
കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്ത് വയസ്സുള്ള ശ്രീവേദയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങൽവിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നാവരാണ് കാണാതായ കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.






