KeralaNEWS

വീണ്ടും പേപ്പര്‍ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി വാട്ടര്‍ അതോറിറ്റി 

സ്എംഎസ് ബില്ലുകളിലെ പൊരുത്തക്കേടിനെ തുടർന്നുണ്ടായ വ്യാപക ആക്ഷേപങ്ങൾക്കൊടുവിൽ വീണ്ടും പേപ്പര്‍ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമൊരുക്കി വാട്ടര്‍ അതോറിറ്റി.
ദ്വൈമാസ വാട്ടര്‍ ചാര്‍ജ് അറിയിപ്പുകള്‍ക്കായി ഹരിത ബില്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ വീണ്ടും പേപ്പര്‍ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ക്വിക് പേ സൈറ്റില്‍ ഹരിത ബില്‍ ഓപ്ഷന്‍ ഒഴിവാക്കുന്നതിന് https://epay.kwa.kerala.gov.in/green-bill എന്ന ലിങ്ക് സന്ദര്‍ശിച്ച്‌ 10 അക്ക കണ്‍സ്യൂമര്‍ ഐഡിയും കണ്‍സ്യൂമര്‍ നമ്ബരും കൊടുത്ത ശേഷം, പേപ്പര്‍ ബില്‍ തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എന്ന കണ്‍ഫര്‍മേഷന്‍ മെസേജിന് അതെ എന്ന ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതിയാകും.

Back to top button
error: