IndiaNEWS

ഡി.കെ ശിവകുമാറിനെ പൂട്ടാൻ ബിജെപി; കർണാടക ഡി ജി പി പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ച് കേന്ദ്ര സർക്കാർ 

ർണാടക കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ കണ്ണിലെ കരടായ ഡി ജി പി പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു കേന്ദ്ര സർക്കാർ ഉത്തരവായി.കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പു തള്ളിയാണ് പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോകസഭ പ്രതിപക്ഷ നേതാവും അടങ്ങിയ സമിതി മൂന്നു പേരുടെ പാനലില്‍ നിന്നും പ്രവീണ്‍ സൂദിനെ നിയമിച്ചിരിക്കുന്നത്.
കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന പോലീസ് മേധാവിയായ പ്രവീണ്‍ സൂദിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡി.കെ ശിവകുമാര്‍ നടത്തിയിരുന്നത്. ഡിജിപി പ്രവീണ്‍ സൂദ് ബിജെപിക്ക് അനുകൂലമായി നില്‍ക്കുയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയാണെന്നുമാണ് ശിവകുമാര്‍ ആരോപിച്ചിരുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡിജിപിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി.
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് പ്രവീണ്‍ സൂദ് നിയമിതനാകുമ്ബോള്‍ ഡി.കെ ശിവകുമാറിനു മുന്നിലും വെല്ലുവിളികൾ ഏറെയാണ്.ബി.ജെ.പിയുടെ കണ്ണിലെ കരടായ ഡി.കെ ശിവകുമാറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കാന്‍ ശ്രമിച്ചാല്‍ അതില്‍ നിര്‍ണ്ണായക റോള്‍ ഉണ്ടാവുക സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിനായിരിക്കും.1986 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്.

Back to top button
error: