Month: May 2023
-
Local
കോട്ടയം നാലുമണിക്കറ്റിനു സമീപം വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.മണര്‍കാട് കുഴിപ്പുരയിടം ചേലാകുന്ന് ഔസേഫ് യോഹന്നാന്‍(76) ആണ് മരിച്ചത്. മണര്‍കാട് നാലുമണിക്കാറ്റ് വിശ്രമ കേന്ദ്രത്തിന് സമീപം കുഴിപ്പുരയിടം പാടശേഖരത്തിലെ ചതുപ്പിൽ താഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ യോഹന്നാന്‍ നാലു മണിക്കാറ്റിലെ ഷാപ്പില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.മണര്‍കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Local
‘എന്റെ കേരളം’ പ്രദർശന-വിപണന മേള ഘോഷയാത്ര: കോട്ടയം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണങ്ങൾ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ കോട്ടയം ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർഥം നാളെ രാവിലെ 9.00 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ സിമെന്റ് കവല ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാൽ റോഡുവഴി തിരുവാതുക്കൽ-കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനിൽ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ അവിടെനിന്ന്് ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകണ്ട വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞും പോകേണ്ടതാണ്. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ മാത്രം ചാലുകുന്ന് ജംഗ്ഷനിൽനിന്നും ബേക്കർ ജംഗ്ഷൻ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്. ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോകേണ്ടതാണ്. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും…
Read More » -
Kerala
‘എന്റെ കേരളം’ പ്രദർശന-വിപണന മേള നാളെ മുതൽ 22 വരെ നാഗമ്പടത്ത്; 202 പ്രദർശന-വിപണന സ്റ്റാളുകൾ, മെഗാഭക്ഷ്യമേള, കലാപരിപാടികൾ, സൗജന്യ സർക്കാർ സേവനങ്ങൾ…
കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. മേളയുടെ ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് നാഗമ്പടം മൈതാനത്ത് നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉമ്മൻചാണ്ടി എം.എൽ.എ.യും നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ്് എം.എൽ.എ. ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. എംപ്ലോയ്മെന്റ് കെസ്റു സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്സിഡി വിതരണം സി.കെ. ആശ എം.എൽ.എ.യും കേരള സഹകരണ സമാശ്വാസ…
Read More » -
Local
ബി.എൽ.ഒ. ഡ്യൂട്ടി: വില്ലേജ് ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ
കോട്ടയം: സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പകരമായി അതാത് ബൂത്തിലെ ജീവനക്കാരെ നിയമിക്കാതെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വില്ലേജ് ഓഫീസ് ജീവനക്കാരെ ബി.എൽ.ഒമാരായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപെട്ടു. കേരള എൻജിഒ അസോസിയേഷൻ കോട്ടയം കളക്ടറുടെ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ ഡേറ്റാ ബാങ്ക് ധൃതി പിടിച്ച് തയ്യാറാക്കി ഇരുന്നൂറോളം റവന്യു ജീവനക്കാരെ നിയമിക്കുകയായിരുന്നു. ജോലി തിരക്ക് കൊണ്ട് വീർപ്പ് മുട്ടുന്ന വില്ലേജ് ജീവനക്കാർക്ക് ബി.എൽ.ഒ. ഡ്യൂട്ടി പരാതിക്ക് ഇട നൽകാതെ നിർവ്വഹിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ്, സെലസ്റ്റീൻ സേവർ, ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ , ബിജു ആർ, അജേഷ് വി.വി., സ്മിത…
Read More » -
Local
ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടി മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണം: പി.സി. ജോർജ്
പാലാ: കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പരാജയമുണ്ടായതിനെ തുടർന്ന് ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്നവർ മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണമെന്നും മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് പറഞ്ഞു. പാർട്ടി കോട്ടയം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരികാനാകുന്നതല്ല. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിൽ ജീവൻ ബലികഴിക്കേണ്ടി വന്ന ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയെ അവഗണിക്കുന്ന സർക്കാരുകൾ എന്നും ജനങ്ങളുടെ തിരുത്തലുകൾക്ക് പാത്രമാകുമെന്നും, കർണ്ണാടക നിയമസഭ വിധി കേരളമുൾപ്പെടെയുള്ള കർഷക വിരുദ്ധ സർക്കാരുകൾക്ക് പാഠമാണെന്നും ജനപക്ഷം ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി. പാർട്ടിയുടെ മുന്നണി സംവിധാനം സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ കേരള ജനപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയും, പാർട്ടിയുമായി സഹകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംവിധാനത്തോട് തുടർന്നും…
Read More » -
Kerala
കർണാടക തെരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ്ട്രീയ നിലപാടെടുത്തില്ല; ജെഡിഎസ്സുമായി ലയിക്കേണ്ടെന്ന് എൽജെഡിയിൽ ധാരണ
കോഴിക്കോട്: ജെഡിഎസ്സുമായി ലയിക്കേണ്ടെന്ന് എൽ ജെ ഡിയിൽ ഏകദേശ ധാരണ. കർണാടക തെരഞ്ഞെടുപ്പിൽ ജെ ഡി എസ് വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കാത്തത് കാരണമായി പറയുന്നത്. ലയനം വേണ്ടെന്നാണ് എൽജെഡിയിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം. ആർ ജെ ഡിയുമായി ലയന ചർച്ചകൾ തുടരാനും കോഴിക്കോട്ട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസ് ആകാനുളള നീക്കമാണ് എൽജെഡി ഉപേക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ലയന ചർച്ചകൾക്ക് തുടക്കമിട്ട ഇരു പാർട്ടികളും ഈ ജനുവരിയിൽ ഒന്നാകുമെന്നായിരുന്നു പ്രഖ്യാപനം. ഇത് അനുസരിച്ച് 7 വീതം ജില്ലകളിലെ ഭാരവാഹിത്വം പങ്കിട്ടെടുക്കാനും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനും ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ പലതവണ യോഗം ചേർന്നിട്ടും ലയന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല. ഇതിനിടെ കർണാടകത്തിൽ ജെഡിഎസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുയർത്തി ഒരുവിഭാഗം നേതാക്കൾ എൽജെഡിയിൽ എതിർപ്പുന്നയിച്ചു. ആരുമായും സഹകരിക്കാമെന്ന നിലപാട് സ്വീകാര്യമല്ലെന്നും ജെഡിഎസിലേക്ക് പോകേണ്ടെന്നുമാണ് എൽജെഡിയുടെ ഭൂരിപക്ഷ അഭിപ്രായം. ഈ…
Read More » -
Kerala
മാണി ഗ്രൂപ്പിനെ മടക്കി വിളിച്ച് ചെന്നിത്തല; തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന് റോഷി
തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാല്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു അവര്‍ തിരിച്ചു വന്നാല്‍ സന്തോഷം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് എഐ ക്യാമറയില്‍ നടന്നത്. എന്തുകൊണ്ട് സര്‍ക്കാര്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. കരാര്‍ വിളിച്ചപ്പോള്‍ നാല് കമ്പനികളാണ് മുന്നോട്ട് വന്നത്. ഒരു കമ്പനി അയോഗ്യമായതോടെ എസ്ആര്‍ഐടിയും അക്ഷരയും അശോകയുമാണ് ഉണ്ടായിരുന്നത്. കരാര്‍ എസ്ആര്‍ഐടിക്ക് തന്നെ കൊടുത്താല്‍ മതിയെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയില്‍ കനമുള്ളതുകൊണ്ടാണ്. എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുന്നു. കര്‍ണാടകയില്‍ നാല്‍പ്പത് ശതമാനം കമ്മിഷനാണെങ്കില്‍ ഇവിടെ 80 ശതമാനം കമ്മിഷനാണ് അടിക്കുന്നത്. തുടര്‍ഭരണത്തിന് ശേഷം സര്‍ക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് തോന്നിയത് ചെയ്യും…
Read More » -
India
രണ്ടാഴ്ച സമയം, അതിനകം നടപടി വേണം; ഹൈക്കമാന്‍ഡിനും രാജസ്ഥാന്‍ സര്‍ക്കാരിനും അന്ത്യശാസനവുമായി സച്ചിന്‍
ജയ്പുര്‍: ഹൈക്കമാന്‍ഡിനും രാജസ്ഥാന്‍ സര്‍ക്കാരിനും അന്ത്യശാസനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് സച്ചിന്‍ പൈലറ്റ് മുന്നറിയിപ്പ് നല്‍കി. അജ്മീരില്‍ നിന്നും ജയ്പുരിലേക്ക് നടത്തിയ അഞ്ചുദിവസം നീണ്ട പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരേ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പദയാത്ര. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷനെ പിരിച്ചുവിടുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം, മുന്‍ ബിജെപി സര്‍ക്കാരിനെതിരേ താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്നും സച്ചിന്‍ പറഞ്ഞു. ഇതെല്ലാം ഉന്നയിക്കുന്നത് കാരണമുണ്ടാകുന്ന എന്ത് നഷ്ടവും സഹിക്കാന്‍ താന്‍ തയ്യാറാണ്. അഴിമതിക്കെതിരേ സംസാരിക്കുന്നത് തുടരും. തന്റെ അവസാനശ്വാസം വരെ ജനങ്ങളെ സേവിക്കുമെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ അഴിമതി മറച്ചുവയ്ക്കാന്‍ താന്‍ സഹായിക്കുകയാണെന്ന ആരോപണം…
Read More » -
Crime
വിമാനത്തില്‍ എയര്‍ ഹോസ്റ്റിസിന് ലൈംഗിക പീഡനം; യാത്രക്കാരന്‍ പിടിയില്‍
ന്യൂഡല്‍ഹി: ദുബായ്-അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റിസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. പഞ്ചാബിലെ ഝലന്തറിലെ കോട്‌ലി ഗ്രമാത്തിലെ രജീന്ദര്‍ സിങ്ങാണ് മദ്യപിച്ച് എയര്‍ ഹോസ്റ്റസുമായി രൂക്ഷമായ തര്‍ക്കിച്ചശേഷം അവരെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പോലീസ് അറിയിച്ചു. ഈ വിവരം എയര്‍ ഹോസ്റ്റസ് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ക്രൂവിലെ അംഗങ്ങള്‍ വിഷയം അമൃത്‌സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ലൈന്റെ സഹസുരക്ഷ മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമൃത്‌സറിലെ ശ്രീ ഗുരു രാമദാസ്ജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയതോടെ പ്രതിയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക എന്നീ വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
Read More » -
Kerala
കെഎസ്ആർടിസിക്ക് റോഡ് നിയമങ്ങൾ ബാധകമല്ലേ…?
കണ്ണൂർ: യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ കെഎസ്ആർടിസി. തളിപ്പറമ്പിൽ നിന്ന് പുറപ്പെട്ട KL 15 7538 ( KN 61 RAC 373 ) കെഎസ്ആർടിസി ബസിന്റെ ഇടതു ഭാഗത്തെ ലീഫ് പൊട്ടി സെന്റർ ബോൾട്ട് തകർന്ന നിലയിലാണ് കഴിഞ്ഞ ദിവസം സർവിസ് നടത്തിയത്.യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ബസ് പിന്നീട് നിർത്തിയിടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.ബസിൽ കാലുകുത്താൻ ഇടമില്ലാതെ ആളുകളെ കുത്തിനിറച്ചായിരുന്നു സർവീസ്.നാട്ടുകാരാണ് ബസ് തടഞ്ഞ് ഡ്രൈവറെ കാര്യം ബോധ്യപ്പെടുത്തിയത്.
Read More »