പത്തനംതിട്ട: നായക്കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ വയോധികന് കിണറ്റില്‍ വീണ് മരിച്ചു.മല്ലപ്പള്ളി കോട്ടാങ് ങലിലാണ് സംഭവം.
പുത്തൂപ്പടി നാരകത്താംകുഴി കൊടുപ്പേല്‍ വീട്ടില്‍ മോഹനന് പിള്ള(60)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.45നായിരുന്നു സംഭവം.വീടിനുടുത്തുള്ള പുരയടത്തിലെ പൊട്ടക്കിണറ്റില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കുന്നതിനായി 15 അടി ആഴമുള്ള കിണറ്റില്‍ മോഹനന് കയര്‍ കെട്ടിയിറങ്ങി. നായ്ക്കുട്ടിയെ കയറില്‍ പിടിച്ച് തിരികെ കയറ്റുന്നതിനിടയില്‍ ബാലൻസ് തെറ്റി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് മോഹനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.