Month: May 2023
-
Kerala
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; അഗതികള്‍ക്ക് അനുഗ്രഹമായി ആഹാരവിതരണം!
കോട്ടയം: പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം പാതിവഴിയില്‍ നിര്‍ത്തി. ഇന്നലെ നടത്തേണ്ടിയിരുന്ന ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നിര്‍ത്തിയത്. സമ്മേളന പ്രതിനിധികള്‍ക്കായി ഒരുക്കിയ ഭക്ഷണം ജില്ലാ നേതൃത്വം അനാഥാലയങ്ങളില്‍ എത്തിച്ചു വിതരണം ചെയ്തു. മൂന്നു ദിവസമായി ജില്ലാ സമ്മേളനം നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടാം ദിനമായ ശനിയാഴ്ച വിളംബരജാഥയ്ക്ക് ശേഷം തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിനിടെയാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു. കോണ്‍ഗ്രസിനുള്ളിലെ രണ്ടു പ്രബല വിഭാഗങ്ങളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനെ അനുകൂലിക്കുന്ന വിഭാഗവുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍. ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സമ്മേളനം നടത്തിയതുമുതല്‍ യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പൊതുസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നാണ് പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ സമ്മേളനം…
Read More » -
NEWS
‘സിക്ക് ലീവി’നായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്
കുവൈറ്റ്‌സിറ്റി: ലീവ് എടുത്ത ശേഷം വ്യാജമായി സിക്ക് ലീവ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ശേഷം കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈറ്റ് പത്രമായ അല്‍ ഖബസ് ദിനപ്പത്രം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസീദ്ധികരിച്ചത്. വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ചു എന്ന പേരില്‍ ആണ് ഇയാളുടെ പേരില്‍ ശിക്ഷ എത്തിയത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതാണ് കോടതി തള്ളിയത്. ഹാജരാക്കിയ രേഖകളില്‍ പറഞ്ഞിട്ടുള്ള ദിവസങ്ങളില്‍ ഇയാള്‍ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടില്ലെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോള്‍ ആണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍, കേസില്‍ അകപ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read More » -
India
കര്‍ണാടക ബി.ജെ.പിയില്‍ അഴിച്ചുപണിക്ക് സാധ്യത; കരന്തലജെ പ്രസിഡന്റായേക്കും
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കര്‍ണാടകയ ബി.ജെ.പിയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബി.ജെ.പി. അധ്യക്ഷയാക്കിയേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു മുതല്‍ ശുദ്ധീകരണം ആവശ്യമാണെന്ന ചര്‍ച്ചകളും ബി.ജെ.പിയില്‍ ഉയരുന്നുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ശക്തരായ നേതാക്കളെ അവതരിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ചിന്ത സജീവമാണ്. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ മുഖങ്ങള്‍ വന്നേക്കും. തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കട്ടീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കട്ടീല്‍ ബി.ജെ.പിയെ നയിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍, ബൊമ്മെയുടെ പ്രസ്താവന അനുചിതമാണെന്ന വിലയിരുത്തല്‍ പല നേതാക്കള്‍ക്കുമുണ്ട്. വൊക്കലിഗ സമുദായംഗമെന്ന പരിഗണനയാണ് കട്ടീല്‍ രാജിവെച്ചാല്‍ ശോഭ…
Read More » -
Kerala
”പലരും സിനിമയില്‍ വരുന്നത് കള്ളപ്പണം ചെലവാക്കാന്‍; നടീനടന്മാര്‍ പലരും മയക്കുമരുന്നിന് അടിമ”
ആലപ്പുഴ: കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. സിനിമാ മേഖലയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ല. ജോണ്‍ ഏബ്രഹാം സ്മാരക സമിതിയുടെ ജോണ്‍ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരീയ ശക്തികള്‍ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്. ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. ജോണ്‍ എബ്രഹാമിന്റെ സ്‌കൂളിലേക്കു നമ്മുടെ യുവ സംവിധായകരുള്‍പ്പെടെ എന്തുകൊണ്ടാണ് ആകര്‍ഷിക്കപ്പെടാത്തത്. ജനകീയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കണം. സാമൂഹിക പ്രതിബദ്ധതയും കലാത്മകതയുമുള്ളതാണ് സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ജോണ്‍ എബ്രഹാമിന്റെ സിനിമകളെന്നും സുധാകരന്‍ പറഞ്ഞു.
Read More » -
Crime
ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ഗൃഹനാഥന്‍ അടിച്ചുവീഴ്ത്തി
കോട്ടയം: പാമ്പാടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ഗൃഹനാഥന്‍ മര്‍ദിച്ചു. പാമ്പാടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. പാമ്പാടി നെടുംകുഴി സ്വദേശിയായ സാം എന്നയാളാണ് പോലീസുകാരനെ മര്‍ദിച്ചത്. സാമിന്റെ ഭാര്യ രാത്രി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദിക്കുകയാണെന്ന് പരാതി അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജിതിനും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും നെടുംകുഴിയിലെ സാമിന്റെ വീട്ടിലെത്തി. എന്നാല്‍ പോലീസുകാരെ കണ്ടയുടന്‍ മദ്യലഹരിയിലായിരുന്ന സാം, ജിതിനെ അടിച്ചുവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജിതിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുകാരനെ മര്‍ദിച്ച് രക്ഷപ്പെട്ട സാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും സംഭവത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.
Read More » -
India
ജന്മദിനമാണ്, തിരക്കുണ്ട്; ഡല്‍ഹിക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല: ഡി.കെ ഇടയുന്നു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയ്ക്ക് സാധ്യതയേറുന്നതിനിടെ നീരസം പ്രകടമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡികെ വ്യക്തമാക്കി. ഇന്നു തന്റെ ജന്മദിനമാണെന്നും പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ തിരക്കുണ്ടെന്നുമാണു കാരണമായി പറഞ്ഞത്. ”ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും. സോണിയ ഗാന്ധിയുടെയും മറ്റു പാര്‍ട്ടി നേതാക്കളുടെയും തീരുമാനത്തില്‍ വിശ്വാസമുണ്ട്. ജനങ്ങള്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം നല്‍കിയിട്ടുണ്ട്. എന്റെ ജോലി ഭംഗിയായി ചെയ്തു” ജന്മദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡി.കെ.ശിവകുമാര്‍. അതേസമയം, സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരുവില്‍നിന്നു ഡല്‍ഹിയിലേക്കു തിരിക്കും. നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു നല്‍കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു. സിദ്ധരാമയ്യയാണു പ്രമേയം അവതരിപ്പിച്ചത്. ഇന്നു രാത്രി മുഖ്യമന്ത്രിയെ എഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുമായി ഇന്നു ഡല്‍ഹിയില്‍ ചര്‍ച്ച…
Read More » -
Local
ഒൻപത് വയസ്സുള്ള പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ
പത്തനംതിട്ട: കടയില്‍ സാധനം വാങ്ങാന്‍ പോയ ഒൻപത് വയസ്സുള്ള കുട്ടിയെ വഴിയിൽ തടഞ്ഞു നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്‌തു. ചെന്നീര്‍ക്കര പ്രക്കാനം തോട്ടത്തില്‍ കിഴക്കേതില്‍ സുനില്‍ കുമാര്‍ (54) ആണ് അറസ്റ്റിലായത്.പോക്സോ നിയമപ്രകാരം ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. ഈമാസം ഏഴിന് വൈകിട്ട് കടയില്‍ പോയ കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പൈസയും മിഠായിയും നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം ഇലവുംതിട്ട പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നിര്‍ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്‌പെക്‌ടര്‍ ദീപുവിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » -
India
നാടകം തുടര്‍ന്ന് കര്‍ണാടകം; സിദ്ധരാമയ്യയേയും ഡി.കെയും ഡല്‍ഹിക്ക് വിളിപ്പിച്ചു
ബംഗലൂരു: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും. ബംഗലൂരുവില്‍ ഇന്നലെ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകര്‍ ഇന്നുരാവിലെ തന്നെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. നിരീക്ഷകര്‍ എംഎല്‍എമാരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു. പുതിയ നേതാവിനെ കണ്ടെത്താനായി എംഎല്‍എമാര്‍ക്കിടയില്‍ വോട്ടെടുപ്പും നടത്തിയിരുന്നു. ഇതിന്റെ വോട്ടെണ്ണല്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ വെച്ചു നടത്തും. വോട്ടെടുപ്പില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. 70 ശതമാനം എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധരാമയ്യയേയും ഡി.കെ ശിവകുമാറിനെയും ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡല്‍ഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ, നിരീക്ഷകര്‍ താമസിക്കുന്ന ഹോട്ടലില്‍ രാവിലെ ശിവകുമാര്‍ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ് ഡികെയുടെ നീക്കം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായാല്‍ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കില്‍ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്. സിദ്ധരാമയ്യ തന്നെ…
Read More » -
Kerala
പട്ടിക്കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ കിണറ്റിൻ വീണ വയോധികൻ മരിച്ചു
പത്തനംതിട്ട: നായക്കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു.മല്ലപ്പള്ളി കോട്ടാങ്ങലിലാണ് സംഭവം. പുത്തൂപ്പടി നാരകത്താംകുഴി കൊടുപ്പേല്‍ വീട്ടില്‍ മോഹനന്‍ പിള്ള(60)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.45നായിരുന്നു സംഭവം.വീടിനുടുത്തുള്ള പുരയടത്തിലെ പൊട്ടക്കിണറ്റില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കുന്നതിനായി 15 അടി ആഴമുള്ള കിണറ്റില്‍ മോഹനന്‍ കയര്‍ കെട്ടിയിറങ്ങി. നായ്ക്കുട്ടിയെ കയറില്‍ പിടിച്ച് തിരികെ കയറ്റുന്നതിനിടയില്‍ ബാലൻസ് തെറ്റി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് മോഹനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
തമിഴ്‌നാട്ടിലെ റേഷന്‍ കട ആക്രമിച്ചു; അരിയെടുക്കാനാകാതെ അരിക്കൊമ്പന്‍ മടങ്ങി
ഇടുക്കി: തമിഴ്‌നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മേഘമലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്.
Read More »