IndiaNEWS

കർണാടകയിൽ ബിജെപി ‘മുന്നേറ്റം’ ലൈവായി റിപ്പോർട്ട് ചെയ്ത് ദേശീയ ചാനലായ എ.ബി.പി ന്യൂസ്

ർണാടകയിൽ വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ കൃത്യമായ സൂചന വ്യക്തമായിരുന്നു.എന്നാല്‍, കോണ്‍ഗ്രസിനെക്കാള്‍ വ്യക്തമായ ലീഡ് നല്‍കി ബി.ജെ.പിയുടെ വിജയം ആഘോഷിക്കുകയായിരുന്നു ഈ സമയം ദേശീയ ചാനലായ എ.ബി.പി ന്യൂസ്. ഭരണകക്ഷിയോട് ആഭിമുഖ്യം കാണിക്കാറുള്ള മറ്റു ചാനലുകളെല്ലാം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്യുമ്ബോഴായിരുന്നു എ.ബി.പിയുടെ വേറിട്ട കവറേജ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലടക്കം കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തിലേക്ക് മുന്നേറുമ്ബോഴായിരുന്നു എ.ബി.പിയുടെ ആഘോഷം.

ബി.ജെ.പിയും കോണ്‍ഗ്രസും 104 എന്ന തുല്യനിലയിലെത്തിയെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തില്‍ ബി.ജെ.പി നൂറും കടന്ന് 115 വരെ എത്തി. കോണ്‍ഗ്രസാണെങ്കില്‍ 96 എന്ന നിലയില്‍ പിന്നോട്ട് പോയെന്നും അവതാരകര്‍ റിപ്പോര്‍ട്ട് ചെയ്തു. റൂബിക ലിയാഖത്തും റൊമാനയുമായിരുന്നു എ.ബി.പിയുടെ തത്സമയ തെരഞ്ഞെടുപ്പ് ബുള്ളറ്റിനു നേതൃത്വം നല്‍കിയത്.

 

Signature-ad

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി നടത്തിയ ബജ്റംഗ് ബാലി കീ മുദ്രാവാക്യം ഇടവിട്ട് പശ്ചാത്തലത്തില്‍ പ്രക്ഷേപണം ചെയ്യുന്നുമുണ്ടായിരുന്നു. എ.ബി.പി-സി വോട്ടര്‍ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിച്ചിരുന്നത്.

Back to top button
error: