കൊച്ചി: അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും മറ്റ് രണ്ടു വാഹനങ്ങളിൽ ഉയരുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവർക്ക് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷ.
കളമശ്ശേരി സ്വദേശി നിക്സന് ആന്റണിക്കാണ് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷയായി ലഭിച്ചത്.ഇയാള്‍ അലക്ഷ്യമായും അമിതവേഗത്തിലും ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട എറണാകുളം ആര്.ടി. ഓഫീസിലെ എ.എം.വി.ഐയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ആര്.ടി.ഒ. ജി. അനന്തകൃഷ്ണനാണ് ബസ് ഡ്രൈവർക്ക് ജനറല്‍ ആശുപത്രിയില്‍ സാമൂഹ്യസേവനത്തിനുള്ള ഉത്തരവിട്ടത്.