Month: May 2023

  • India

    കിഴക്കന്‍ സിക്കിമില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

     ഗാംഗ്ടോക്ക്: കിഴക്കന്‍ സിക്കിമില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 23 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്ക് പുറമേ ഡ്രൈവറും രണ്ട് ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. 12 പേരുടെ നില ഗുരുതരമാണ്. കിഴക്കന്‍ സിക്കിമിലെ മഖയുടെ പ്രാന്തപ്രദേശത്തുള്ള സിംഗ്ബെല്‍ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ 12 പേരെ ഗാംഗ്ടോക്കിലെ എസ്ടിഎന്‍എം മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ സിങ്തം ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.

    Read More »
  • Kerala

    വയോധികന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

    തൃശൂര്‍: ചായക്കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കവേ വയോധികന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചൈനീസ് മൊബൈല്‍ കമ്ബനിയായ ഐ ടെലിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.ഫോണ്‍ പൊട്ടിത്തെറിച്ച്‌ വസ്ത്രത്തില്‍ തീ ആളിപ്പടര്‍ന്നെങ്കിലും വലിയ പരിക്കേൽക്കാതെ ഏലിയാസ് രക്ഷപെട്ടു. തൃശൂര്‍ മരോട്ടിച്ചാലില്‍ ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ചായ കുടിക്കാന്‍ ഇരിക്കെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നെങ്കിലും ഫോണ്‍ പെട്ടെന്ന് പുറത്തെടുത്തു. വസ്ത്രത്തിലെ തീ പെട്ടെന്ന് അണയ്ക്കാനുമായതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോണ്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.   മൂന്നാഴ്ച്ച ‍മുന്പ് തൃശൂര്‍ പട്ടിപ്പറമ്ബ് കുന്നത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ചിരുന്നു. ഇതിനു തൊട്ടുമുന്‍പ് കോഴിക്കോട്ട് റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റിരുന്നു.

    Read More »
  • Local

    വിവിധ ഡിപ്പോകളിൽ നിന്ന് പുനലൂർ  വഴി പുതുതായി ആരംഭിച്ച ദീർഘദൂര കെഎസ്ആർടിസി സർവീസുകൾ 

    1) നെടുമങ്ങാട് -പുനലൂർ -മൂന്നാർ സൂപ്പർ ഫാസ്റ്റ് വഴി (വിതുര -പാലോട് -കുളത്തുപ്പുഴ -അഞ്ചൽ -പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -തൊടുപുഴ -അടിമാലി ) നെടുമങ്ങാട് :5.00 am,പുനലൂർ :7.35 am ,മൂന്നാർ :2.50 pm മൂന്നാർ -പുനലൂർ -നെടുമങ്ങാട്‌ സൂപ്പർ ഫാസ്റ്റ് വഴി (അടിമാലി -തൊടുപുഴ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -കിളിമാനൂർ -തിരുവനന്തപുരം -പേരൂർക്കട ) മൂന്നാർ :6.50 pm ,പുനലൂർ :1.20 am തിരുവനന്തപുരം :3.10am നെടുമങ്ങാട് :3.40 am 2) തിരുവനന്തപുരം -പുനലൂർ -കുമളി സൂപ്പർ ഫാസ്റ്റ് വഴി (നെടുമങ്ങാട് -പാലോട് -കുളത്തുപ്പുഴ -അഞ്ചൽ – പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -വാഗമൺ ) തിരുവനന്തപുരം:6.30 am, പുനലൂർ :9.05 am ,കുമളി:3.25 pm കുമളി -പുനലൂർ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്‌ വഴി (വാഗമൺ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -കിളിമാനൂർ ) കുമളി:8.00 pm ,പുനലൂർ :1.45 am , തിരുവനന്തപുരം :3.30 am…

    Read More »
  • Kerala

    തലശ്ശേരി-മൈസൂരു പാത യാഥാർത്ഥ്യമാക്കും:പി.​കെ. കൃ​ഷ്ണ​ദാ​സ് 

    ത​ല​ശ്ശേ​രി: അ​മൃ​ത് ഭാ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി, മാ​ഹി, പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് റെ​യി​ല്‍വേ പാ​സ​ഞ്ച​ര്‍ അ​മി​നി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​കെ. കൃ​ഷ്ണ​ദാ​സ്. സ്റ്റേ​ഷ​ൻ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കായി  15 കോ​ടി രൂ​പ വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ത​ല​ശ്ശേ​രി റെ​യി​ല്‍വേ സ്റ്റേ​ഷ​ന്റെ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ടം ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മി​ല്‍ മേ​ല്‍ക്കൂ​ര നി​ര്‍മി​ക്കും.വി​ശ്ര​മമു​റി​ക​ള്‍ വ​ര്‍ധി​പ്പി​ക്കും. ഇ​രി​പ്പി​ട​ങ്ങ​ളും സ്ഥാ​പി​ക്കും.ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശു​ചീ​ക​ര​ണ സം​വി​ധാ​ന​വും ലൈ​റ്റും സ്ഥാ​പി​ക്കും.പു​തി​യ കെ​ട്ടി​ടം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ ബ്ലോ​ക്ക് നി​ര്‍മി​ക്കും. ത​ല​ശ്ശേ​രി​യി​ല്‍ നി​ന്നു​ള്ള മൈ​സൂരു റെ​യി​ല്‍വേ പാ​ത നി​ര്‍മാ​ണം മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ന്നി​ലു​ണ്ട്.മൈ​സൂ​രു റെ​യി​ല്‍പാ​ത യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​നാ​ണ് ശ്ര​മം. സ​ര്‍വേ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സാ​ങ്കേ​തി​ക പ്ര​ശ്‌​നം നി​ല​നി​ല്‍ക്കു​ന്നു​ണ്ട്.റീ ​ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ എ​ല്ലാ റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളും വി​ക​സ​ന​ത്തി​ന്റെ കു​തി​പ്പി​ലാ​ണു​ള്ള​ത്.ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​മൃ​ത് ഭാ​ര​ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും വി​ക​സ​നം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    Read More »
  • Local

    ഭാര്യയുമായി അവിഹിത ബന്ധം;ഓട്ടോ ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

    കൂത്തുപറമ്പ്: ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയ ഓട്ടോഡ്രൈവറെ ഓട്ടോസ്റ്റാൻ്റിലെത്തിയ യുവാവ് ഓട്ടോയുടെ ഗ്ലാസ് അടിച്ചു തകർത്ത ശേഷം മൺവെട്ടി കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. അഞ്ചരക്കണ്ടിയിലെ ഓട്ടോ ഡ്രൈവർ മാവിലായി മുണ്ടയോട് സൗപർണികയിലെ സുജിത്തിനെ (49)യാണ് ആക്രമിച്ചത്.ഇയാളുടെ കെ. എൽ.13.ഡബ്ല്യു.8827 നമ്പർ ഓട്ടോയും യുവാവ് അടിച്ചു തകർത്തു. സംഭവത്തിൽ രാജേഷ് എന്ന ലാലുവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. ലാലുവിന്റെ ഭാര്യയുമായി ഓട്ടോഡ്രൈവർക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു.ഇതായിരുന്നു ലാലുവിനെ പ്രകോപിപ്പിച്ചത്.വധശ്രമം ഉൾപ്പടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Read More »
  • India

    വനിതായാത്രികര്‍ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്ത ഡ്രൈവറുടെ ലൈസൻസ് കട്ട് ചെയ്തു; ജോലിയിൽ നിന്നും പിരിച്ചു വിട്ടു

    ന്യൂഡൽഹി:‍വനിതായാത്രികർ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്ത ഡ്രൈവറുടെ ലൈസൻസ് കട്ട് ചെയ്തു.ഡൽഹിയിലാണ് സംഭവം.ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഡ്രൈവറായ ഇയാളെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നടപടി. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്ന മൂന്ന് വനിതായാത്രികര്‍ ഒരു ബസ് വന്ന് നില്‍ക്കുന്നതോടെ ബസിനടുത്തേക്ക് ഓടുന്നതും ബസില്‍ നിന്ന് ഒരു യാത്രക്കാരൻ ഇറങ്ങുന്നതോടെ ബസ് മുന്നോട്ടുനീങ്ങുന്നതും വീഡിയോയില്‍ കാണാം.ബസിന് പിന്നാലെ മൂവരും ഓടുന്നതും എന്നാല്‍ പതിയെ ബസ് വേഗത കൂട്ടി മുന്നോട്ടു പോകുന്നതും വീഡിയോയിലുണ്ട്. വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതിനാല്‍ അവരെ കാണുന്നതോടെ ഡ്രൈവര്‍മാര്‍ ബസ് നിര്‍ത്താതെ പോകുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതായും ഡ്രൈവർമാരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അരവിന്ദ് കെജ്രിവാൾ പിന്നീട് ട്വീറ്റ് ചെയ്തു. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ വീഡിയോ പകര്‍ത്തി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും കെജ്‌രിവാളിന്റ ട്വീറ്റിൽ പറയുന്നു.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി;താരമായി കണ്ടക്ടർ പ്രദീപ്

    കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പ്രതികരിച്ച യുവതിയെ പോലെ തന്നെ ഏറെ കയ്യടി നേടുകയാണ് ബസിലെ കണ്ടക്ടറായ പ്രദീപും.യുവാവിനെതിരെ യുവതി പരാതി ഉന്നയിച്ചതോടെ കണ്ടക്ടറും ഡ്രൈവറായ ജോഷിയും യുവതിക്കൊപ്പം നില്‍ക്കുകയായിരുന്നു. കുട്ടിക്ക് പരാതിയുണ്ടോ? എങ്കില്‍ ഡോറ് തുറക്കേണ്ട, ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം.പെണ്‍കുട്ടി പരാതി ഉന്നയിച്ചതോടെ ഡോറ് തുറന്ന് ഇറങ്ങി ഓടിയ പ്രതിയെ പ്രദീപ് പിന്നാലെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.   കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രദീപ്.സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറുന്നത്.ഇവിടെ നിന്നും പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുക്ക് ഇരുന്നുകൊണ്ട്‌ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്ത് വച്ചായിരുന്നു സംഭവം.ഇവിടെ വച്ച് പോലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയതോടെ ഇയാള്‍ കണ്ടക്ടറെ തള്ളി മാറ്റി…

    Read More »
  • Kerala

    എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

    ദില്ലി: എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിക്ക് ആശ്വാസം.ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ നൽകിയത് .എതിർകക്ഷികൾക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.എസ് എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനിൽക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.കേസിൽ വെള്ളാപ്പള്ളിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ജി.നാഗമുത്തു, അഭിഭാഷകൻ റോയി എബ്രഹാം എന്നിവർ ഹാജരായി.കേസിലെ എതിർകക്ഷിക്കായി അഭിഭാഷകൻ ജി.പ്രകാശ് ഹാജരായി. 1998ൽ കൊല്ലം എസ് എൻ കോളേജിലെ സുവർണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതിൽ 55ലക്ഷം രൂപ പൊതുജനപങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റിയതിൽ ക്രമക്കേട് ആരോപിച്ചാണ് പരാതി.കമ്മിറ്റിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എൻഡി…

    Read More »
  • NEWS

    ഒമാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാം; ഓപ്പൺ ഹൗസ് മെയ് 19ന്

    മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് മെയ് 19 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. https://twitter.com/Indemb_Muscat/status/1658338065880952833?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658338065880952833%7Ctwgr%5Ed6fcaae6ca2bbe6b6d1e305e3954290bd771a22e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1658338065880952833%3Fref_src%3Dtwsrc5Etfw

    Read More »
  • Business

    ആമസോണിൽനിന്നും ഷോപ്പിംഗ് നടത്തുമ്പോൾ ഇനി ചിലവേറും; കാരണം ഇതാണ്…

    ദില്ലി: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ നിന്നും ഷോപ്പിംഗ് നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടി വരും. മെയ് 31 മുതൽ ആയിരിക്കും ആമസോൺ വഴിയുള്ള ഷോപ്പിങ്ങിന് ചെലവേറുക. കമ്പനി അതിന്റെ വിൽപ്പന ഫീസും കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതാണ് ഇതിന്റെ കാരണം. മാത്രമല്ല, ഉത്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും പ്ലാറ്റ്ഫോം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇ-കൊമേഴ്‌സ് ബിസിനസുകൾ സാധാരണയായി തങ്ങളുടെ പ്ലാറ്റഫോമിലൂടെ വില്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്മീഷനുകളും മറ്റ് ഫീസുകളും ഈടാക്കുന്നുണ്ട്. ഇതിലൂടെയാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നതും. ഇ-കൊമേഴ്‌സ് സൈറ്റ് ഫീസുകൾ ഉയർത്തുന്നതോടുകൂടി വില്പനക്കാർക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വസ്ത്രങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽ കമ്പനി വിൽപ്പനക്കാരുടെ വില ഫീസ് ഉയർത്തുമെന്നാണ് സൂചന. വിപണിയിലെ മാറ്റങ്ങളും വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ചിലതിന് നിരക്ക് കുറയ്ക്കുകയും ചില നിരക്കുകൾ ഉയർത്തുകയും മാത്രമല്ല ചില പുതിയ…

    Read More »
Back to top button
error: