CrimeNEWS

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍; മദ്യത്തിനടിമയായ മകന്‍ ജയിലില്‍നിന്നിറങ്ങിയത് ഒരാഴ്ചമുന്‍പ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോ എന്നു പരിശോധിച്ചു വരുന്നതായി പോലീസ് പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് ലീലയും മകന്‍ ബിജുവും തമ്മില്‍ വഴക്ക് നടന്നിരുന്നു. മദ്യത്തിനടിമയായ ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി ഒരാഴ്ചമുന്‍പാണ് പുറത്തിറങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തില്‍ വ്യക്തത വരുത്താനാകൂയെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: