KeralaNEWS

വയനാട്ടിലെ കുമ്പളക്കാട് ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു

    കണിയാമ്പറ്റ: പച്ചിലക്കാട് ടൗണിന് സമീപം ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു.  ഇന്ന് ( തിങ്കൾ) രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് ( 23 ), മുനവര്‍ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന KL 72 D 8431 നമ്പര്‍ ടോറസ് ലോറിയും  KL 59 2345 നമ്പര്‍ ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്.

Signature-ad

മാട്ടൂല്‍ സ്വദേശികളായ യുവാക്കള്‍ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാരമായ പരിക്കേറ്റ മൂന്നാമന്‍ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: