Month: May 2023

  • Kerala

    പറവൂരിൽ ഒഴുക്കിൽപ്പെട്ട മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

    കൊച്ചി: പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു കുട്ടികളുടെയും  മൃതദേഹങ്ങൾ കണ്ടെത്തി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12), പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10) എന്നിവരൂടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.   മുങ്ങല്‍ വിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.ഇന്നലെല ഉച്ചയ്ക്ക് ശേഷം കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍.

    Read More »
  • Movie

    സത്യനും ശാരദയും നിറഞ്ഞാടിയ കുഞ്ചാക്കോയുടെ ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം. 1966 മേയ് 14 നാണ് സിനിമ റിലീസ് ചെയ്തത്. നിരപരാധിയായ ഒരു മനുഷ്യൻ തെറ്റിദ്ധരിക്കപ്പെട്ട് കുറ്റവാളിയാവുന്നതും സാഹചര്യങ്ങൾ അയാളെ പിന്നീട് കുറ്റവാളിയാക്കി മാറ്റുന്നതുമാണ് കഥ. തോപ്പിൽ ഭാസിയുടെ രചന. വയലാർ-ദേവരാജൻ ഗാനങ്ങളിൽ ‘കാറ്ററിയില്ല കടലറിയില്ല’, ‘മുന്നിൽ മൂകമാം ചക്രവാളം’ എന്നിവ അനശ്വരങ്ങളായി. ‘ഇത് എന്റെ ജയിൽജീവിതത്തിന്റെ കഥയല്ല’ എന്നായിരുന്നു നിർമ്മാതാവ് കൂടിയായ കുഞ്ചാക്കോയുടെ പരസ്യം. ജോലി തേടി നാട് വിട്ട് പോയ വിശ്വൻ (സത്യൻ) നിരാശനായി മടങ്ങുമ്പോൾ പോക്കറ്റടിക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അറസ്റ്റിലാവുന്നു. നാട്ടിൽ വിശ്വന്റെ സഹോദരിയുടെ (ശാരദ) വിവാഹം ഇത് മൂലം മുടങ്ങി. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വനെ നാടും സ്വീകരിച്ചില്ല. ഇതോടെ അയാൾ കള്ളനോട്ടടി സംഘത്തിൽ ചേർന്നു. മദ്യവും മങ്കമാരുമായി ജീവിതം ആഘോഷിക്കവേ ഒരു നാൾ മുന്നിൽ വന്നു പെട്ട ഇര സ്വന്തം സഹോദരിയായിരുന്നു. അയാൾ അവളെ…

    Read More »
  • India

    ചല്‍സ-പശ്ചിമ ബംഗാളിലെ തേക്കടി

    ഹിമാലയൻ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ അതിമനോഹരമായ നഗരമാണ്‌ ചല്‍സ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സിലിഗുരിയ്‌ക്ക്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി തേയില തോട്ടങ്ങളും നിബിഢ വനങ്ങളും നദികളുമുണ്ട്‌. കാണ്ടാമൃഗങ്ങളും ആനകളുമുള്ള വനങ്ങളിലേയ്‌ക്ക്‌ ഗ്രാമവാസികളുടെ സഹായത്തോടെ യാത്ര ചെയ്യാം. ദാക്‌സിലെ വനത്തില്‍ സാമ്പര്‍, പുള്ളിമാന്‍, കേഴ തുടങ്ങി വിവിധ ഇനത്തില്‍ പെട്ട മാനുകളുമുണ്ട്‌. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ബംഗാള്‍ കടുവകള്‍ കാണപ്പെടുന്ന ബക്‌സ കടുവ സംരക്ഷണ കേന്ദ്രം ഇവിടെയാണ്‌. ചല്‍സ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമാണ്‌ 750 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കടുവ സംരക്ഷണ കേന്ദ്രം . പ്രകൃതി സ്‌നേഹികള്‍ ഇഷ്‌ടപെടുന്ന ഇവിടം ട്രക്കിങിന്‌ അനുയോജ്യമാണ്‌. ബംഗാള്‍ കടുവകള്‍ക്ക്‌ പുറമെ പുള്ളിപ്പുലികളും വിവിധ തരം അണ്ണാനുകളും പക്ഷികളും ഇവിടെയുണ്ട്‌. സിലിഗുരിയില്‍ നിന്നും വളരെ എളുപ്പം ചല്‍സയിലെത്തിച്ചേരാം. 64 കിലലോമീറ്റര്‍ ദൂരമാണുള്ളത്‌. ചല്‍സ മുഴുവന്‍ സന്ദര്‍ശിക്കുന്നതിന്‌ കുറഞ്‌ത്‌ 3 ദിവസം വേണം

    Read More »
  • Kerala

    കർണാടകയിൽ ഭരണമാറ്റം; ഇനിയെങ്കിലും കൂട്ടിമുട്ടുമോ നിലമ്പൂർ റോഡ് – നഞ്ചൻകോട് റയിൽപ്പാത..?

    170 വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയിലെ റെയിൽവേ സംവിധാനം.രാജ്യത്ത്  ഇന്ന് അതിവേഗം വികസനത്തിന്റെ പാതയിൽ ഓടിക്കൊണ്ടിരിക്കുന്നതും റയിൽവെ തന്നെയാണ്.ഇന്ത്യൻ റെയിൽവെയുടെ ഗതി തന്നെ മാറ്റിയ ഗതിമാൻ എക്സ്പ്രസും വന്ദേഭാരതുമൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം.ട്രെയിനുകളുടെ കാര്യത്തിൽ മാത്രമല്ല, റെയിൽപ്പാതകളുടെ നിർമ്മാണത്തിന്റെ കാര്യത്തിലും ഇന്ത്യ ഇന്ന് ഏറെ ‘ഉയരത്തിലാണ്’.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവെ പാലം കാശ്മീരിൽ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.റയിൽവെ ഇതുവരെ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കൻ മലമടക്കുകളിലെ സിക്കിം എന്ന സംസ്ഥാനത്തെ റെയിൽപ്പാതയുടെ നിർമ്മാണം ഏതാണ്ട് അമ്പതു ശതമാനത്തിന് മുകളിൽ എത്തിയും നിൽക്കുന്നു.എന്നിരുന്നാലും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ മലമുകളിലേക്ക് വലിഞ്ഞു കയറാനുള്ള റയിൽവേയുടെ ആ ഉത്സാഹം രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് എത്തുമ്പോൾ അൽപ്പം ‘സ്ലോ’ ആകുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അതിലൊന്നാണ് 1927-ൽ പാതിയിൽ അവസാനിപ്പിച്ച നിലമ്പൂർ-നഞ്ചൻകോട് പാത. ബംഗളൂരു-കൊച്ചി ഇടനാഴിയായാണ് നിലമ്പൂർ – നഞ്ചൻകോട് പാത വിഭാവനം ചെയ്തത്.കേരളത്തില്‍ നിലമ്പൂര്‍ റോഡ് വരെ എത്തിനില്‍ക്കുന്ന പാതയും കര്‍ണാടകയില്‍ നഞ്ചന്‍കോട് വരെ എത്തി നില്‍ക്കുന്ന പാതയും തമ്മിൽ കൂട്ടിമുട്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കേന്ദ്രസര്‍ക്കാരിന്റെ പിങ്ക്…

    Read More »
  • Kerala

    പമ്പാതീരത്തുകൂടി നാലുവരിപ്പാത; അറിയാം, ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന സ്ഥലങ്ങൾ

    തിരുവനന്തപുരം: എംസി റോഡിലെ തിരക്ക് കുറയ്ക്കാനും തിരുവനന്തപുരത്തു നിന്നും കിഴക്കൻ മേഖലയിലൂടെ അതിവേഗയാത്രയ്ക്കുമായി സർക്കാർ ഒരുക്കുന്ന സമാന്തര പാത കേരളത്തിന്റെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാകും എന്നതിൽ സംശയമില്ല.കിഴക്കൻ കേരളത്തിലെ കാർഷിക മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ നാലുവരിപ്പാത കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ മലയോര പട്ടണങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുമെന്നത് ഉറപ്പാണ്.കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പ്രധാന പട്ടണങ്ങളിലെല്ലാം ബൈപ്പാസുകൾ നിർമിച്ച് കടന്നു പോകുന്ന നാലുവരി പാത എരുമേലി, റാന്നി, വടശ്ശേരിക്കര, കോന്നി പത്തനാപുരം, പുനലൂർ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ പൂർണമായും സ്ഥലം ഏറ്റെടുത്തായിരിക്കും നിർമാണം പൂർത്തിയാകുക.   *പാത പത്തനംതിട്ട ജില്ലയിൽ*    മുക്കടയ്ക്ക് സമീപത്തു നിന്നാണ് പുതിയ പാത കോട്ടയം ജില്ലയിൽ നിന്ന് പത്തനംതിട്ടയിലേയ്ക്ക് പ്രവേശിക്കുന്നത്.ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ പുതിയ വിമാനത്താവളം നി‍ർമിക്കുന്ന സാഹചര്യത്തിൽ ഇവിടെ അലൈൻമെൻ്റിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.കാഞ്ഞിരപ്പള്ളിയും എരുമേലിയും പിന്നിട്ട് എത്തുന്ന പുതിയ പാത പൊന്തൻപുഴ ജംഗ്ഷൻ്റെ കിഴക്കുഭാഗത്തു കൂടി എത്തി നിലവിലെ പൊൻകുന്നം…

    Read More »
  • Kerala

    റേഷൻ കടകളുടെ മുഖച്ഛായ മാറും;കെ സ്‌റ്റോർ പദ്ധതിക്ക് തുടക്കമാകുന്നു

    തിരുവനന്തപുരം:കേരളത്തിലെ റേഷൻകടകളിൽ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കെ സ്‌റ്റോർ പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെയാണ് കെ സ്റ്റോറുകളാക്കി മാറ്റിയത്. ബാങ്കിങ്, ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് കെ സ്‌റ്റോർ പദ്ധതിയിൽ മുൻഗണന നൽകുന്നത്. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ, അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉത്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും.അധിക സേവനങ്ങളുടെ പേരിൽ ഫീസ് ഇടാക്കില്ല. 850 ഓളം റേഷൻ വ്യാപാരികൾ കെ സ്റ്റോർ പദ്ധതി നടപ്പാക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ ഇ- പോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും തുടക്കമാകും.ഇതിലൂടെ റേഷൻ വിതരണം സുതാര്യമാക്കാനും, അളവിന് അനുസരിച്ച് സാധനങ്ങൾ കാർഡ് ഉടമയ്ക്ക് കിട്ടുന്നവെന്ന് ഉറപ്പുവരുത്താനും സാധിക്കും.ഈ വർഷം 1000 റേഷൻകടകളെ കെ സ്റ്റോർ ആക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.…

    Read More »
  • Kerala

    രുചിയുടെ വലയെറിഞ്ഞ് കായലരികത്തെ കള്ള് ഷാപ്പുകൾ

    കരിമീനും കായലും കെട്ടുവള്ളവും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ കള്ള് ഷാപ്പുകളും പ്രിയങ്കരമാണ്.ഷാപ്പെന്നു കേട്ടാൽ നെറ്റിചുളിക്കേണ്ട.കേരളത്തിലെ ഗ്രാമീണ ഷാപ്പുകളിൽ ചിലതൊക്കെ ഇന്ന് നല്ലൊന്നാന്തരം ഫാമിലി റസ്റ്റേറൻറുകളും കൂടിയാണ്.നാവിൽ കപ്പലോടിക്കുന്ന രുചികളുമായി കായലരികത്ത് വലയെറിയുന്ന ചില ഷാപ്പുകളെ പരിചയപ്പെടാം.  കിളിക്കൂട്: ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. തറാവ് ഫ്രൈ ആണ് ഇവിടു‌ത്തെ ഏറ്റവും ജനപ്രിയ വിഭവം. കടമക്കുടി: എറണാകുളം ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടി ഗ്രാമം.ഇവിടുത്തെ ഗ്രാമീണ ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.കരിമീനാണ് മാസ്റ്റർ പീസ്. മങ്കൊമ്പ് ഷാപ്പ്: ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്.ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ച‌രിച്ചാല്‍ മങ്കൊമ്പില്‍ എത്തിച്ചേരാം.ബീഫ് റോസ്റ്റിന് പേരുകേട്ടതാണ് ഈ‌ ഷാപ്പ്. മു‌ല്ലപ‌ന്ത‌ൽ: എറണാകു‌ളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം എ‌ല്‍ എ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ല‌പന്തല്‍  സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്…

    Read More »
  • Kerala

    വാട്സാപ്പ് സ്‌പാം കാളുകൾ ജാഗ്രത വേണം; മുന്നറിയിപ്പുമായി പോലീസ്

    രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള അജ്ഞാത സ്‌പാം കോളുകളെയും  സന്ദേശങ്ങളെയും കരുതിയിരിക്കണമെന്ന് പോലീസ്.  വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇത്തരത്തിൽ ധാരാളം കോളുകൾ ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്സാപ്പും  ഉപയോക്താൾക്ക് ഇത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് കോളുകൾ വരുന്നത്. ഇത്തരം സ്‌പാം നമ്പരുകളിൽ നിന്നുള്ള കാളുകൾ വന്നാൽ അത് അറ്റൻഡ് ചെയ്യരുത്.ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുക (വാട്സ്ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ നിന്നുള്ള മെനുവിൽ നിന്ന് ‘more’ തിരഞ്ഞെടുക്കുക. അതിൽ രണ്ടാമതായി ബ്ളോക്ക് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം). അഞ്ജാത സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്കു ചെയ്യരുത്.ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.പണവും നഷ്ടപ്പെടും. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വാട്സാപ്പ് സെറ്റിംഗ്സ് സ്ട്രോങ്ങ് ആക്കുക WhatsApp-ലെ ‘Who can see’ സെറ്റിംഗ്സ്…

    Read More »
  • Movie

    മറ്റൊരു ഓർഡിനറി; പത്തനംതിട്ടയുടെ കഥയുമായി വീണ്ടുമൊരു സിനിമ

    പത്തനംതിട്ട:ബിജു മേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഓർഡിനറി എന്ന സിനിമയ്ക്ക് ശേഷം പത്തനംതിട്ടയുടെ കഥയുമായി മറ്റൊരു സിനിമ വരുന്നു.ഇത്തവണ കെഎസ്ആർടിസിയുടെ ഓർഡിനറിക്ക് പകരം സ്വകാര്യ ബസാണ് ഫ്രെയിമിൽ. പത്തനംതിട്ട ആസ്ഥാനമായുള്ള  വേണാട് ബസാണ് ചിത്രത്തിൽ ഉള്ളത്.മധുരമനോഹര മോഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന കോന്നി മല്ലശ്ശേരിക്കാരൻ ജയ് വിഷ്ണു ആണ്. ട്രെയ്‌ലർ https://youtu.be/HTbCOp1NSqA

    Read More »
  • Kerala

    ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന  നടപടി: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ‍ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനതല നഴ്‌സസ് ദിനാചരണം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ല എന്ന് മന്ത്രി പറഞ്ഞു.സ്വപ്നം കണ്ടുതുടങ്ങിയ പ്രായത്തിലാണ് വന്ദനയുടെ ജീവന്‍ കവര്‍ന്ന കൊലപാതകം. പാവപ്പെട്ട രോഗികളെ പണം കൊടുത്ത് വന്ദന സഹായിക്കുമായിരുന്നു. ഡോ. വന്ദനയും നിപ്പ ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ലിനിയും കൊവിഡ് ബാധിച്ച്‌ മരിച്ച വര്‍ക്കലയിലെ സിസ്റ്റര്‍ സരിതയും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം കൂടുകയാണ്. ‘നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി” എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: