KeralaNEWS

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന  നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‍ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനതല നഴ്‌സസ് ദിനാചരണം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡോ. വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ല എന്ന് മന്ത്രി പറഞ്ഞു.സ്വപ്നം കണ്ടുതുടങ്ങിയ പ്രായത്തിലാണ് വന്ദനയുടെ ജീവന്‍ കവര്‍ന്ന കൊലപാതകം. പാവപ്പെട്ട രോഗികളെ പണം കൊടുത്ത് വന്ദന സഹായിക്കുമായിരുന്നു.

ഡോ. വന്ദനയും നിപ്പ ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ലിനിയും കൊവിഡ് ബാധിച്ച്‌ മരിച്ച വര്‍ക്കലയിലെ സിസ്റ്റര്‍ സരിതയും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം കൂടുകയാണ്. ‘നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി” എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: