കല്പറ്റ: ഡോക്ടർ ചമഞ്ഞ് നിരവധി സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) ആണ് പിടിയിലായത്.
വയനാട് സ്വദേശിനി നല്കിയ പരാതിയില്‍ തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കുന്നതിനിടെ കല്പറ്റ പൊലീസാണ് ഇയാളെ പിടികൂടിയത്.നിരവധി സ്ത്രീകളെ പറ്റിച്ച് പണവും സ്വര്‍ണവും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.പിന്നീട് ഇവരിൽ നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു പതിവ്.അമൃത ആശുപത്രികളിലെ ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.ഇയാള്‍ക്കെതിരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസുകളുണ്ട്.
.ആശുപത്രി തുടങ്ങാനെന്ന പേരില്‍ കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ പണവും മറ്റും കൈക്കലാക്കിയത്.30,000 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും രണ്ടര പവനോളം വരുന്ന സ്വര്‍ണ മാലയും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ് കോട്ട് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കല്പറ്റ എ.എസ്.പി തപോഷ് ബസുമധാരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.