KeralaNEWS

വൈദ്യുതി കുടിശ്ശിക; പോലീസിനെതിരെ ജപ്തി ഭീഷണിയുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക അടച്ചുതീർക്കാത്തതിന്റെ പേരിൽ കേരള പോലീസിനെതിരെ ജപ്തി ഭീഷണിയുമായി കെഎസ്ഇബി.എന്നാൽ ജപ്തി നടപടിക്ക് നോട്ടീസ് നല്‍കിയ ബോര്‍ഡിന് തിരിച്ച്‌ കത്ത് നല്‍കിയിരിക്കുകയാണ് പോലീസ്.
കെഎസ്‌ഇബിക്ക് സംരക്ഷണം നല്‍കിയ വകയിലെ 130 കോടി നല്‍കിയ ശേഷം കുടിശ്ശികയെ കുറിച്ച്‌ സംസാരിക്കാമെന്നാണ് എഡിജിപി കെഎസ്ഇബിക്ക് നൽകിയ മറുപടി കത്തിൽ പറയുന്നത്.
വൈദ്യുതി കുടിശിക നല്‍കാത്തതിനാല്‍ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോര്‍ഡ് ജപ്തി നടപടികള്‍ ആരംഭിച്ചത്. 2004 മുതല്‍ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പൊലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അസാധാരണ നടപടി.
കെഎസ്‌ഇബി ആസ്ഥാനത്തിനും, അണകെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കുന്നത് പോലിസാണ്.സംരക്ഷണം നല്‍കുന്നതിന് ബോര്‍ഡ് പണം നല്‍കുന്നുണ്ട്.ഇങ്ങനെ പോലിസടക്കേണ്ട വൈദ്യുതി ചാര്‍ജ്ജും സംരക്ഷണത്തിന് നല്‍കേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് ബാക്കി‌ 130 കോടി നല്‍കണമെന്നാണ് പോലീസ് പറയുന്നത്.ഡിജിപിയുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫിറ്റായി ഉടന്‍ പണം നല്‍കണമെന്നും എഡിജിപി അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

Back to top button
error: