പത്തനംതിട്ട: പൊള്ളാച്ചിയിൽ നിന്നും മധ്യതിരുവിതാംകൂറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിൽ തീർത്ഥാടന റെയിൽപ്പാത നിർമ്മിക്കണമെന്ന് ആവശ്യം.
പൊള്ളാച്ചിയിൽ നിന്നും മലയാറ്റൂർ, കാലടി, മൂവാറ്റുപുഴ, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിൽ എത്തുന്ന തരത്തിലാണ് പാത നിർമ്മിക്കേണ്ടത്.പിന്നീട് പാത തിരുവനന്തപുരവുമായി കൂട്ടിച്ചേർക്കാനും സാധിക്കും.
അച്ചൻകോവിൽ, ശബരിമല, മലയാറ്റൂർ,പഴനി, വേളാങ്കണ്ണി,നാഗൂർ തീർത്ഥാടകർക്ക് പാത ഏറെ പ്രയോജനം ചെയ്യും.നിലവിൽ എറണാകുളം, പാലക്കാട് വഴി ചുറ്റിക്കറങ്ങിയാണ് പൊള്ളാച്ചിയിൽ എത്തുന്നത്.ശബരിമല തീർത്ഥാടകർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക.
ചെന്നൈ, തഞ്ചാവൂർ ഭാഗത്തു നിന്നും വരുന്ന ശബരിമല തീർത്ഥാടകർക്ക് പൊള്ളാച്ചിയിൽ നിന്നും മൂന്നു മണിക്കൂർ കൊണ്ട് എരുമേലിയിൽ എത്തിച്ചേരാൻ പാത ഉപകരിക്കും.മധ്യതിരുംവിതാംകൂറിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്കും നിലവിലുള്ളതിനേക്കാൾ വളരെ വേഗം വേളാങ്കണ്ണിയിൽ എത്താനും പാത ഉപകരിക്കും.