എഴ് വര്‍ഷമായി 80,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കി.ആരോഗ്യരംഗത്ത് കേരളം ലോകനിലവാരത്തിലേക്ക് ഉയര്‍ന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് രണ്ട് വര്‍ഷം മുടങ്ങിക്കിടന്ന ക്ഷേമ പെന്‍ഷന്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷംതന്നെ കൂടിശ്ശിക തീര്‍ത്ത് നല്‍കി.നിലവില്‍ 1600 രൂപയാക്കുകയും ചെയ്തു.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട നുബന്ധിച്ച് ബുധനാഴ്ച വിഴിഞ്ഞത്ത് എല്‍.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
5500കോടി രൂപ നൽകി മുടങ്ങിക്കിടന്ന നാഷണല്‍ ഹൈവേ നിര്‍മാണം പുനരാരംഭിച്ചു. 6500 കോടിരൂപ അനുവദിച്ച് കാസര്‍കോട് വരെയുള്ള തീരദേശ ഹൈവേയുടെ നിര്‍മാണം ആരംഭിച്ചു.മലയോര ഹൈവേക്കും 3500 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ രംഗത്ത് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയത്തില്‍ എത്തി. 3000 കോടി രൂപയുടെ വികസനമാണ് സ്കൂളുകളില്‍ നടന്നത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള സര്‍ക്കാരിനെ സാമ്ബത്തികമായി തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.മതനിരപേക്ഷത തകര്‍ത്ത് വര്‍ഗീയ വിഷവിത്തുകള്‍ വിതറാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ അഡ്വ. പി.എസ്. ഹരികുമാര്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു.