Month: May 2023

  • Kerala

    മുടി വളർന്നില്ല; ധാത്രി ഹെയർ ഓയിൽ നഷ്ടപരിഹാരം നൽകി

    തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിച്ചിട്ടും ഫലമില്ലാതിരുന്നതിനെ ചോദ്യം ചെയ്തു ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡും അതിന്‍റെ അംബാസഡറുമായ നടന്‍ അനൂപ് മേനോനും നഷ്ടപരിഹാരം നൽകി.28,500 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഞമനേങ്ങാട് വൈലത്തൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ഫ്രാന്‍സിസ് വടക്കന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തൃശൂര്‍ ഉപഭോക്തൃ കോടതിയുടെ വിധിയെ തുടര്‍ന്നാണു നഷ്ടപരിഹാരം നല്കിയത്. ഉല്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തിയും ബോധ്യപ്പെട്ടും മാത്രമേ ഇത്തരം പരസ്യങ്ങള്‍ക്കു കരാര്‍ കൊടുക്കാവൂവെന്ന് കോടതി അനൂപ് മേനോനു താക്കീതും നല്കി.

    Read More »
  • Kerala

    കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് മുസ്ലിംലീഗ്

    കോഴിക്കോട്: കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രതീക്ഷകൾക്ക് വക നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. ഹിജാബ് നിരോധനത്തിലൂടെയും മുസ്ലിം സംവരണം എടുത്തുകളഞ്ഞും വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പിയെ ജനം തള്ളിക്കളഞ്ഞു. കർണാടകയിലെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതക്കു വേണ്ടി നിലകൊണ്ടു. വർഗ്ഗീയ കാർഡ് ഉപയോഗിച്ച് അധിക കാലം ബി.ജെ.പിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.- അദ്ദേഹം വ്യക്തമാക്കി. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് കർണാടകയിൽ മുസ്ലിംലീഗ് ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഈ വിജയം രാജ്യം മുഴുവൻ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി നടന്നുതീർത്ത രാഹുൽ ഗാന്ധിയുടെ വിജയം കൂടിയാണ്. ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നടന്നുനീങ്ങുമ്പോൾ കർണാടക നൽകുന്നത് വലിയ…

    Read More »
  • Business

    ക്രെഡിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എന്തുചെയ്യും?

    സാമ്പത്തിക കാര്യങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ വഹിക്കുന്ന പങ്ക് വലുതാണ്.  ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗം പല സന്ദർഭങ്ങളിലും കറൻസി ഉപയോഗത്തെ മറികടന്നിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ആകർഷകമായ ക്യാഷ്ബാക്കും ഡിസ്കൗണ്ട് ഇൻസെന്റീവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ ക്രെഡിറ്റ് കാർഡുകളുടെ ജനപ്രീതി വർധിപ്പിക്കാൻ പല കമ്പനികൾക്കും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ  എന്തുചെയ്യും? ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മോഷണം പോയാൽ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. അതിനാൽ തന്നെ അഥവാ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ  ഉടനെ ചജെയ്‌യേണ്ട കാര്യങ്ങൾ ഇവയാണ്. ഒന്നാമതായി, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നഷ്‌ടപ്പെട്ടാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ദാതാവിനെ അതായത് ബാങ്കിനെ ഉടൻ അറിയിക്കേണ്ടത് അത്യാവശ്യമാണ്. നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ കാർഡ് ഉപയോഗിക്കാനുള്ള അനുമതി ഇതോടെ ബാങ്ക് റദ്ദാക്കും. അതിനാൽ പിന്നീട് ഈ കാർഡ് ഉപയോഗിച്ച് മറ്റൊരാൾക്ക് ഇടപാട് നടത്താൻ സാധിക്കില്ല. കുറച്ച് ദിവസങ്ങൾക്കകം തന്നെ ബാങ്ക്…

    Read More »
  • ‘വെറുപ്പിന്റെ ചന്ത പൂട്ടി സ്നേഹത്തിന്റെ കട തുറന്നു, ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി’; കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി

    ദില്ലി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ  ​ഗാന്ധി. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ ​​പ്രതികരണമറിയിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ…

    Read More »
  • Business

    ചട്ടങ്ങൾ ലംഘിച്ചു; കനറാ ബാങ്കിന് 2.92 കോടി പിഴ ചുമത്തി ആർബിഐ

    ദില്ലി: കനറാ ബാങ്കിന് പിഴ ചുമത്തി ആർബിഐ. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുന്നതും ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് അർഹതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ നിരവധി സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറക്കുകയും നിരവധി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ ഡമ്മി മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്. ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമിന് കീഴിൽ സ്വീകരിച്ച നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടതാണ് ആർബിഐ കണ്ടെത്തി. ഇതോടെ ആർബിഐ കാനറ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസുകൾക്കും വാക്കാലുള്ള നിവേദനങ്ങൾക്കുമുള്ള ബാങ്കിന്റെ മറുപടികൾ പരിഗണിച്ച ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം സാധൂകരിക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നുമുള്ള നിഗമനത്തിൽ എത്തിയതായി ആർബിഐ അറിയിച്ചു. അതേസമയം കനറാ ബാങ്കിന് പിഴ ചുമത്തുന്നത് റെഗുലേറ്ററി നിയമങ്ങൾ പാലിക്കാത്തതിന്റെ റിലാണെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നും…

    Read More »
  • India

    കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ

    ചെന്നൈ: കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ. സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് കമൽ ഹാസൻ പറഞ്ഞു. ഭിന്നിപ്പിനെ തള്ളിക്കളയാൻ കർണാടകയിലെ ജനങ്ങളിൽ വിശ്വാസമർപ്പിച്ചു. അവർ രാഹുലിൽ വിശ്വാസമർപ്പിച്ച് ഐക്യത്തോടെ പ്രതികരിച്ചു. വിജയത്തിന് മാത്രമല്ല, വിജയത്തിന്റെ രീതിക്കും അഭിനന്ദനങ്ങളെന്നും കമൽ ഹാസൻ പറഞ്ഞു. അതേസമയം, കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺ​ഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകളെന്ന് മോദി പറഞ്ഞു. പിന്തുണച്ചവർക്ക് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണിൽ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി…

    Read More »
  • Kerala

    വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

    കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്ത് വയസ്സുള്ള ശ്രീവേദയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങൽവിദ​ഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നാവരാണ് കാണാതായ കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

    Read More »
  • Kerala

    വടക്കന്‍ പറവൂരിൽ മൂന്ന് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി; തെരച്ചിൽ തുടരുന്നു 

    എറണാകുളം: വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ മൂന്ന് കുട്ടികളെ ഒഴുക്കിൽപ്പെട്ട് വീണ് കാണാതായി. ചെറിയപല്ലന്‍തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ 10 വയസ്സ്, വടക്കന്‍ പറവൂര്‍ മന്നം സ്വദേശി അഭിനവ് 12 വയസ്സ്, തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് 12 വയസ്സ് എന്നീ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. അവധിക്ക് ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികൾ.നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

    Read More »
  • Kerala

    സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് നിര്യാതയായി

    ഒറ്റപ്പാലം: ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83) നിര്യാതയായി. ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (15/5) വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടത്തപ്പപെടും. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്.

    Read More »
  • Local

    റാന്നി പെരുനാട്ടിൽ വീണ്ടും കടുവയിറങ്ങി

    റാന്നി: പെരുനാട്ടില്‍ വീണ്ടും കടുവയിറങ്ങി.ശനിയാഴ്ച രാവിലെയാണ് കടുവ ഇറങ്ങിയത്.തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് തോട്ടം തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.വ്യാഴാഴ്ച ബദനി പുതുവേലില്‍ പശുവിനെയും  വെള്ളിയാഴ്ച ഒരു ആടിനെയുമാണ് കൊല്ലപ്പെടുത്തിയത്. വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയത് കടുവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.കടുവയെ പിടികൂടാന്‍ പ്രദേശത്ത വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.

    Read More »
Back to top button
error: