Month: May 2023

  • Kerala

    മുലപ്പാൽ നെറുകയിൽ കയറി കുഞ്ഞ് മരിച്ചു

    കൊല്ലം: കൊട്ടാരക്കരയില്‍ പാല്‍ കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായ കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കല്‍ ചരുവിളവീട്ടില്‍ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകള്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.പാല്‍ കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ ഉടന്‍ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്ത കാലത്ത് കുഞ്ഞിന് ശസ്ത്രക്രീയ നടത്തിയിരുന്നു

    Read More »
  • India

    തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മൂന്നു മരണം

    ചെന്നൈ: തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച്‌ മൂന്ന് മരണം. എക്യാര്‍കുപ്പം സ്വദേശികളായ സുരേഷ്, ശങ്കര്‍, ധരണിധരന്‍ എന്നിവരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച് അവശരായ നിരവധി പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. വ്യാജ മദ്യം നിര്‍മ്മിച്ച അമരന്‍ എന്നയാളെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • Business

    എലോൺ മസ്ക് സ്ഥാനം ഒഴിയുന്നു, ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിൻഡ യാക്കാരിനോ ചുമതലയേൽക്കും

    ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിൻഡ യാക്കാരിനോ ചുമതലയേൽക്കുമെന്ന് സ്ഥീരികരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്ക്. ആറ് ആഴ്ചയ്ക്കുള്ളിൽ എൻബിസി യൂണിവേഴ്‌സലിൽ നിന്ന് ലിൻഡ വിരമിക്കും. മസ്കുമായി ഇവര്ക്ക് ദീർഘകാല ബന്ധമുണ്ട്. മൂന്നു മണിക്ക് അഭിപ്രായങ്ങൾ ട്വിറ്റ് ചെയ്യുന്നത് സംബന്ധിച്ച് മസ്കിനോട് സംസാരിച്ചത് ലിൻഡയായിരുന്നു. ആ സമയത്ത് മസ്ക് പോസ്റ്റ് ചെയ്യുന്ന ട്വിറ്റുകൾ വിവാദത്തിന് കാരണമാകുമെന്നായിരുന്നു ചൂണ്ടിക്കാണിക്കൽ. 2022 ൽ എൻബിസി യൂണിവേഴ്സലിന്റെ പരസ്യ വിഭാഗത്തിന്റെ സിഇഒ ആയിരുന്നു ലിൻഡ. വെള്ളിയാഴ്ച വൈകുന്നേരത്തെ ട്വിറ്റിലൂടെയാണ് മസ്‌ക് പുതിയ ട്വിറ്റർ സിഇഒയുടെ പേര് പ്രഖ്യാപിച്ചത്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർ, ചീഫ് ടെക്‌നോളജി ഓഫീസർ സ്ഥാനങ്ങളാണ് ഇനി എലോൺ മസ്‌കിന്റെതായുള്ളത്. എൻബിസി യൂണിവേഴ്‌സൽ അഡ്വർട്ടൈസിങ് മേധാവിയായ ലിൻഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നതായി വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ സിഇഒ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉപയോക്താക്കളുടെ അഭിപ്രായമറിയാനായി പോളും നടത്തിയിരുന്നു. മസ്ക് ട്വിറ്റർ സിഇഒ സ്ഥാനമൊഴിയണമെന്ന്…

    Read More »
  • Crime

    വീട്ടുജോലിക്കാരന്‍ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ച് നഗ്നദൃശ്യം പകർത്തിയെന്ന പരാതിയുമായി യുവതി

    ഗുരുഗ്രാം: വീട്ടുജോലിക്കാരന്‍ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ച് നഗ്നദൃശ്യം പകർത്തിയെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒരു ഏജൻസി വഴി വീട്ട് ജോലിക്കെത്തിയ ശുംഭംകുമാർ എന്ന യുവാവിനെതിരെയാണ് യുവതി പരാതി നൽകിയത്. വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്ന പ്രതി യുവതി അറിയാതെ കിടപ്പുമുറിയിൽ ഒളിക്യാമറ വെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വീട് വ്യത്തിയാക്കുന്നതിനിടെയാണ് യുവതി തന്‍റെ കിടപ്പുമുറിയിൽ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഇത് ചെയ്തത് പുതിയതായി വീട്ടിൽ ജോലിക്കെത്തിയ ശുംഭുംകുമാറാണെന്ന് വീട്ടുകാർക്ക് മനസിലായി. ഇയാളെ വിളിച്ച് ചോദ്യം ചെയ്തതോടെ തന്‍റെ കൈവശം യുവതി വസ്ത്രം മാറുന്നതടക്കമുള്ള നഗ്നദൃശ്യങ്ങളുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പൊലീസിനെ സമീപിച്ചാൽ ദൃശയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി ശുംഭംകുമാറിനെ ഏജൻസിയിൽ വിളിച്ച് പറഞ്ഞ് ജോലിയിൽ നിന്നും മാറ്റിച്ചു. എന്നാൽ ജോലിയിൽ നിന്ന് പിരിച്ച് വിടപ്പെട്ടതോടെ പ്രതി യുവതിയെ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തനിക്ക് രണ്ട് ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കിൽ…

    Read More »
  • Kerala

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദേഹത്തൊളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി

    കൊച്ചി: നെടുമ്പാശ്ശേരിയിൽ ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി. വിമാനത്താവളത്തിൽ നിന്നാണ് 56 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയത്. ദേഹത്തൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കരിപ്പൂരിലും വൻ സ്വർണവേട്ടയാണ് ഇന്ന് നടന്നത്. ശരീരത്തിനുള്ളിൽ വെച്ചാണ് ഇവിടെയും സ്വർണം കടത്താനുള്ള ശ്രമം നടത്തിയത്. കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ്‌ പിടികൂടി. മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.

    Read More »
  • LIFE

    ഉര്‍വശി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’​ന്റെ ട്രെയിലര്‍ പുറത്തു

    ഉർവശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതാണ് പുതിയ വാർത്ത. മെയ്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം പ്രദീപ് മേനോൻ…

    Read More »
  • LIFE

    ശബരിമല നട തുറന്നു, മെയ് 19 വരെ ദർശനം നടത്താം

    പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം,…

    Read More »
  • LIFE

    മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ല്‍ ‘അലക്സാ’യി നരേൻ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേനും പ്രധാന വേഷത്തിലെത്തുന്നു. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ക്വീൻ എലിസബത്ത് ചിത്രത്തിന്റെ നരേനന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ ‘ക്വീൻ എലിസബത്തി’ൽ അലക്സ്’ ആയിട്ടാണ് നരേൻ വേഷമിടുന്നത്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ‘ക്വീൻ എലിസബത്തി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഖിലേഷ് മോഹനാണ് ചിത്രത്തിന്റെ എഡിറ്റർ. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ നിങ്ങള് കാത്തോളീ’ എന്നീ ഹിറ്റുകൾ സമ്മാനിച്ച…

    Read More »
  • Kerala

    മഴക്കാലം അടുക്കുമ്പോൾ നഗരവാസികളെ ആശങ്കയിലാഴ്ത്തി കോഴിക്കോട് കല്ലായിപ്പുഴയിലെ ചെളി നീക്കൽ അനന്തമായി നീളുന്നു

    കോഴിക്കോട്: മഴക്കാലം അടുക്കുമ്പോൾ നഗരവാസികളെ ആശങ്കയിലാഴ്ത്തി കോഴിക്കോട് കല്ലായിപ്പുഴയിലെ ചെളി നീക്കൽ അനന്തമായി നീളുന്നു. അധിക തുകയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചതോടെ ചെളി നീക്കാനുള്ള കോർപറേഷൻ പദ്ധതി അനിശ്ചിതത്വത്തിലാണ്. കെട്ടിക്കിടക്കുന്ന ചെളിയിൽ ബോട്ടിറക്കാനാകാതെ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. കല്ലായിപ്പുഴ കടലിനോട് ചേരുന്ന കോതിപ്പാലത്തിന് താഴെ ഭാഗത്ത് മീൻപിടുത്തക്കാർക്ക് വള്ളമിറക്കാൻ പോലും പറ്റാത്ത വിധത്തിൽ തുരുത്തായി പൊങ്ങിക്കിടക്കുകയാണ് ചെളി. ഇത് നീക്കി ആഴം കൂട്ടാനുള്ള കോർപറേഷൻ പദ്ധതിക്ക് 12 കൊല്ലത്തെ പഴക്കമുണ്ട്. കടുപ്പിനി ഭാഗത്തെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കാൻ അവസാനം തയ്യാറാക്കിയ 7.9 കോടിയുടെ പദ്ധതി, ടെൻഡറിൽ വിളിച്ച അധിക തുകയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചതോടെ സ്തംഭിച്ചു. വരും മഴയ്ക്ക് മുന്നേ നീക്കിയില്ലെങ്കിൽ നഗരത്തെ വെള്ളത്തിലാഴ്ത്താനുള്ള ശേഷിയുണ്ട് കല്ലായിയിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന ചെളിയ്ക്ക്. വേനലിൽ വെള്ളം വറ്റിയതോടെ വള്ളമിറക്കേണ്ടിടത്ത് ചെളിയാണ്. മീൻ പിടിക്കാൻ പോകാനാകാത്ത സാഹചര്യമാണ്. ശ്രമിച്ചവർക്കൊക്കെ എഞ്ചിൻ കേടായ അനുഭവം. ഇതോടെ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. 2011 ൽ 4.9…

    Read More »
  • Kerala

    നൈറ്റ് ലൈഫ് ടൂറിസത്തിനായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

    തിരുവനന്തപുരം: നൈറ്റ് ലൈഫ് ടൂറിസത്തിനായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു. 2.63 കോടി രൂപയുടെ വികസന പദ്ധതികളാണ് വിനോദസ‌ഞ്ചാര വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്നത്. കനകക്കുന്നിന്‍റെ പൈതൃകത്തിന് കോട്ടം തട്ടുന്നതാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെന്നാരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. തലസ്ഥാനത്തിന്‍റെ പ്രഭാത സായാഹ്നങ്ങളിലെ ജനപ്രിയ ഇടമാണ് കനകക്കുന്ന്. ഭക്ഷണ കിയോസ്കുകൾ, മരങ്ങൾക്ക് ചുറ്റും കൂടുതൽ ഇരിപ്പിടങ്ങൾ, വൈദ്യുതി വിളക്ക് തൂണുകൾ, എന്നിവയുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നുണ്ട്. നൈറ്റ് ഹബ്ബായി മാറുമ്പോൾ സുരക്ഷയ്ക്കായി അധികമായി സിസിടിവികളും സ്ഥാപിച്ചു. കൊട്ടാരത്തിന്‍റെ ചുറ്റുമുള്ള മൂന്ന് സ്ഥലങ്ങളിൽ പുതുതായി തറയോടുകളും ഇട്ടു. രാത്രിയും പകലുമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അടുത്തമാസം പൂര്‍ത്തിയാകും. ഇതോടെ പുത്തൻ അനുഭവമാകും കനക്കുന്ന്. എന്നാൽ നവീകരണ പ്രവര്‍ത്തനങ്ങൾ കൊട്ടാരത്തിന്‍റെ തനിമയും പച്ചപ്പും തകര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം. ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് കനകക്കുന്ന് കൊട്ടാരം നവീകരണ നിര്‍മ്മാണത്തിന്‍റെ ചുമതല. പട്ടം മുതൽ കവടിയാര്‍ വരെ ഫുഡ് സ്ട്രീറ്റായി മാറ്റാനും തീരുമാനമുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ…

    Read More »
Back to top button
error: