. സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചതിന് പിന്നാലെ സ്വകാര്യ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരം പിൻവലിക്കുന്നതായി അറിയിച്ചു. മുഖ്യമന്ത്രിയുമായി സമരം നടത്തുന്ന സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളിലും അനുകൂല നിലപാട് ഉണ്ടായി. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഐഎംഎ വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും ജോലി സാഹചര്യം, സുരക്ഷിതത്വം എന്നീ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകണം. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തെ മാനിക്കുന്നു. സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടി. അതാത് സംഘടനകളുടെ ആവശ്യങ്ങളെയും മാനിക്കുന്നു. ബുധനാഴ്ച ഓർഡിനൻസ് ഇറങ്ങിയില്ലെങ്കിൽ സമരം കടുപ്പിക്കും. അതേസമയം പി ജി വിദ്യാർത്ഥികളും ഹൌസ് സർജന്മാരും സമരം തുടരും. നാളെ ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രം സമരം പിന്വലിക്കുന്നതിൽ തീരുമാനമെടുക്കും.
Read More » -
Crime
താനൂരിൽ ബോട്ട് ദുരന്തം: 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ
മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പൊലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. അതിനിടെ, കേസിൽ അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധനകൾ നടത്തി. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്‍റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു. ആവശ്യമെങ്കിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ രംഗത്തെത്തി. താനൂരിൽ അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. അപകടത്തിന് ഇടയാക്കിയ…
Read More » -
Kerala
കണ്ണീർസ്മരണയായി ഡോക്ടർ വന്ദന; അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങൾ ഒഴുകിയെത്തി
കോട്ടയം: ഡോക്ടർ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവൻ ഡോക്ടർ വന്ദനക്ക് യാത്രാമൊഴി നൽകി. ഏകമകൾക്ക് അന്ത്യ ചുംബനം നൽകുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനാക്കി. ഇന്നലെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയായ സന്ദീപ് ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. കൊല്ലത്ത് ഡോ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് മൃതദേഹം വീട്ടിലെക്ക് കൊണ്ടുവന്നത്. വന്ദനക്ക് ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആദരാജ്ഞലി അർപ്പിച്ചു. മന്ത്രിമാരും സ്പീക്കറുമുൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. വന്ദനയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സംസ്കരിച്ചതിനോട് ചേർന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്.…
Read More »