Month: May 2023

  • Kerala

    ഭർത്താവിനെതിരെ പോലീസിൽ പരാതിപ്പെടാനെത്തിയ യുവതിയെ ഭർത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു;13 വർഷം കഠിനതടവ്

    ചാലക്കുടി: നിരന്തരമായി വഴക്കുണ്ടാക്കുന്ന ഭർത്താവിനെതിരെ പോലിസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാനെത്തിയ യുവതിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഭർത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.യുവതിയും ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നു. ഇതിനിടെ ഒരുദിവസം ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ശേഷം തിരിച്ചു പോകാന്‍ വണ്ടിക്കൂലി കെെയിലില്ലാതെ വിഷമിച്ച സമയത്താണ് സഹായത്തിനായി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ യുവാവിനെ വിളിക്കുന്നത്.ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞതോടെ ഇയാള്‍ കാറുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നു.   തുടര്‍ന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുമായി യാത്ര തിരിച്ചു.ഇയാളുടെ പരിചയത്തിലുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ യുവതിയെ എത്തിച്ചശേഷം ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.അവിടെവച്ച്‌ യുവതിയുടെ നഗ്നചിത്രങ്ങളും പ്രതി പകര്‍ത്തിയിരുന്നു.നഗ്നചിത്രങ്ങള്‍ യുവാവിന്റെ കെെയിലുള്ളതുകൊണ്ടുതന്നെ യുവതി ഇക്കാര്യം മറ്റാരേയും അറിയിച്ചിരുന്നില്ല.   തുടർന്ന് പല…

    Read More »
  • Kerala

    വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്കുപോയ വാന്‍ ലോറിയിലിടിച്ച്‌ മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

    പാലക്കാട്:വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്കുപോയ വാന്‍ ലോറിയിലിടിച്ച്‌ മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്.പാലക്കാട് പൊള്ളാച്ചി റോഡില്‍ എലപ്പുള്ളി കൈതക്കുഴിയില്‍വെച്ചാണ് അപകടമുണ്ടായത്. തിരൂര്‍ എംഇഎസ് സ്കൂളിലെ വിദ്യാ‍ത്ഥികളുമായി പോയ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 14 വിദ്യാര്‍ത്ഥികളുമായി തമിഴ്നാട്ടില്‍ നിന്നും തിരികെ വരികയായിരുന്ന വാനില്‍ പൊള്ളാച്ചിയിലേക്ക് പോകുന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.കുട്ടികള്‍ക്ക് സാരമായ പരുക്കില്ല.അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ അധ്യാപികയെ അത്താണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

    Read More »
  • Kerala

    ചീട്ടുകളിക്കാരെ പിടിക്കാൻ ശ്രമിച്ച ‍ പൊലീസുകാരൻ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

    കോട്ടയം:ചീട്ടുകളിക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‍ പൊലീസുകാരൻ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജോബി ജോര്‍ജ് (52) ആണ് മരിച്ചത്.   ചീട്ടുകളി സംഘത്തെ അന്വേഷിച്ച്‌ ഇരുനില കെട്ടിടത്തില്‍ കയറിയ ജോബി കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

    Read More »
  • Kerala

    വൈകിട്ട് എറണാകുളത്തു നിന്നും മലബാർ ഭാഗത്തേക്ക് ട്രെയിൻ ഇല്ല; യാത്രക്കാർ ദുരിതത്തിൽ

    എറണാകുളം: വൈകിട്ട് മലബാർ ഭാഗത്തേക്ക് മതിയായ ട്രെയിനുകൾ ഇല്ലാത്തതിനാൽ ജോലിക്കും മറ്റുമായി കൊച്ചി നഗരത്തെ ആശ്രയിക്കുന്നവർ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി. നാലുമണിക്കുള്ള ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് പോയാൽപ്പിന്നെ ഏഴുമണിക്ക് വരുന്ന തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി മാത്രമാണ് എറണാകുളത്ത് നിന്നും മലബാർ ഭാഗത്തേക്കുള്ള ട്രെയിൻ.ജോലി ആവശ്യങ്ങൾക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ഈ‌ റൂട്ടിൽ ദിനംപ്രതി യാത്രക്കാരായുള്ളത്. വൈകുന്നേരങ്ങളിൽ ഈ‌ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

    Read More »
  • NEWS

    ആരുടെയങ്കിലും പകയില്‍ നിന്ന് പുറപ്പെടുന്ന ശാപവചനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ പ്രകൃതി സജ്ജമാകുമോ…?

    വെളിച്ചം കപ്പല്‍ യാത്രയ്ക്കിടയില്‍ ആ വയോധികന്‍ സഹയാത്രികനായ സുഹൃത്തിനോടു പറഞ്ഞു: “അയാള്‍ എന്റെ മകളെ കൊണ്ട് പോയിട്ട് ഇന്നേക്ക് മുപ്പത്തെട്ട് വര്‍ഷം കഴിഞ്ഞു. ഞാന്‍ രണ്ടുപേരേയും മനസ്സറിഞ്ഞ് ശപിച്ചു. കാരണം അവളായിരുന്നു എന്റെ ലോകം. എന്റെ ശാപവാക്കുകള്‍ ഫലിച്ചു. അധികനാള്‍ കഴിയുന്നതിന് മുമ്പേ അവര്‍ രണ്ടുപേരും ഈ കടലിന്റെ ആഴങ്ങളിലേക്ക് പോയി. ഇന്ന് ഞാനെന്റ കുഴിമാടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കറിയാം, എന്റെ ശാപവാക്കുകളാണ് അവരുടെ ജീവന്‍ നഷ്ടമാക്കിയത്. എനിക്ക് ദൈവത്തോട് ക്ഷമ ചോദിക്കണം.” ഇതെല്ലാം കേട്ടു കൊണ്ടിരുന്ന സുഹൃത്ത് വയോധികനോട് പറഞ്ഞു: “ഇപ്പോഴും ശാപവാക്കുകളുടെ ശക്തിയില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്…! ആരുടെയങ്കിലും ദേഷ്യത്തില്‍ നിന്നോ പകയില്‍ നിന്നോ പുറപ്പെടുന്ന വാക്കുകളെ സഫലമാക്കാന്‍ പ്രകൃതി സജ്ജമാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ മറ്റൊരാളുടെ വാക്കുകള്‍ക്ക് അപരന്റെ ചിന്തകളെയും പ്രവൃത്തികളേയും സ്വാധീനിക്കാന്‍ കഴിയുമെന്നുറപ്പാണ്…?” വൃദ്ധൻ മറുപടി പറയാതെ പശ്ചാത്താപ ഭാരത്തോടെ ശിരസ്സു കുനിച്ചിരുന്നു. എന്നോ കേട്ട വാക്കുകളുടെ ഊര്‍ജ്ജത്തില്‍ ഒരായുസ്സ് മുഴുവന്‍ പിടിച്ചുനില്‍ക്കുന്നവർ ഉണ്ട്.…

    Read More »
  • Kerala

    മതപഠന കേന്ദ്രത്തില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.ബീമാപളളി സ്വദേശിനി അസ്മിയ ആണ് മരിച്ചത്.  അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ മതപഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അസ്‌മികയെ കണ്ടെത്തുകയായിരുന്നു.   സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് വിവരം.നേരത്തെ പെണ്‍കുട്ടി വീട്ടുക്കാരോട് സ്ഥാപനത്തെ കുറിച്ച്‌ പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉമ്മയെ വിളിച്ച്‌ ഉടന്‍ ബാലരാമപുരത്തെത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.ഇതിനു ശേഷമായിരുന്നു കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.     ഒന്നര മണിക്കൂറില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ സ്ഥാപനത്തിന്റെ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ആശുപത്രി സംരക്ഷണ നിയമം;  ശിക്ഷകൾ ഇങ്ങനെ

    ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.ഈ നിയമം അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്  ജാമ്യമില്ലാ കുറ്റമാണ്.ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും.കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.അതേപോലെ ഇത്തരം കേസുകളിൽ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം. ആശുപത്രികൾക്കും ആരോ​ഗ്യപ്രവ‍ർത്തക‍ർക്കും എതിരായ ആക്രമണങ്ങളിലെ ശിക്ഷകൾ ഇങ്ങനെയാണ്   ആശുപത്രി പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാൽ ഐപിസി 353 പ്രകാരം 2 വർഷം തടവ് ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയാലോ,സംസാരിച്ചാലോ ഐപിസി 504 പ്രകാരം രണ്ട് വർഷം തടവ് ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയാൽ ഐപിസി 506 പ്രകാരം മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്താൽ  ഐപിസി 332,333 അനുസരിച്ച് മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം ആശുപത്രി വസ്തുവകകൾ നശിപ്പിച്ചാൽ ഐപിസി…

    Read More »
  • Kerala

    കോണ്‍ഗ്രസ്സിന്റെ ജയം കൂടുതല്‍ ആഘോഷിക്കുന്നത് സൈബര്‍ കമ്മികളും ജിഹാദികളും:കെ.സുരേന്ദ്രൻ

    ബംഗളൂരു:കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സിന്റെ ജയം കൂടുതല്‍ ആഘോഷിക്കുന്നത് സൈബര്‍ കമ്മികളും ജിഹാദികളുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. ഈയൊരു തോല്‍‌വിയില്‍ പോലും കര്‍ണാടകയില്‍ ബിജെപിയുടെ ജനപിന്തുണ അര ശതമാനം പോലും കുറഞ്ഞിട്ടില്ല.കര്‍ണാടകയില്‍ ഉണ്ടായ തോല്‍‌വിയില്‍ ഭരണ വീഴ്ചകള്‍ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭരണത്തിലെ വീഴ്ചകളും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നതും സ്വാര്‍ത്ഥചിന്തയും പരിശോധിക്കപ്പെടുകതന്നെ ചെയ്യും. ഇതിന് മുന്‍പ് തോല്‍വി ഉണ്ടായിട്ടുണ്ടെന്നും തോറ്റ ഇടങ്ങളില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തി. മോദിയുടെ ജനപ്രീതിയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നവര്‍ക്ക് 2024 മെയ് വരെ ലാല്‍സലാം ഏന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

    Read More »
  • Kerala

    അപകടക്കെണിയാകുന്ന വെള്ളച്ചാട്ടങ്ങൾ

    കോഴിക്കോട്: കോഴിക്കോട് ,താമരശ്ശേരി താലൂക്കുകളുടെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ അപകടക്കെണിയാകുന്നു.പ്രകൃതി സൗന്ദര്യമാസ്വദിക്കാന്‍ എത്തുന്ന നിരവധി സഞ്ചാരികളുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തയും മുന്നറിയിപ്പുകള്‍ ഗൗനിക്കാത്ത സഞ്ചാരികളുടെ നടപടികളും പ്രകൃതിയുടെ പ്രവചനാതീത പെരുമാറ്റവും ചേരുമ്ബോള്‍ അപകട സാദ്ധ്യത ഏറുകയാണ്. മുന്നറിയിപ്പില്ലാത്ത മഴയും വെള്ളത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കും ഉയര്‍ന്ന ജലനിരപ്പുമാണ് മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളെ ഭീകരമാക്കുന്നത്. ജില്ലയിലെ വിവിധ വെളളച്ചാട്ടങ്ങളില്‍ ജീവന്‍ നഷ്ടമായത് നൂറു കണക്കിന് ആളുക്കള്‍ക്കാണ്. തിരുവമ്ബാടി പഞ്ചായത്തിലെ അരിപ്പാറയില്‍ മാത്രം മരണസംഖ്യ 27 ആണ്. അടുത്തുള്ള പതങ്കയത്ത് ഇതിനകം 18 പേര്‍ അപകടത്തില്‍പെട്ടു. ഔദ്യോഗിക വിനോദ സഞ്ചാര കേന്ദ്രമല്ലാത്ത ഇവിടെ വേനലില്‍ സഞ്ചാരികളുടെ അനിയന്ത്രിത ഒഴുക്കാണ്. വിശാലമായ തീരവും നാലു വെളളച്ചാട്ടങ്ങളും ഉള്‍പെടുന്നതാണ് ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലാണ് ഈ കേന്ദ്രം. പുഴകളില്‍ നിറയെ ഭീമാകാരമായ പാറക്കെട്ടുകളും ഉരുണ്ട പാറക്കെട്ടുകളുമാണ്. പാറക്കെട്ടിലെ വഴുവഴുപ്പില്‍ പലരും വെള്ളത്തില്‍ വീഴാറുണ്ട്. നീന്താനറിയുന്നവര്‍പോലും വെള്ളത്തിലെ ചുഴികളില്‍പ്പെട്ടാല്‍ രക്ഷപ്പെടാറില്ല.…

    Read More »
  • India

    വാട്സ്‌ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 6.16 ലക്ഷം രൂപ !! ‍

    നാഗ്പൂർ: വാട്സാപ്പിൽ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 6.16 ലക്ഷം രൂപ. നാഗ്പൂര്‍ സ്വദേശിയായ 29കാരനാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. ഖംല പ്രദേശവാസിയായ യുവാവിന് കഴിഞ്ഞ മാസം ഒരു വാട്‌സ്‌ആപ്പ് കോള്‍ വന്നിരുന്നു.ഒരു സ്ത്രീ ആയിരുന്നു മറുതലക്കല്‍ ഉണ്ടായിരുന്നത്. അവര്‍ ഒരു ലിങ്ക് അയച്ച്‌ ഒരു കമ്ബനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 6.16 ലക്ഷം രൂപ ഡെബിറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. ദിവസങ്ങള്‍ക്ക് മുൻപ് ചണ്ഡീഗഡ് സ്വദേശിക്ക് സമാനരീതിയില്‍ 17 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. ഇത്തരം സ്‌പാം നമ്ബരുകളില്‍ നിന്നുള്ള കാളുകള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയ്യരുത്.ആ നമ്ബര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക (വാട്സ്‌ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ നിന്നുള്ള മെനുവില്‍ നിന്ന് ‘more’ തിരഞ്ഞെടുക്കുക. അതില്‍ രണ്ടാമതായി ബ്ളോക്ക് ചെയ്യാനുള്ള ഓപ്‌ഷന്‍ കാണാം). അഞ്ജാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്കു…

    Read More »
Back to top button
error: