ഹിമാലയൻ മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ അതിമനോഹരമായ നഗരമാണ് ചല്‍സ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സിലിഗുരിയ്‌ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി തേയില തോട്ടങ്ങളും നിബിഢ വനങ്ങളും നദികളുമുണ്ട്. കാണ്ടാമൃഗങ്ങളും ആനകളുമുള്ള വനങ്ങളിലേയ്‌ക്ക് ഗ്രാമവാസികളുടെ സഹായത്തോടെ യാത്ര ചെയ്യാം. ദാക്‌സിലെ വനത്തില്‍ സാമ്പര്‍, പുള്ളിമാന്‍, കേഴ തുടങ്ങി വിവിധ ഇനത്തില്‍ പെട്ട മാനുകളുമുണ്ട്.
വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ബംഗാള്‍ കടുവകള്‍ കാണപ്പെടുന്ന ബക്‌സ കടുവ സംരക്ഷണ കേന്ദ്രം ഇവിടെയാണ്. ചല്‍സ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമാണ് 750 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കടുവ സംരക്ഷണ കേന്ദ്രം . പ്രകൃതി സ്‌നേഹികള്‍ ഇഷ്‌ടപെടുന്ന ഇവിടം ട്രക്കിങിന് അനുയോജ്യമാണ്. ബംഗാള്‍ കടുവകള്‍ക്ക് പുറമെ പുള്ളിപ്പുലികളും വിവിധ തരം അണ്ണാനുകളും പക്ഷികളും ഇവിടെയുണ്ട്.
സിലിഗുരിയില്‍ നിന്നും വളരെ എളുപ്പം ചല്‍സയിലെത്തിച്ചേരാം. 64 കിലലോമീറ്റര്‍ ദൂരമാണുള്ളത്. ചല്‍സ മുഴുവന്‍ സന്ദര്‍ശിക്കുന്നതിന് കുറഞ്‌ത് 3 ദിവസം വേണം