KeralaNEWS

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു, കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരുക്കേറ്റ് ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിൻറെ അമ്മയും അച്ഛനും പരുക്കേറ്റ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: