Month: May 2023

  • Movie

    പ്രേക്ഷകപ്രശംസ നേടിയ പാൻ ഇന്ത്യൻ സിനിമ ‘സിന്ദൂരം’ ഇനി ആമസോൺ പ്രൈമിൽ കാണാം

    നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഹൃദ്യമായൊരു പ്രണയകഥ അവതരിപ്പിച്ച പാൻ ഇന്ത്യൻ സിനിമയായിരുന്നു ‘സിന്ദൂരം’. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലൊരുക്കിയ ചിത്രം ഒരേ സമയം നിരൂപകപ്രശംസ നേടുകയും തീയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഇനി മുതൽ ആമസോൺ പ്രൈമിൽ കാണാം. പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടം ശ്രീരാമഗിരി ഏജൻസി പ്രദേശത്തുകാർക്ക് തീരാതലവേദനയാണ്. അതിനെ ചൊല്ലിയാണ് സിംഗണ്ണദളിന്റെ സമരവും. ആ പോരാട്ടത്തിന് ശാശ്വത പരിഹാരം കാണാനാണ് സിരിഷ റെഡിയുടെ വരവ്. അവളോടൊപ്പം അവളുടെ കോളജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷനിലെ സംഘർഷത്തിൽ ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തു ചെയ്തു…? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് …? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ്…? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ‘സിന്ദൂര’ത്തിന്റെയും തുടർയാത്ര.…

    Read More »
  • Kerala

    ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ ഇര: അലോഷ്യസ് സേവ്യർ

    കോട്ടയം: യുവഡോക്ടറും കെ.എസ്.യു മെഡിക്കോസ് വിംഗ് മുൻ കൺവീനറുമായിരുന്ന ഡോ. വന്ദനാ ദാസിന് കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അന്തിമോപചാരം അർപ്പിച്ചു. ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ ഇരയായാണ് വന്ദനക്ക് സ്വജീവൻ പൊലിയേണ്ടി വന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ, സംഭവത്തിൽ രൂക്ഷ വിമർശനം തുടരുകയായിരുന്നു ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.

    Read More »
  • Kerala

    ഡോക്ടർ വന്ദനയുടെ മരണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി

    കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മരണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഡോക്ടർ വന്ദനയുടെ കുടുംബാം​ഗങ്ങളെ രാഹുൽ ​ഗാന്ധി അനുശോചനമറിയിച്ചു. ആരോ​ഗ്യപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. അവരുടെ സുരക്ഷ സർക്കാരിന്റെ മുഖ്യപരി​ഗണന ആയിരിക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ, സംഭവത്തില്‍ രൂക്ഷ വിമര്‍ശനം തുടരുകയായിരുന്നു ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.

    Read More »
  • Kerala

    ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി

    കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരായായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്.

    Read More »
  • Sports

    ഐപിഎല്ലില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മലയാളികളുടെ പൊന്നോമന സഞ്ജു സാംസണ്‍

    കൊല്‍ക്കത്ത: ആ നേട്ടത്തില്‍ ഇനി ഒരേയൊരു മലയാളി ക്രിക്കറ്റര്‍! ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കുന്ന 25-ാം താരമാണ് സഞ്ജു. എന്നാല്‍ ഇതിന് മുമ്പൊരു മലയാളിയും 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് സഞ്ജു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് സഞ്ജു റെക്കോര്‍ഡുകളിട്ടത്. ഐപിഎല്ലില്‍ സഞ്ജു കളിച്ച നൂറ്റമ്പത് മത്സരങ്ങളില്‍ 122 ഉം രാജസ്ഥാന്‍ റോയല്‍സിന്‍റെ റോയല്‍ ജേഴ്‌സിയിലായിരുന്നു. അജിങ്ക്യ രഹാനെ(100) മാത്രമേ റോയല്‍സിനായി നൂറ് മത്സരങ്ങള്‍ മുമ്പ് കളിച്ചിട്ടുള്ളൂ. അതേസമയം ഐപിഎല്‍ കരിയറില്‍ നാലായിരം റണ്‍സ് ക്ലബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ 199 മത്സരങ്ങളില്‍ 29.26 ശരാശരിയിലും 137.07 സ്ട്രൈക്ക് റേറ്റിലും 3834 റണ്‍സാണ് സഞ്ജുവിനുള്ളത്. ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറികളും സഞ്ജുവിന്‍റെ പേരിനൊപ്പം സ്വന്തം.…

    Read More »
  • India

    കർണാടകയിൽ 73.19% പോളിങ്; 1952 ന് ശേഷമുള്ള കൂടിയ പോളിം​ഗ്

    ബം​ഗളൂരു: കർണാടകയിലെ അന്തിമപോളിംഗ് ശതമാനം പുറത്ത് വന്നു. പോസ്റ്റൽ വോട്ടുകളും വോട്ട് ഫ്രം ഹോമും ചേർന്നുള്ള പോളിംഗ് ശതമാനമാണ് പുറത്തുവന്നത്. ആകെ ഇത്തവണ പോളിംഗ് ശതമാനം 73.19% ആണ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എക്സിറ്റ് പോളുകൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രചരിക്കുന്നുണ്ട്. അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സുവർണ ന്യൂസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 94 മുതൽ 117 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. ഭരണം…

    Read More »
  • Business

    നികുതി ലാഭിക്കുന്ന എഫ്ഡികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    നികുതി ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ് ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡികൾ). ആദായ നികുതി നിയമത്തിന്റെ ചട്ടം 80-സി പ്രകാരം സ്ഥിരനിക്ഷേപങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യം കേന്ദ്രസർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ലാഭിക്കാനാകും. എഫ്ഡികളിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യത്തോടൊപ്പം മികച്ച വരുമാനവും നേടാമെന്ന് ചുരുക്കം. എന്നാൽ എഫ്ഡികളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ചുള്ള നികുതി ബാധകമാണ്. ടാക്‌സ് സേവിംഗ് എഫ്‌ഡികൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡ് ഉള്ളതിനാൽ, കാലാവധിക്ക് മുൻപ് പിൻവലിക്കാൻ കഴിയില്ല. കൂടാതെ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ എഫ്‌ഡികൾ അനുയോജ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും നികുതി ലാഭിക്കുന്ന എഫ്ഡികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 1. നിക്ഷേപത്തിന് വിശ്വാസയോഗ്യമായ ഒരു ബാങ്കോ ധനകാര്യസ്ഥാപനമോ തിരഞ്ഞെടുക്കുക. 2. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവിധ…

    Read More »
  • Kerala

    “ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂർ ബോട്ടപകടവും”; വിമർശിച്ച് മംമ്ത മോഹൻദാസ്

    ഭരണാധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂർ ബോട്ടപകടവുമെന്ന് മംമ്ത പറയുന്നു. മയക്കു മരുന്നിന് അടിമപ്പെട്ടവർക്കൊപ്പം ഈ സമൂഹത്തിൽ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും മംമ്ത പറഞ്ഞു. യുവ ഡോക്ടർ കൊല്ലപ്പെട്ടത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്നും നമ്മുടെ ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെയാണെന്നും മംമ്ത ചോദിക്കുന്നു. മംമ്ത മോഹൻദാസിന്റെ വാക്കുകൾ മയക്കുമരുന്നിന് അടിമപ്പെട്ട മാനസികനില തെറ്റിയവരുടെ ഇരകൾ ആകുയാണോ നിരപരാധികൾ? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് സുരക്ഷിതമല്ല. ഈ അവസ്ഥ ഇനിയും അവഗണിക്കാൻ കഴിയില്ല.  അധികാരത്തിൽ ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയിൽ നടന്ന ദാരുണമായ രണ്ട് സംഭവങ്ങൾ. ഡോ. വന്ദന ദാസിന്‌ ആദരാഞ്ജലികൾ. അവരുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവരിപ്പോൾ കടന്നുപോകുന്ന അവസ്ഥ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു കുഞ്ഞിനെ ആണ് നഷ്ടപ്പെട്ടത്. മുൻപ് ഞാൻ  പറഞ്ഞതുപോലെ പോയവർക്ക് പോയി. ഇതുപോലെയുള്ള സംഭവങ്ങൾ…

    Read More »
  • NEWS

    അറസ്റ്റ് നിയമവിരുദ്ധം; ഇമ്രാൻ ഖാ​ന്റെ അറസ്റ്റ് പാക് സുപ്രീം കോടതി റദ്ദാക്കി

    കറാച്ചി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ​ദിവസം ഇസ്ലാമാബാദ് ഹൈക്കോടതിയിൽ മറ്റൊരു കേസിൽ ഹാജരാകുന്നതിനിടക്കാണ് പാകിസ്ഥാൻ അർദ്ധ സൈനിക വിഭാ​ഗം ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഉത്തരവുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് തന്നെ ലാത്തി കൊണ്ട് മർദ്ദിച്ചുവെന്ന് ഇമ്രാൻ ഖാൻ കോടതിയിൽ വെളിപ്പെടുത്തി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാൻറെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷമായിരുന്നു. പാകിസ്ഥാൻ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ക്വറ്റയിൽ ഇമ്രാൻറെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരായ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് മരണമുണ്ടായത്. വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20ലേറെ പേർക്ക് പരിക്കേറ്റതായാണ്…

    Read More »
  • Business

    നിയമങ്ങൾ ലംഘിച്ചതിന് എച്ച്എസ്ബിസി ബാങ്കിന് 1.73 കോടി പിഴ ചുമത്തി റിസർവ് ബാങ്ക്

    ദില്ലി: നിയമങ്ങൾ ലംഘിച്ചതിന് എച്ച്എസ്ബിസി ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 1.73 കോടി രൂപയാണ് എച്ച്എസ്ബിസി പിഴയിനത്തിൽ കെട്ടിവെക്കേണ്ടത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ് 2006 (സിഐസി റൂൾസ്) ലംഘിച്ചതിനാണ് ആർബിഐയുടെ നടപടി. എച്ച്എസ്ബിസി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകിയെന്ന് സെൻട്രൽ ബാങ്ക് ആരോപിച്ചു. റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ബാങ്ക് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തി.സിഐസി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ബാങ്കിന് ആർബിഐ പിഴ ചുമത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 2021 മാർച്ച് 31 വരെ എച്ച്എസ്ബിസി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ പരിശോധന നടത്തിയിരുന്നു. ഇതോടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ആർബിഐയുടെ പല നിയമങ്ങളും ബാങ്ക് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സിഐസി റൂൾസ് അനുസരിച്ച് ശരിയായ വിവരങ്ങൾ നൽകാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ആർബിഐ എച്ച്എസ്ബിസി ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എച്ച്എസ്ബിസി…

    Read More »
Back to top button
error: