Month: May 2023

  • Health

    ഉച്ച ഉറക്കം പതിവാണോ, എങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും ഒപ്പമുണ്ട്; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ 

        ഉച്ചഉറക്കം ഒരു ശീലമാണ്. ഭക്ഷണ ശേഷമുള്ള ഈ മയക്കം ഒരു സുഖാനുഭവമാണ് പലർക്കും. പക്ഷേ ഉച്ചയ്ക്ക് 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ആധികാരികപഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഉച്ചഉറക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഈ  പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചൂ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.‌ 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി…

    Read More »
  • Kerala

    പോലീസിന്റെ ‘പോല്‍-ആപ്പ്’ സംവിധാനം ഉപയോഗിച്ച അനുഭവസ്ഥ ഫേസ്ബുക്കിൽ കുറിച്ചത് 

    വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഏഴായിരത്തിലധികം പേര്‍ വിനിയോഗിച്ചു.അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനം ഉപയോഗിച്ച അനുഭവസ്ഥ ഫേസ്ബുക്കിൽ കുറിച്ചത്: “വീട് പൂട്ടിയിട്ടാണ് ഒരാഴ്ചയിലേറെ നീണ്ട യാത്രപോയത്.  ഒരു സുരക്ഷാമുൻകരുതൽ എന്ന നിലയിൽ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ Pol-Appൽ കയറിയൊന്നു രജിസ്റ്റർ ചെയ്തിരുന്നു. തിരിച്ചെത്തിയ ദിവസം യാത്രാക്ഷീണം കാരണം സന്ധ്യയ്ക്കുമുന്നേ ഉറക്കമായി. അതുകാരണം ഗേറ്റുപൂട്ടാനും മറന്നു. രാത്രി എപ്പോഴോ എണീറ്റു. പിന്നെ ഉറക്കം വരാത്തതിനാൽ യാത്രകഴിഞ്ഞ് അതേപടി കൊണ്ടുവച്ചിരുന്ന പെട്ടികളിലെ സാധനങ്ങളൊക്കെ ഒന്ന് അടുക്കിപ്പെറുക്കാമെന്ന് കരുതി. മുഷിഞ്ഞ തുണികളൊക്കെ ബക്കറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോൾ കോളിങ് ബെല്ലിന്റെ ചിലയ്ക്കൽ. ക്ളോക്കിൽ നോക്കിയപ്പോൾ മണി പന്ത്രണ്ട്. ഈ നേരത്താര് എന്ന ആശങ്കയോടെ ജനാലയിലൂടെ നോക്കിയപ്പോൾ പൊലീസാണ് പുറത്ത്. ആളില്ലാതിരുന്ന വീടിന്റെ ഗേറ്റ് പൂട്ടാതെ…

    Read More »
  • Local

    പാലക്കാട് മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ 14 പേര്‍ക്ക് 20,000 രൂപ പിഴ

    പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ 14 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി.ഇവരിൽ നിന്നും 20,000 രൂപ പിഴയും ഈടാക്കി. മാലിന്യം തള്ളുന്നതിനെതിരെ നടത്തിയ പരിശോധനയിലാണ് നടപടി.സ്‌ക്വാഡ് പരിശോധനകള്‍ തുടരുമെന്നും മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

    Read More »
  • Local

    വനംവകുപ്പ് ഭൂമി വിട്ടുകൊടുത്തിട്ടും മലയോര ഹൈവേയുടെ നിര്‍മ്മാണം തുടങ്ങാതെ അധികൃതര്‍ 

    കാസർകോട്:വനംവകുപ്പ് ഭൂമി വിട്ടുകൊടുത്തിട്ടും കാട്ടിനുള്ളിലൂടെയുള്ള മലയോര ഹൈവേയുടെ നിര്‍മ്മാണം തുടങ്ങാതെ അധികൃതര്‍. ഇടപ്പറമ്ബ്-കോളിച്ചാല്‍, കോളിച്ചാല്‍-ചെറുപുഴ റീച്ചുകളില്‍ വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളുടെ നിര്‍മ്മാണമാണ് വൈകുന്നത്. കോളിച്ചാല്‍ മുതല്‍ പതിനെട്ടാം മൈല്‍ മരുതോം വഴി ബളാല്‍ പഞ്ചായത്തിലേക്ക് ഇറങ്ങുന്ന വനപാതയില്‍ മരുതോം ഭാഗത്താണ് റോഡ് നിര്‍മ്മാണം പൂര്‍ണ്ണമായും മുടങ്ങി കിടക്കുന്നത്. റോഡ് വികസനത്തിന് ഭൂമി വിട്ടു നൽകുന്നില്ലെന്ന നാട്ടുകാരുടെ മുറവിളിക്കൊടുവിൽ വനംവകുപ്പ് തന്നെ മരങ്ങള്‍ മുറിച്ചുമാറ്റി പൊതുമരാമത്ത് വകുപ്പിന് ഭൂമി വിട്ടുനല്‍കുകയായിരുന്നു.ഇപ്പോൾ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും മലയോര ഹൈവേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ തന്നെയാണുള്ളത്. കോളിച്ചാല്‍-ചിറ്റാരിക്കാല്‍ ചെറുപുഴ റീച്ചില്‍ കാറ്റാംകവല, മരുതോം ഭാഗങ്ങളിലും ഇടപ്പറമ്ബ്കോളിച്ചാല്‍ റീച്ചില്‍ ബേത്തൂര്‍പാറ, പാണ്ടി, പള്ളഞ്ചി ഭാഗങ്ങളിലുമെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മലയോര ഹൈവേയുടെ ഭാഗമായി വിട്ടുനല്‍കിയതിനാല്‍ ഇവയുടെ അറ്റകുറ്റപണികള്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്തുകളും ഫണ്ട് വകയിരുത്തുന്നില്ല. മിക്ക റോഡുകളിലും ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ളതിനാല്‍ അപകട സാദ്ധ്യതയും ഏറുകയാണ്. മഴക്കാലം തുടങ്ങിയാല്‍ അപകടകരമായ യാത്രയാണ് ഇവിടങ്ങളില്‍ കാത്തിരിക്കുന്നത്.

    Read More »
  • Local

    മഴക്കുറവ്; കണ്ണൂർ കരിയുന്നു

    കണ്ണൂർ: കടുത്ത വേനലില്‍ വരണ്ടുണങ്ങി കണ്ണൂര്‍.വേനൽമഴ കാര്യമായി ലഭിക്കാതെ വന്നതോടെ ജില്ലയിൽ പലയിടത്തും തെങ്ങുകളും കവുങ്ങുകളും ഉണങ്ങിക്കരിയുകയാണ്.വരള്‍ച്ചയിൽ ജലക്ഷാമം രൂക്ഷമായതോടെ കരിവെള്ളൂര്‍ പെരളം മാലാപ്പില്‍ ജനാർദ്ദനന്റെ നൂറോളം വരുന്ന കവുങ്ങുകളും തെങ്ങുകളുമാണ് ഉണങ്ങി നശിച്ചത്. ജലക്ഷാമം നേരിട്ടതോടെ തെങ്ങില്‍ തോട്ടങ്ങളും കവുങ്ങിന്‍ തോട്ടങ്ങളും നനയ്ക്കുന്നത് നിര്‍ത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇവ കൂട്ടത്തോടെ ഉണങ്ങി നശിച്ചതെന്ന് ജനാർദ്ദനൻ പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ നല്ല ആദായം ലഭിച്ചിരുന്ന കൃഷിയിടമാണ്. മുന്‍ കാലങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നത് കൊണ്ട് കാര്‍ഷിക മേഖലയ്ക്ക് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നില്ല.എന്നാല്‍ ഇത്തവണ സ്ഥിതി ഗുരുതരമാണ്.തെങ്ങിന്‍റെയും കവുങ്ങിന്‍റെയും ഓല ഉണങ്ങിത്തൂങ്ങുന്നതാണ് ആദ്യ ലക്ഷണം. ദിവസങ്ങള്‍ക്കുള്ളില്‍ മരത്തിന്‍റെ തലയടക്കം പൊട്ടി വീഴും. മണ്ണിന്‍റെ ജൈവാംശം കുറയുന്നതും അന്തരീക്ഷത്തിലെ കടുത്ത ചൂടുമാണ് വിളകള്‍ ഉണങ്ങി നശിക്കാന്‍ കാരണം. ഇത്തവണത്തെ വേനല്‍ ഭാവിയിലെ കാര്‍ഷിക സമ്ബത്തിന്‍റെ ശോഷണത്തിനിടയാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

    Read More »
  • NEWS

    എഴുതാൻ അറിയാത്തവരെയും എഴുതിക്കാൻ ജി-മെയിൽ

    ഇനി മുതല്‍ ജി-മെയില്‍ യൂസര്‍മാര്‍ക്ക് ഇ-മെയില്‍ ചെയ്യാൻ വളരെ എളുപ്പം. ഇ-മെയിലുകള്‍ക്കുള്ള മറുപടി നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ജി-മെയിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ‘ ഹെല്‍പ്പ് മീ റൈറ്റ് ‘ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജി-മെയിലിന്റെ പുതിയ ഫീച്ചർ യൂസര്‍മാര്‍ക്കായി ഇ-മെയില്‍  എഴുതിനൽകും. പ്രഫഷണലായ കത്ത് മുതല്‍ ആകര്‍ഷകവും വൈവിധ്യമാര്‍ന്ന ശൈലിയിലുള്ള ബയോഡാറ്റ വരെ തയാറാക്കാന്‍ ഈ ഫീച്ചര്‍ യൂസറെ സഹായിക്കും.യൂസര്‍ നല്‍കുന്ന ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ ഡ്രാഫ്റ്റ് രൂപപ്പെടുത്തുകയാണ് ‘ ഹെല്‍പ്പ് മീ റൈറ്റ് ‘എന്ന ഫീച്ചര്‍ ചെയ്യുന്നത്. അങ്ങനെ രൂപപ്പെടുന്ന ഡ്രാഫ്റ്റ് ഇമെയിലില്‍ യൂസര്‍ക്ക് ഇഷ്ടാനുസരണം എഡിറ്റ് ചെയ്യാം. എഡിറ്റിംഗ് കഴിയുന്നതോടെ ഇ-മെയില്‍ അന്തിമരൂപമാകുകയും ചെയ്യും.   ഫോളോ അപ്പ് ഇമെയില്‍, നന്ദി സന്ദേശമടങ്ങിയ ഇ-മെയില്‍, ജോലിക്കു വേണ്ടിയുള്ള ആപ്ലിക്കേഷൻ തുടങ്ങിയവ തയാറാക്കാന്‍ ഈ ഫീച്ചറിലൂടെ പെട്ടെന്ന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.യൂസര്‍ക്ക് സമയം ലാഭിക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. അതോടൊപ്പം പ്രഫഷണലിസം…

    Read More »
  • India

    ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ

    157 ഒഴിവിലേക്ക്  ബാങ്ക് ഓഫ് ബറോഡ (BOB) അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 17 ആണ്. ഒഴിവ് വിശദാംശങ്ങള്‍ ആകെ ഒഴിവ്: 157 റിലേഷന്‍ഷിപ്പ് മാനേജര്‍: 66 ക്രെഡിറ്റ് അനലിസ്റ്റ്: 74 ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ് മാനേജര്‍: 17 വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ പിജി ബിരുദം/ ഡിപ്ലോമ പാസായിരിക്കണം. അപേക്ഷിക്കേണ്ടത് എങ്ങനെ? * bankofbaroda(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക * കരിയര്‍ ടാബിന് കീഴിലുള്ള ‘Current Opportunities’ എന്നതിലേക്ക് പോകുക * ‘Recruitment for various Positions in MSME Department on Fixed Term Engagement on Contract Basis’ എന്നതില്‍ ‘Apply Now’ ക്ലിക്ക് ചെയ്യുക. * അപേക്ഷാ ഫോം പൂരിപ്പിക്കുക, രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക *  പ്രിന്റൗട്ട് എടുക്കുക

    Read More »
  • India

    പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡ് കണ്ടില്ല;36 നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് വിലക്ക്

    ചണ്ഡീഗഡ്:മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തത്തിന്റെ പേരിൽ ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങുന്നതിൽ നിന്ന് 36 പിജിഐഎംഇആർ വിദ്യാർത്ഥിനികൾക്ക് വിലക്കേർപ്പെടുത്തി.ചണ്ഡീഗഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷനിലെ വിദ്യാർത്ഥിനികൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഏപ്രിൽ 30-ന് രാവിലെ 10.30-ന് LT1 തിയറ്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ നഴ്സിംഗ് വിദ്യാർത്ഥികളെ അയക്കാൻ PGIMER ഡയറക്ടറുടെ ഓഫീസിൽ നിന്ന് ഉത്തരവുണ്ടായിരുന്നു. എന്നാൽ 36 പെൺകുട്ടികൾ ഹാജരായില്ല. ഇതേ തുടർന്നാണ് വിദ്യാർത്ഥിനികൾക്കെതിരെ നടപടി എടുത്തതെന്നാണ് റിപ്പോർട്ട്. അതേസമയം പ്രധാനമന്ത്രിയുടെ പരിപാടി പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ചണ്ഡീഗഡ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന രംഗത്തുവന്നു. സർക്കാർ നടപടി ഏകാധിപത്യപരവും നിർബന്ധിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • Movie

    മുസ്ലിം പെൺകുട്ടികൾ നേരിടുന്ന ജീവിത സങ്കീർണതളുടെ തനിയാവർത്തനം, വിവാദങ്ങൾക്കിടയിൽ ഇന്ന് ‘ഫര്‍ഹാനാ ‘ എത്തും!

    സി.കെ അജയ് കുമാർ തമിഴ് നായികാ താരം ഐശ്വര്യ രാജേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫര്‍ഹാനാ ‘. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും നെല്‍സണ്‍ വെങ്കടേശനാണ്. സിനിമയുടെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒപ്പം തമിഴകത്ത് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിവാദങ്ങളും സമരങ്ങളും അരങ്ങേറി. ഈ പാശ്ചാത്തലത്തിൽ ഇന്ന് (മെയ് 12) ‘ ഫർഹാനാ ‘ പ്രദർശനത്തിനെത്തുന്നു. സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്, ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എല്ലാവരെയും ആകർഷിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്ന നിലവാരമുള്ള ചിത്രമായിരിക്കും ‘ഫര്‍ഹാനാ’യെന്ന് അണിയറ ശിൽപികൾ പറയുന്നു. സമൂഹത്തിൽ സ്ത്രീകൾ, പ്രത്യേകിച്ച് ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളും മുസ്ലിം പെൺകുട്ടികളും നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം. ‘ഫർഹാനാ ‘ യെ…

    Read More »
  • Local

    അരുവിക്കര പട്ടകുളം-പന്നിയോട്‌- പേഴുംമൂട്‌ റോഡിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു

    കാട്ടാക്കട: പട്ടകുളം-പന്നിയോട്‌- പേഴുംമൂട്‌ റോഡിന്റെ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു.  റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലും വീതി കൂട്ടി ‍പാർശ്വഭിത്തികൾ കെട്ടുകയും ഓടകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.5 വര്‍ഷം റോഡ് പരിപാലനം കരാറുകാരെ ഏല്‍പിച്ചുകൊണ്ടുള്ള നിര്‍മാണ രീതിയാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിയോജക മണ്ഡലത്തിലാണ് റോഡ്. പേഴുമൂട് മുതൽ വീരണകാവ് വരെ അഞ്ച് കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്.പത്തരക്കോടി രൂപയാണ് നിർമ്മാണച്ചിലവ്.

    Read More »
Back to top button
error: