KeralaNEWS

മുടി വളർന്നില്ല; ധാത്രി ഹെയർ ഓയിൽ നഷ്ടപരിഹാരം നൽകി

തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിച്ചിട്ടും ഫലമില്ലാതിരുന്നതിനെ ചോദ്യം ചെയ്തു ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡും അതിന്‍റെ അംബാസഡറുമായ നടന്‍ അനൂപ് മേനോനും നഷ്ടപരിഹാരം നൽകി.28,500 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
ഞമനേങ്ങാട് വൈലത്തൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ഫ്രാന്‍സിസ് വടക്കന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തൃശൂര്‍ ഉപഭോക്തൃ കോടതിയുടെ വിധിയെ തുടര്‍ന്നാണു നഷ്ടപരിഹാരം നല്കിയത്.
ഉല്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തിയും ബോധ്യപ്പെട്ടും മാത്രമേ ഇത്തരം പരസ്യങ്ങള്‍ക്കു കരാര്‍ കൊടുക്കാവൂവെന്ന് കോടതി അനൂപ് മേനോനു താക്കീതും നല്കി.

Back to top button
error: