കണ്ണൂര്‍: കൂത്തുപറമ്പില്‍ വീടിന് നേരെ ബോംബേറ്. ഉളിക്കല്‍ വയത്തൂര് മാവില കുഞ്ഞുമോന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുലര്‍ച്ചെ 1.40 ഓടെ ഉച്ചത്തില്‍ ശബ്ദം കേട്ട് കുഞ്ഞുമോന് പുറത്തുവന്നു നോക്കിയപ്പോള്‍ വെടിമരുന്നിന്റെ മണമുണ്ടായിരുന്നു. എന്നാല്‍ പന്നിപ്പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. രാവിലെ നോക്കുമ്പോഴാണ് വീടിന്റെ ടൈല്‍ പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന് മനസ്സിലായത്. സംഭവത്തില്‍ ഉളിക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു