Month: May 2023

  • India

    മൊബൈൽ ഫോൺ വഴി റെയിൽവേ ടിക്കറ്റ് ഏറ്റവും എളുപ്പത്തിൽ ബുക്ക് ചെയ്യാം

    റെയിൽവേ ടിക്കറ്റ് ഏറ്റവും എളുപ്പത്തിൽ ബുക്ക് ചെയ്യുവാൻ സഹായിക്കുന്നവയാണ് ഐ ആർ സി ടി സി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുകളും.ലോഗിൻ ഐഡിയും പാസ്വേർഡും ഉണ്ടെങ്കിൽ എവിടെ നിന്നും വളരെ വേഗത്തിൽ തത്കാല്‌ ടിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ബുക്ക് ചെയ്യാം. ഇതിനായി ആദ്യം വേണ്ടത് ഐ ആർ സി ടി സിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്.ഇതിനായി ഉപഭോക്താവ് അവരുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നല്കേണ്ടതുണ്ട്.തുടർന്നുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്കും മറ്റ് ഇടപാടുകൾക്കുമെല്ലാം ഇവ ആവശ്യമാണ്. കാരണം നിങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ- ട്രെയിൻ പുറപ്പെടുന്ന സമയം, ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ സ്റ്റാറ്റസ് , റദ്ദാക്കിയോ തുടങ്ങിയ കാര്യങ്ങൾ സാധാരണയായി മൊബൈൽ ഫോണിലേക്കാണ് മെസേജായി വരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള ലിങ്ക്. https://www.irctc.co.in/ എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം? STEP 1: നിങ്ങളുടെ വെബ് ബ്രൗസറിൽ IRCTC യുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ( ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് ) ഏറ്റവും…

    Read More »
  • Kerala

    പാലക്കാട് എന്ന കേരളത്തിന്റെ മുഖശ്രീ

    തല ഉയർത്തി നിൽക്കുന്ന കരിമ്പനകളും പച്ചപ്പ്‌ നിറഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും തന്നെയാണ് പാലക്കാടിന്റെ എന്നത്തേയും ഭംഗി.കേരളത്തനിമയാർന്ന ഗ്രാമങ്ങളുടെ ഒരു ഫീൽ കിട്ടണമെങ്കിൽ ഇന്ന് പാലക്കാട്‌ തന്നെ പോകണം.ജൈവ സാന്നിദ്ധ്യങ്ങള്‍ നിറഞ്ഞ പരിസ്ഥിതിയും വ്യവസായങ്ങള്‍ക്ക്‌ അന്തരീക്ഷം ഒരുക്കുന്ന ഭൂപ്രകൃതിയും സംസ്കാര സമ്പന്നരായ കുറെ നല്ല മനുഷ്യരും ഒക്കെ ചേർന്നതാണ് പാലക്കാടിന്റെ ഭംഗി എന്ന് പറയുന്നത്. വയലേലകളുടേയും വേലകളുടേയും നാട്‌.പാലക്കാടിന്റെ പലേഭാഗങ്ങളും ഇപ്പോഴും ഗ്രാമങ്ങളായി തന്നെ നില നില്‍ക്കുന്നു.ഗ്രാമവും ഇടവഴിയും പാട ശേഖരവും കരിമ്പനകളില്‍ കാറ്റ്‌ പിടിയ്ക്കുന്നതും ചിത്രീകരിക്കാന്‍ സിനിമാക്കാര്‍ പോലും ഇവിടേക്ക് ഓടിയെത്തുന്നു വരിക്കാശ്ശേരി മനയും ഒറ്റപ്പാലം ഭാഷയും സിനിമാ തിരക്കഥാകൃത്തുക്കള്‍ക്ക്‌ ആവേശം പകരുന്നെങ്കില്‍ സാധാരണക്കാരുടെ ആവേശം ഗ്രാമഭംഗി നിറയുന്ന പാലക്കാടിന്റെ ഉൾനാടൻ പ്രദേശങ്ങൾ തന്നെയാണ്. വാളയാര്‍ കടക്കുമ്പോള്‍ കരയുന്ന മലയാളി മനസ്സുകളെ തീവണ്ടി മുറികളില്‍ നാം തൊട്ടറിയുന്നത് പാലക്കാട്‌ വച്ചാണ്‌. കേരളത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം പാലക്കാടിന്റെ മാപിനിയാണ് തെക്കോട്ടും വടക്കോട്ടും ഇങ്ങനെ‌‌ അളന്നുവിടുന്നതും.കേരത്തിന്റെ ഗേറ്റ്‌ വേ ആയ പാലക്കാടിലേക്കെത്തുന്ന തീവണ്ടികളിലെ യാത്രക്കാർ പാലക്കാടിനെ…

    Read More »
  • Health

    മുറിച്ചുവെച്ച ആപ്പിൾ നിറം മാറാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ

    ചില പഴവർഗ്ഗങ്ങൾ മുറിച്ചു വെച്ചാൽ ആ ഭാഗം കുറച്ചു കഴിഞ്ഞാൽ നിറം മാറുന്നത് കാണാം. ഇതിന് പ്രധാന കാരണം ഇത്തരം പഴങ്ങളിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി  പ്രവര്‍ത്തിക്കുന്നത് മൂലമാണ്.  ആപ്പിൾ, വാഴപ്പഴം എന്നിവയാണ് പ്രധാനമായും മുറിച്ചുവയ്ച്ചാൽ നിറം മാറുന്നത്.  മുറിച്ചു വയ്ച്ചാലും ഫലവർഗ്ഗങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്ക്കുന്നത്. മുറിച്ച ശേഷം കഴുകുക ആപ്പിള്‍ മുറിച്ച് കഴിഞ്ഞാല്‍ ഉടൻ തന്നെ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക, ഇത് എന്‍സൈംസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ആപ്പിള്‍ കുറേ നേരത്തേക്ക് നല്ല ഫ്രഷ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നു. ഉപ്പ് വെള്ളത്തിലിടുക പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പുവെള്ളത്തില്‍ മുക്കി വെക്കുന്നത്. ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ ഉപ്പ് വെള്ളത്തില്‍ കുറച്ച്…

    Read More »
  • Kerala

    ആൾക്കൂട്ട മർദ്ദനം; കൊണ്ടോട്ടിയിൽ അതിഥി തൊഴിലാളി മരിച്ചു

    മലപ്പുറം: കൊണ്ടോട്ടിയില്‍ അതിഥി തൊഴിലാളി മരിച്ച സംഭവം ആള്‍കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സൂചന. ബിഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) ആണ് മരിച്ചത്. സംഭവത്തില്‍ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെ കിഴിശ്ശേരിയിലാണ് അതിഥിത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ കണ്ട രാജേഷിനെ ഇവർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൈ പിന്നില്‍ക്കെട്ടി രണ്ട് മണിക്കൂറോളം മര്‍ദ്ദിച്ചതായി പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു.

    Read More »
  • India

    കർണാടകയെ ഒറ്റയ്ക്ക് നയിക്കാൻ കോൺഗ്രസ്;17 ഹെലികോപ്റ്ററിലായി വിജയിച്ചവർ ബംഗളൂരിലേക്ക്

    ബംഗളൂരു:കര്‍ണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലം പരിശാക്കിയാണ് കോണ്‍ഗ്രസ് മിന്നും ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്ബ് ചെയ്തു പ്രവര്‍ത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണില്‍ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകര്‍ന്നടിഞ്ഞു. ഹിന്ദുത്വ കാര്‍ഡ‍് ഇറക്കി കളിച്ചിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല. നാല്‍പതു ശതമാനം കമ്മീഷന്‍ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും പാര്‍ട്ടി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തില്‍ നേടിയത്.സര്‍വ മേഖലകളിലും വോട്ടു ശതമാനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ആധികാരിക ജയം തന്നെയാണ് നേടിയതെന്ന് പറയേണ്ടിവരും. അതേസമയം വിജയിച്ച എല്ലാ എംഎല്‍എമാരെയും 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം.മുന്‍ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിശ്വസ്തരായവര്‍ക്ക് മാത്രമാണ് നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നത്.എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ കൂറുമാറ്റം തടയാനായി എല്ലാ എംഎല്‍എമാരെയും ബംഗ്ലൂരുവിലേക്ക് എത്തിക്കാനാണ് തീരുമാനം.ഇതനുസരിച്ച്‌ 17 ഹെലികോപ്റ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

    Read More »
  • Health

    താരൻ മാറ്റാനും മുടി വളരാനും റോസ് വാട്ടർ; ഉപയോഗിക്കേണ്ട വിധം

    റോസ് വാട്ടർ എന്നറിയപ്പെടുന്ന പനിനീരിന് ഗുണങ്ങൾ നിരവധിയാണ്. കേശസംരക്ഷണങ്ങളിലും സൗന്ദര്യസംരക്ഷണങ്ങളിലും ഉപയോഗിക്കുന്നു. റോസ് വാട്ടർ മാത്രമായി നിങ്ങൾക്ക് ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് ചേരുവകൾക്കൊപ്പം തലയോട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാം. ഹെയർ പാക്കുകളിലും ഹെയർ സെറമുകളിലും കണ്ടീഷണറുകളിലും റോസ് വാട്ടർ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. മുടിക്ക് റോസ് വാട്ടർ ഗുണങ്ങൾ റോസ് വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അതിനാൽ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നായ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. തലയോട്ടിയിലെ സോറിയാസിസ്, തലയോട്ടിയിലെ തിളപ്പിക്കൽ എന്നിവയ്ക്കും ഇത് ഉത്തമമാണ്. റോസ് വാട്ടറിന് നേരിയ രേതസ് ഗുണങ്ങളുണ്ട്, അതിനാൽ നിങ്ങൾക്ക് അമിതമായ എണ്ണമയവും താരനും പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ തലയോട്ടിയിൽ പതിവായി റോസ് വാട്ടർ ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കും. റോസ് വാട്ടർ തലയോട്ടിയുടെ ആരോഗ്യത്തിനെ സഹായിക്കുന്നു, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, തലയോട്ടിയിലെ അണുബാധകളെ വളരെ ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായിക്കുന്നു. നരച്ച മുടിയെ മെരുക്കാൻ റോസ് വാട്ടർ…

    Read More »
  • Local

    മന്ത്രി പുച്ഛിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഒടുവിൽ ഫലം കണ്ടു; ലൈഫ് മിഷനിൽ വീട് നിഷേധിക്കപ്പെട്ട അനാഥ ദളിത് സഹോദരിമാർക്ക് വീടൊരുങ്ങി

    മലപ്പുറം നന്നമ്പ്രയിൽ സ്വന്തമായി ഒരു വീടോ ഒരു തുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രേഷ്മ, രശ്മി കൃഷ്ണപ്രിയ എന്നീ സഹോദരിമാർക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച വാർത്ത കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറംലോകത്തെ അറിയിച്ചത്. രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടമായതാണ് ഈ പെൺകുട്ടികൾക്ക്. ഇവരുടെ പ്രായമായ കാളി മുത്തശ്ശി ഇത്രയും കാലം കൂലിപ്പണിക്ക് പോയാണ് മൂന്ന് പേരെയും വളര്‍ത്തിയത്. രേഷ്മയും ഡിഗ്രി പൂര്‍ത്തിയാക്കിയ രശ്മിയും കുറച്ചു മാസമായി ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നുണ്ട്. ഇളയ പെണ്‍കുട്ടി ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. മുത്തശ്ശിയും മകനും കുടുംബവുമൊക്കെയായി ഒമ്പതോളം അംഗങ്ങൾ താമസിക്കുന്ന വീട്ടിലായിരുന്നു സഹോദരിമാർ ഇക്കാലമത്രയും താമസമാക്കിയിരുന്നത്. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അയല്‍വാസിയായ കുഞ്ഞൂട്ടി എന്നയാള്‍ വീടിനാവശ്യമായ മൂന്ന് സെന്റ്‌ സ്ഥലം വിട്ടുനല്‍കി. തുടർന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി ഈ പെൺകുട്ടികൾ കയറിയിറങ്ങിയത് നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയില്‍…

    Read More »
  • Kerala

    കർണാടകയിലെ വിജയം;ആഹ്‌ളാദ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇടുക്കിയിൽ കുഴഞ്ഞുവീണ് മരിച്ചു

    ഇടുക്കി:കർണാടകയിലെ വിജയത്തിൽ ആഹ്‌ളാദ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഇടുക്കിയിൽ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടയിലാണ് സംഭവം. കറുപ്പുപാലം പ്രഭു ഭവനത്തില്‍ പരേതനായ ശിവന്റെ മകന്‍ എസ്.ഡി. സെല്‍വകുമാറാ(49)ണ് മരിച്ചത്.കൂടെയുണ്ടായിരുന്നവർ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   ഭാര്യ: സുന്ദരി. മക്കള്‍: പ്രഭു, പ്രിയ. അമ്മ: പാപ്പാത്തി. സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പില്‍.

    Read More »
  • Kerala

    പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്തു; സംഭവം കൊല്ലത്ത്

    കൊല്ലം: പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്തു കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തില്‍ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്.കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും നഴ്സുമാരും ഓടി മാറിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.   അഞ്ചാലുംമൂട് പോലീസാണ് മദ്യപിച്ച്‌ പ്രശ്‌നം ഉണ്ടാക്കിയ വിഷ്ണുവിനെ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്.ഇന്ന് വൈകുന്നേരമാണ് സംഭവം.

    Read More »
  • Kerala

    വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

    വൈത്തിരി: വയനാട് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൈസുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍പെട്ടത്.ഉച്ചക്ക് 3.30ഓടെയാണ് ചുരത്തില്‍ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്. ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിന്റെ വശത്തെ ജനല്പാളികള്‍ക്കിടയിലൂടെ രക്ഷപ്പെടുത്തി.

    Read More »
Back to top button
error: