ന്യൂഡൽഹി:എലി, നാടന്‍കാക്ക, വവ്വാൽ തുടങ്ങിയവയെ കൊന്നാല്‍ മൂന്നു വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.ഇവയെ വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയിലാക്കി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്രം.
വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്.കഴിഞ്ഞ വർഷം ഡിസംബർ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്.നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപ വരെ പിഴയുമാണു ശിക്ഷ.
വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.