Month: May 2023
-
Kerala
വൈദ്യുതി കുടിശ്ശിക; പോലീസിനെതിരെ ജപ്തി ഭീഷണിയുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക അടച്ചുതീർക്കാത്തതിന്റെ പേരിൽ കേരള പോലീസിനെതിരെ ജപ്തി ഭീഷണിയുമായി കെഎസ്ഇബി.എന്നാൽ ജപ്തി നടപടിക്ക് നോട്ടീസ് നല്‍കിയ ബോര്‍ഡിന് തിരിച്ച് കത്ത് നല്‍കിയിരിക്കുകയാണ് പോലീസ്. കെഎസ്‌ഇബിക്ക് സംരക്ഷണം നല്‍കിയ വകയിലെ 130 കോടി നല്‍കിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപി കെഎസ്ഇബിക്ക് നൽകിയ മറുപടി കത്തിൽ പറയുന്നത്. വൈദ്യുതി കുടിശിക നല്‍കാത്തതിനാല്‍ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോര്‍ഡ് ജപ്തി നടപടികള്‍ ആരംഭിച്ചത്. 2004 മുതല്‍ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പൊലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അസാധാരണ നടപടി. കെഎസ്‌ഇബി ആസ്ഥാനത്തിനും, അണകെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കുന്നത് പോലിസാണ്.സംരക്ഷണം നല്‍കുന്നതിന് ബോര്‍ഡ് പണം നല്‍കുന്നുണ്ട്.ഇങ്ങനെ പോലിസടക്കേണ്ട വൈദ്യുതി ചാര്‍ജ്ജും സംരക്ഷണത്തിന് നല്‍കേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് ബാക്കി 130 കോടി നല്‍കണമെന്നാണ് പോലീസ് പറയുന്നത്.ഡിജിപിയുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫിറ്റായി ഉടന്‍ പണം നല്‍കണമെന്നും എഡിജിപി അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
Read More » -
Crime
കാര്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍
പത്തനംതിട്ട: കോന്നിയില്‍ 31 വയസുകാരിയായ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. കേസില്‍ വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പൊടുന്നനെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടുന്നു. ഇവരെ കാണാന്‍ ദമ്പതികള്‍ പോകാന്‍ തയ്യാറെടുത്തു. സുഹൃത്തുക്കളായ വേറെയും ചിലര്‍ കൂടി ആശുപത്രിയില്‍ പോകാനെത്തി. ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി. വഴിമധ്യേ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി മൊഴിയില്‍ വ്യക്തമാക്കിയത്. ഇന്ധനം തീര്‍ന്നുപോയതുകൊണ്ടാണ് വൈകിയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷമാണ് യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന്…
Read More » -
Crime
മകനെ കുടുക്കി ഷാറുഖില്‍നിന്ന് പണം തട്ടാന്‍ നീക്കം; വാങ്കഡെയ്‌ക്കെതിരേ സിബിഐ
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്ക്കും മറ്റു 4 പേര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി ഷാറൂഖ് ഖാനില്‍നിന്ന് 25 കോടി നേടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ഇതിനായി സമീര്‍ കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തി. ഷാറൂഖ് ഖാനോട്, ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സമീര്‍ വാങ്കഡയെ കൂടാതെ എന്‍സിബി മുന്‍ എസ്പി വിശ്വ വിജയ് സിങ്, എന്‍സിബിയുടെ ഇന്റലിജന്‍സ് ഓഫിസര്‍ ആശിഷ് രഞ്ജന്‍, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാന്‍വില്‍ ഡിസൂസ എന്നിവര്‍ക്കെതിരായ എഫ്‌ഐആര്‍ വെള്ളിയാഴ്ചയാണ് സമര്‍പ്പിച്ചത്. മുംബൈ, ഡല്‍ഹി, റാഞ്ചി, കാന്‍പുര്‍…
Read More » -
Kerala
എസ്‌എസ്‌എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ വിട്ടുനിന്ന 3006 അധ്യാപകർക്ക് നോട്ടീസ്
തിരുവനന്തപുരം:എസ്‌എസ്‌എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ 3006 അധ്യാപകര്‍ വിട്ടുനിന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇവര്‍ക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.രേഖകള്‍ നല്‍കാതെയാണ് അധ്യാപകര്‍ വിട്ടുനിന്നത്.അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം മെയ് 20-ന് എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു
Read More » -
India
മന്ത്രവാദത്തിന്റെ മറവിൽ പീഡനം; സ്ത്രീ ഉൾപ്പെടെ 11 പേർ അറസ്റ്റിൽ
ഗുണ്ടൂര്‍: യുവതികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍.ആന്ധ്രാപ്രദേശ് ഗുണ്ടൂരിലാണ് സംഭവം. മന്ത്രവാദി നാഗേശ്വര റാവു, പൊന്നേക്കല്ലു സ്വദേശി നാഗേന്ദ്ര ബാബു, ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദ രാധ, ഗുണ്ടൂര്‍ സ്വദേശി സുരേഷ്, നന്ദ്യാല ജില്ലയില്‍ നിന്നുള്ള സുബ്ബുലു, പവന്‍, സുനില്‍, ശിവ, സാഗര്‍, പെഡ്ഡി റെഡ്ഡി, ഭാസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. മന്ത്രവാദത്തിനായി എത്തിയ രണ്ടു യുവതികളെ നഗ്നരായി ഇരുത്തുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു.അരവിന്ദരാധയാണ് യുവതികളെ കൂട്ടിക്കൊണ്ടു വന്നത്.ഒരു യുവതിക്ക് ഒരു ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലം. പിന്നീട് യുവതികളെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി ഗുണ്ടൂരിലെ. ഗൊരാന്ത്‌ലയ്‌ക്ക് സമീപം ഇറക്കി വിടുകയായിരുന്നു.രക്ഷപ്പെട്ട യുവതികള്‍ ദിശ ആപ്പ് വഴി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ബ്ലൂഫിലിം നിർമ്മാണത്തിനായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.
Read More » -
India
ചെന്നൈ- ബംഗളൂരു ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി
ചെന്നൈ:ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം നടന്നത്. ട്രെയിനിന്റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി.ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് റയിൽവെ അറിയിച്ചു. അപകടത്തെത്തുടർന്ന് ചെന്നൈ- ബംഗളൂരു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി.
Read More » -
നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍; മദ്യത്തിനടിമയായ മകന്‍ ജയിലില്‍നിന്നിറങ്ങിയത് ഒരാഴ്ചമുന്‍പ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോ എന്നു പരിശോധിച്ചു വരുന്നതായി പോലീസ് പറഞ്ഞു. ഏതാനും ദിവസം മുന്‍പ് ലീലയും മകന്‍ ബിജുവും തമ്മില്‍ വഴക്ക് നടന്നിരുന്നു. മദ്യത്തിനടിമയായ ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി ഒരാഴ്ചമുന്‍പാണ് പുറത്തിറങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തില്‍ വ്യക്തത വരുത്താനാകൂയെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.
Read More » -
Kerala
വയനാട്ടിലെ കുമ്പളക്കാട് ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു
കണിയാമ്പറ്റ: പച്ചിലക്കാട് ടൗണിന് സമീപം ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇന്ന് ( തിങ്കൾ) രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് ( 23 ), മുനവര്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന KL 72 D 8431 നമ്പര്‍ ടോറസ് ലോറിയും KL 59 2345 നമ്പര്‍ ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. മാട്ടൂല്‍ സ്വദേശികളായ യുവാക്കള്‍ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ മൂന്നാമന്‍ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Read More » -
Crime
എക്‌സൈസിനു നേരെ തോക്കു ചൂണ്ടിയെങ്കിലും വെടി പൊട്ടിയില്ല; പ്രതി കത്തി വീശി രക്ഷപ്പെട്ടു
കൊച്ചി: ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് കടന്ന പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവിനെതിരെയാണ് അന്വേഷണം. ഇയാളുടെ ഫ്‌ളാറ്റിലും വാഹനത്തില്‍ നിന്നുമായി ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി വഴക്കാലയിലെ ഫ്‌ളാറ്റില്‍ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ആക്രമിച്ചത്. നാലു മാസമായി ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയപാടെ ഉദ്യോഗസ്ഥര്‍ക്കു നേരെ ചിഞ്ചു മാത്യു തോക്ക് ചൂണ്ടി. വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊട്ടിയില്ല. പ്രതിയെ കീഴ്‌പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ പ്രതി കയ്യില്‍ കരുതിയ കത്തി വീശി. ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. സിവില്‍ എക്സൈസ് ഓഫിസര്‍ ടോമിയുടെ വിരലിനു മുറിവേറ്റു. ഈ തക്കത്തില്‍ പ്രതി കടന്നു കളഞ്ഞു. പ്രതിക്കായി രാത്രി പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈലും ലാപ്‌ടോപ്പും മുറിയില്‍നിന്ന് കണ്ടെത്തി. ഇയാളുടെ ഒരു കാറും കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ തന്നെ മറ്റൊരു വാഹനത്തിലാണ് രക്ഷപ്പെട്ടത്.…
Read More » -
Kerala
സ്വന്തമായി ലോഡ് ഇറക്കിയ കടയുടമയെ ഭീഷണിപ്പെടുത്തി; മണ്ണഞ്ചേരിയില്‍ സിഐടിയു നേതാവിനെതിരേ നടപടി
ആലപ്പുഴ: ലോഡിങ് തൊഴിലാളികളെ ആശ്രയിക്കാതെ കടയിലേക്ക് വന്ന സിമന്റ് ലോഡ് സ്വന്തമായി ഇറക്കിയ വ്യാപാരിക്ക് സിഐടിയു പ്രാദേശിക നേതാവിന്റെ ഭീഷണി. വ്യാപാരിയെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തൊഴിലാളി നേതാവിനെതിരെ സിഐടിയു അച്ചടക്ക നടപടിയെടുത്തു. സിഐടിയു നേതാജി യൂണിറ്റ് കണ്‍വീനര്‍ കെ ബിജുമോനെയാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ബിജുമോനെതിരേ പാര്‍ട്ടി തലത്തിലും നടപടിയെടുക്കുമെന്ന് സിപിഎം ഏരിയ നേതൃത്വം അറിയിച്ചു. ഇന്ന് ലോക്കല്‍ കമ്മിറ്റി ചേര്‍ന്നു നടപടി തീരുമാനിക്കും. കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജി ജംഗ്ഷനില്‍ നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് എത്തിയ 50 ചാക്ക് സിമന്റ് ഇറക്കാന്‍ കടയുടമ ബിജുമോനെ വിളിച്ചെങ്കിലും 3 മണിക്കൂര്‍ കഴിഞ്ഞുവരാമെന്നായിരുന്നു മറുപടി. ലോഡുമായെത്തിയ വാഹനത്തിന് മടങ്ങേണ്ടതിനാല്‍ കടയുടമയും ഡ്രൈവറും ചേര്‍ന്നു ലോഡിറക്കി. ഇതിന്റെ പേരിലാണ് സിഐടിയു നേതാവ് ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കടയുടമ പറയുന്നു.
Read More »