Month: May 2023

  • Business

    ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡി​ന്റെ ഇന്റർസെപ്റ്റർ ബിയർ 650 വരുന്നു

    ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് അതിന്റെ 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകളുടെ പണിപ്പുരയിലാണ്. ഷോട്ട്ഗൺ 650, പുതിയ ഫെയർഡ് കോണ്ടിനെന്റൽ ജിടി 650, പുതിയ 650 സിസി സ്‌ക്രാംബ്ലർ ബൈക്ക് എന്നിവയാണ് കമ്പനി പരീക്ഷിക്കുന്നത്. പുതിയ 650 സിസി സ്‌ക്രാംബ്ലർ ഇന്റർസെപ്റ്റർ 650 അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ, ‘ഇന്റർസെപ്റ്റർ ബിയർ 650’ നെയിംടാഗിനായി റോയൽ എൻഫീൽഡ് ഒരു വ്യാപാരമുദ്ര അപേക്ഷ ഫയൽ ചെയ്‍തിട്ടുണ്ട്. വരാനിരിക്കുന്ന 650 സിസി സ്‌ക്രാംബ്ലറിനെ പുതിയ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബിയർ 650 എന്ന് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോർസൈക്കിളിന് ഇന്റർസെപ്റ്റർ INT 650-ന് സമാനമായി കാണപ്പെടുന്നുവെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇതിന് ചില പുതിയ ഡിസൈൻ ഭാഗങ്ങളുണ്ട്, അത് വരാനിരിക്കുന്ന ഹിമാലയൻ 450 യുമായി പങ്കിടുന്നതായി തോന്നുന്നു. സ്‌പോട്ടഡ് മോഡലിന് റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ, ടെയിൽ-ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുണ്ട്. പുതിയ റോയൽ എൻഫീൽഡ്…

    Read More »
  • Local

    ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ചു: റാന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഡ്രൈവർമാരെ പിരിച്ചു വിട്ടു

    റാന്നി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. പി.ആര്‍ കുശൻ, ജോമോന്‍ തോമസ് എന്നീ താൽക്കാലിക ഡ്രൈവർമാരെയാണ് ആശുപത്രി സൂപ്രണ്ട് ലിന്‍ഡ ജോസഫ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.സ്ഥിരം നിയമനത്തിലുള്ള ഒരു ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതായും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.   മേയ് നാലിനാണ് സംഭവം.വൈകീട്ട് 5.30ഓടെ അയിരൂര്‍ പ്ലാങ്കമണ്ണില്‍നിന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയ ഒരുമാസം പ്രായമായ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.ഓക്സിജന്‍ ലെവല്‍ കുറഞ്ഞ കുഞ്ഞിന് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നറിയിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.എന്നാൽ ‍ആംബുലന്സ് സഹായം തേടിയപ്പോള്‍ ഡ്രൈവര്‍മാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനാല്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു.ഈ സമയം ആശുപത്രിയിലെ നാല് ആംബുലന്‍സുകളും സ്ഥലത്തുണ്ടായിരുന്നു.   ഒടുവില്‍ സ്വകാര്യ ആംബുലന്‍സിലാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു.

    Read More »
  • LIFE

    റിനോഷ്- മിഥുൻ കോഡ് ഭാഷ ക്രാക്ക് ചെയ്ത് സോഷ്യൽ മീഡിയ! ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി ഇരുവരോടും ചോദിക്കണമെന്നും പ്രേക്ഷകർ

    ബി​ഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ​ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോ​ഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാ​ഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പല്ലു- ഷിജു, നാവ് – അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ​ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് – അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ…

    Read More »
  • LIFE

    ‘വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’ പഠാൻ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക

    തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമായിരുന്നു പഠാൻ. റിലീസിന് മുൻപെ തന്നെ ഷാരൂഖ് ഖാൻ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. സിനിമയിലെ ഒരു ​ഗാനരം​ഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. ബിക്കിനി വിവാ​ദത്തിൽ സിനിമയുമായി ബന്ധപ്പെട്ട പലരും പ്രതികരിച്ചിരുന്നുവെങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ദീപിക. വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്., എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിൻറേതായി റിലീസിനെത്തിയ ചിത്രമാണ് പഠാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ…

    Read More »
  • Kerala

    ഇരിട്ടി അയ്യൻ കുന്നിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ

    കണ്ണൂർ: കണ്ണൂർ ഇരിട്ടി അയ്യൻ കുന്നിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയത്. മണ്ണുരാം പറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികൾ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരിട്ടി ഡി വൈ എസ് പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകൾ വീടുകളിലേക്ക് എത്തിയിട്ടുണ്ട്.

    Read More »
  • India

    കർണാടക തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

    ദില്ലി: കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺ​ഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ. പിന്തുണച്ചവർക്ക് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. Congratulations to the Congress Party for their victory in the Karnataka Assembly polls. My best wishes to them in fulfilling people’s aspirations. — Narendra Modi (@narendramodi) May 13, 2023 കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണിൽ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകർന്നടിഞ്ഞു. ഹിന്ദുത്വ കാർഡ‍് ഇറക്കി കളിച്ചിട്ടും പാർട്ടിക്ക് ജയിക്കാനായില്ല. നാൽപതു ശതമാനം…

    Read More »
  • India

    തെരഞ്ഞെടുപ്പിൽ ഏറ്റവും വിഷലിപ്തമായ വർഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങൾ: തോമസ് ഐസക്

    തിരുവനന്തുപുരം: തിരഞ്ഞെടുപ്പിൽ ഏറ്റവും വിഷലിപ്തമായ വർഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങളെന്ന് സിപിഎം മുതിർന്ന നേതാവ് തോമസ് ഐസക്. ഹിജാബിനെതിരെ വിഷം തുപ്പിയും മുസ്ലിം സംവരണം ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചും കർണാടകത്തെ നെടുകെ വിഭജിച്ച് സംസ്ഥാന ഭരണം നിലനിർത്താമെന്നായിരുന്നു വ്യാമോഹം. ഏറ്റവുമൊടുവിൽ കേരള സ്റ്റോറിയെന്ന ഒരു തല്ലിപ്പൊളി സിനിമയിറക്കിയും ഭാഗ്യം പരീക്ഷിച്ചു നോക്കി. കേരളത്തിനെതിരെ അധിക്ഷേപപ്രസംഗവുമായി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്തിറങ്ങി. അതൊന്നും വിലപോയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇനി അറിയേണ്ടത് ഒരു കാര്യം മാത്രം. ബിജെപിയുടെ പണച്ചാക്കിൽ കർണാടകത്തിലെ കോൺഗ്രസ് എംഎൽഎമാർ വീഴുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മോദിപ്രഭാവം മങ്ങുകയാണെന്നും ഈ തിരഞ്ഞെടുപ്പു തെളിയിച്ചു. എന്ത് അക്രമം കാണിച്ചാലും എത്ര അഴിമതി കാണിച്ചാലും മോദിയെക്കൊണ്ടൊരു കെട്ടുകാഴ്ചയ്ക്കിറക്കിയാൽ വോട്ടു മുഴുവൻ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നായിരുന്നു ബിജെപിയുടെ അഹങ്കാരം. ആ പ്രതീക്ഷയും പാളീസായി. നരേന്ദ്രമോദി റോഡിലിറങ്ങി കൈവീശിയാൽ ജനം ക്യൂനിന്ന് വോട്ടു ചെയ്യുമെന്ന ബിജെപിയുടെ…

    Read More »
  • India

    കോൺ​ഗ്രസിന്റെ വിജയം: ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധി, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    കൊല്ലം: ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും…

    Read More »
  • Business

    കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കുകൾ വിമാനയാത്രയിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടോ ? സൗജന്യമായി വിമാന ടിക്കറ്റ് ലഭിക്കുന്ന വഴികളിതാ…

    ഏറ്റവും മികച്ച യാത്ര മാർഗമാണ് വിമാനം. കാരണം സമയലാഭം തന്നെയാണ് പ്രധാനം. പെട്ടന്ന് എവിടക്കെങ്കിലും എത്തിച്ചേരണം എന്നുണ്ടെങ്കിൽ വിമാനയാത്രയായിരിക്കും അഭികാമ്യം. എന്നാൽ പലപ്പോഴും ഉയർന്ന നിരക്കുകൾ കാരണം പലരും വിമാന യാത്ര തെരഞ്ഞെടുക്കാറില്ല. വേനലും അവധിക്കാലവും ഒന്നിച്ച് വന്നതോടെ വിനോദ യാത്രയ്ക്ക് ഒരുങ്ങുന്നവർ നിരവധിയാണ്. തൽഫലമായി, ആഭ്യന്തര, അന്തർദേശീയ വിമാന ബുക്കിംഗുകളിൽ വാൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കുകൾ പല യാത്രക്കാരെയും വിമാനയാത്രയിൽ നിന്നും പിന്തിരിപ്പിച്ചു. ഇങ്ങനെ ഉയർന്ന നിരക്ക് കാരണം വിമാന യാത്ര പദ്ധതി ഉപേക്ഷിച്ച ആളാണ് നിങ്ങളെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾക്ക് സൗജന്യമായി വിമാന യാത്ര നടത്താനാകും ഇത്തരത്തിൽ സൗജന്യ വിമാന ടിക്കറ്റുകൾ ലഭിക്കാനും റിഡീം ചെയ്യാനും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ. നിങ്ങൾ മുൻപ് വിമാന യാത്ര നടത്തിയിട്ടുള്ള വ്യക്തിയാണെങ്കിൽ ഓരോ യാത്രയ്ക്കും നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ റിവാർഡ് പോയിന്റുകൾ പിന്നീട് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനായി റിഡീം ചെയ്യാം. ഇന്ത്യൻ കറൻസിയിൽ റിവാർഡ് പോയിന്റുകളെ…

    Read More »
  • India

    സിറ്റിംഗ് സീറ്റിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

    ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൂരിലെ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ഇത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ഏറെ ആവേശം നിറഞ്ഞ മത്സരം നടന്നതില്‍ ഒരു മണ്ഡലമാണ് പുത്തൂര്‍.മണ്ഡലം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശോക് കുമാര്‍ 4149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്.സിറ്റിംഗ് സീറ്റിൽ മത്സരിച്ചിട്ടും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് കുമാര്‍ 66607 വോട്ടുകള്‍ നേടിയപ്പോള്‍ 62458 വോട്ടാണ് സ്വതന്ത്ര സ്ഥാനാർഥി അരുണ്‍ കുമാര്‍ പുതില നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി ആശ തിമ്മപ്പ 36,733 വോട്ടുകളും നേടി. 2018 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഞ്ജീവ മറ്റന്തൂര്‍ ആയിരുന്നു പുത്തൂരില്‍‌ നിന്ന് നിയമസഭയിലെത്തിയത്.

    Read More »
Back to top button
error: