
പത്തനംതിട്ട: കോന്നിയിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രമാടം തെങ്ങുംകാവ്
സ്വദേശി മംഗലത്തു വീട്ടില്‍ അനീഷ് കുമാര്‍(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ കുട്ടന്‍ എന്നു വിളിക്കുന്ന രഞ്‌ജിത് (34) എന്നിവരാണ് അറസ്‌റ്റിലായത്.ഇവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ്.
കഴിഞ്ഞ മാസം 26 നു രാത്രി ഒന്‍പതിനാണ് സംഭവം.അടുത്ത ബന്ധുവിന് പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ തുടർന്ന് ഇവരുടെ ഭർത്താവ് ബൈക്കിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ ആശുപത്രിയിൽ എത്തിക്കാമെന്നും പറഞ്ഞാണ് അയൽവാസികളും ഭർത്താവിന്റെ സുഹൃത്തുക്കളുമായ ഇവർ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയത്.
തുടർന്ന് സമീപത്തുള്ള മൈതാനത്തിലെത്തിച്ചശേഷം മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.അവശയായ യുവതി പിന്നീട് ഭർത്താവിനെ വിളിച്ചറിയിച്ചതിനനുസരിച്ഛ് ഭർത്താവെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
.
ഭർത്താവിന്റെ പരാതിയെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി: ടി. രാജപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan