ഇംഫാൽ:മണിപ്പുരിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ആണ് ഇക്കാര്യം അറിയിച്ചത്.
കമാന്‍ഡോകളും തീവ്രവാദികളും തമ്മില്‍ വെള്ളിയാഴ്ചയും വെടിവെപ്പുണ്ടായെന്നും ഒരു കമാന്‍ഡോ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
കുക്കി ഗോത്രവര്‍ഗവും മെയ്തേയ് സമുദായവും തമ്മിലുള്ള സംഘര്‍ഷത്തിൽ വ്യാപകമായ ആക്രമണങ്ങളാണ് മണിപ്പൂരിൽ നടന്നത്.ഏകദേശ രണ്ടാഴ്ചയോളം തുടർന്ന ആക്രമണത്തിൽ ജനക്കൂട്ടം കാറുകളും കെട്ടിടങ്ങളും കത്തിക്കുകയും കടകളും ഹോട്ടലുകളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ മേഖലയില്‍ പോലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിക്കേണ്ടതായും വന്നു.